Month: September 2022
-
Life Style
പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ? എങ്ങനെ തിരിച്ചറിയാം
വൈവാഹിക ബന്ധമായാലും പ്രണയബന്ധമായാലും എല്ലാം പങ്കാളിയുമായുള്ള ധാരണ വളരെ പ്രധാനമാണ്. മാനസികമായ പിന്തുണയില്ലെങ്കിൽ ബന്ധം തുടരാനോ, ബന്ധത്തിൽ സന്തോഷിക്കാനോ ഒന്നും സാധിക്കണമെന്നില്ല. മാനസിക പിന്തുണ ലഭിക്കണമെങ്കിൽ തീര്‍ച്ചയായും വൈകാരികമായ അടുപ്പം വേണം. എന്നാൽ പലപ്പോഴും ഒരു ബന്ധത്തിൽ തുടരുമ്പോള്‍ പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാനും അത്ര പെട്ടെന്ന് സാധിക്കണമെന്നില്ല. എങ്ങനെയാണ് ഇത് തിരിച്ചറിയാനാവുക? ബന്ധത്തിന്‍റെ സ്വഭാവം, പങ്കാളിയുടെ പെരുമാറ്റം എന്നിവയിലൂടെയെല്ലാം ഇത് തിരിച്ചറിയാൻ സാധിക്കും. അത്തരത്തിൽ പങ്കാളിക്ക് നിങ്ങളുമായി വൈകാരികമായ അടുപ്പമില്ലെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. സമര്‍പ്പണമില്ലായ്മയാണ് ഇതിന്‍റെ ഒരു സൂചന. പ്രണയബന്ധത്തിലാണെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തിക്കാനോ, പ്രണയം തന്നെ അടുത്തൊരു ഘട്ടത്തിലേക്ക് എത്തിക്കാനോ ഒന്നും ശ്രമിക്കാതെ വരാം. ദാമ്പത്യത്തിലാണെങ്കില്‍ നിങ്ങളോട് ആത്മാര്‍ത്ഥതയില്ലാത്തതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ളയിടങ്ങളില്‍ കൂടി പോവുക, ആളുകളുമായി ബന്ധപ്പെടുമ്പോള്‍ അവിടെ നിങ്ങളെ അംഗീകരിക്കുകയൊന്നും ചെയ്യുന്നില്ലെങ്കിലും അത് ശ്രദ്ധിക്കുക. നല്ലൊരു ബന്ധത്തിന്‍റെ സൂചനയല്ല ഇവ. വൈകാരികമായി നിങ്ങളോട് അടുപ്പമില്ലാത്തയാളാണെങ്കില്‍ ആ…
Read More » -
Business
ഹീറോ സ്‌പ്ലെൻഡർ പ്ലസ് പുതിയ നിറത്തില്‍
ഹീറോ മോട്ടോർകോർപ്പ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌പ്ലെൻഡർ പ്ലസ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പുതിയ സിൽവർ നെക്‌സസ് ബ്ലൂ കളർ സ്‍കീമിൽ അവതരിപ്പിച്ചു. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിന് 72,978 രൂപയാണ് ദില്ലി എക്‌സ് ഷോറൂം, വില. മറ്റ് സ്റ്റാൻഡേർഡ് കളർ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 1000 രൂപ വില കൂടുതലാണ്. മാറ്റ് ഷീൽഡ് ഗോൾഡ്, ബ്ലാക്ക് വിത്ത് പർപ്പിൾ, ബ്ലാക്ക് വിത്ത് സിൽവർ, ബ്ലാക്ക് വിത്ത് സ്‌പോർട്‌സ് റെഡ്, ഹെവി ഗ്രേ വിത്ത് ഗ്രീൻ എന്നിങ്ങനെ അഞ്ച് പെയിന്റ് ഓപ്ഷനുകളിലും ബൈക്ക് മോഡൽ ലൈനപ്പ് ലഭ്യമാണ്. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിൽ സൈഡ് പാനലുകളിലും ഇന്ധന ടാങ്കിലും നീല ഗ്രാഫിക്‌സ് ഉണ്ട്. സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക്കിൽ നമ്മൾ കണ്ടതുപോലെ ബ്ലാക്ക്‌ഡ്-ഔട്ട് അലോയ് വീലുകളും ഇതിന്റെ സവിശേഷതയാണ്. ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹീറോ സ്‌പ്ലെൻഡർ പ്ലസ്…
Read More » -
Kerala
മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍
തിരുവനന്തപുരം: മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വിദഗ്ധ സമിതി പേ വിഷ പ്രതിരോധ വാക്‌സിനേഷന് വേണ്ടിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നല്‍കിയിട്ടുണ്ട്. മുമ്പ് വാക്‌സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്‌സിന്‍…
Read More » -
Crime
യുഎഇയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴ് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ
ദുബൈ: യുഎഇയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴ് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം ദുബൈ അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. ബിസിനസുകാരനെ വിട്ടയക്കാന്‍ 30,000 ദിര്‍ഹം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ബിസിനസുകാരനെ ദുബൈ സിലിക്കണ്‍ ഒയാസിസിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് പിടിച്ചുകൊണ്ടുപോയി അവിടെ പൂട്ടിയിടുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഇയാളുടെ ഒരു സുഹൃത്തിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ട് പണം ചോദിച്ചു. 30,000 ദിര്‍ഹം നല്‍കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. പണം കൊണ്ട് വരേണ്ട ലൊക്കേഷന്‍ ചോദിച്ച് മനസിലാക്കിയ സുഹൃത്ത്, ലൊക്കേഷന്‍ ഉള്‍പ്പെടെ ഈ വിവരങ്ങളെല്ലാം പൊലീസിനെ അറിയിച്ചു. ദുബൈ പൊലീസിലെ ക്രിമിനല്‍ അന്വേഷണ സംഘം ഉടന്‍ തന്നെ കുറ്റവാളികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം തൊട്ടടുത്ത ദിവസം പൊലീസ് സംഘം അപ്പാര്‍ട്ട്മെന്റില്‍ കയറി സംഘാംഗങ്ങളെ…
Read More » -
Local
പോലീസ് ജീപ്പ് കണ്ട് ഓടിയ ജില്ലാ പഞ്ചായത്തംഗത്തെ ഒടുവില്‍ കുളത്തില്‍നിന്ന് കണ്ടുകിട്ടി!
തിരുവനന്തപുരം: പോലീസ് ജീപ്പ് നിര്‍ത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷന്‍ അംഗം വെള്ളനാട് ശശിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി വൈകി കോട്ടവിളയിലെ കുളത്തില്‍ നിന്ന് കണ്ടെത്തി. പിന്നീട് വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തി. ഞായര്‍ വൈകിട്ട് അഞ്ചോടെയാണു സംഭവങ്ങളുടെ തുടക്കം. കോട്ടവിളയിലെ പുരയിടത്തില്‍ നില്‍ക്കുന്നതിനിടെ ആണ് സമീപത്തെ റോഡില്‍ പോലീസ് ജീപ്പ് നില്‍ക്കുന്നത് കണ്ടതെന്ന് ശശി പറഞ്ഞു. രണ്ട് വാറന്‍ഡ് ഉള്ളതിനാല്‍ തന്നെ പിടികൂടാന്‍ ആണ് പോലീസ് വരുന്നത് എന്ന് കരുതി സമീപത്തെ കാടുപിടിച്ച വസ്തുവിലേക്ക് ഓടി. പിന്നീട് സമീപത്തെ ഒരു വീട്ടില്‍ എത്തി. തിരികെ വരുന്നതിനിടെ രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായി ബോധരഹിതനായി കാടുപിടിച്ച പുരയിടത്തില്‍ വീണതായി ശശി പറഞ്ഞു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബോധം വീണ ശേഷം സമീപത്തെ ആറ്റില്‍ പോയി വസ്ത്രം കഴുകി തിരികെ നടക്കുന്നതിനിടെ ആണ് കാല്‍വഴുതി കുളത്തില്‍ വീണതെന്ന് ശശി…
Read More » -
Kerala
കുമളിയിൽ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. ഇടുക്കി കുമളിയിൽ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അതേസമയം പേവിഷ പ്രതിരോധത്തിനുള്ള തീവ്രയജ്ഞം ഇന്ന് മുതൽ ആരംഭിക്കു. ആദ്യഘട്ടത്തിൽ 170 ഹോട്ട് സ്പോട്ടുകളിൽ മൃഗങ്ങളുമായി ഇടപഴകുന്നവർക്കായിരിക്കും പ്രത്യേക വാക്സിനേഷൻ നൽകുക. ഇടുക്കി കുമളിയിൽ ഇന്ന് ഏഴ് പേരെയാണ് തെരുവുനായ കടിച്ചത്.വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. വീടിൻ്റെ ഗേറ്റ് പൂട്ടി നായയെ ഒറ്റപ്പെടുത്തിയ ശേഷം മയക്കുമരുന്ന് കുത്തിവച്ച് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഓമല്ലൂർ സ്വദേശി തുളസി വിജയൻ്റെ വീട്ടിൽ ആണ് പട്ടി കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ 8 മണിയോടെ നായ ഗേറ്റിലൂടെ വീട്ടുവളപ്പിലേക്ക് കയറി. രാവിലെ മുതൽ തന്നെ നായ പേ ലക്ഷണങ്ങൾ കാണിച്ചതോടെ നാട്ടുകാർ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് പട്ടിപിടുത്തക്കാർ…
Read More » -
Kerala
ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കള്‍; “സി.പി.എം. ഭയപ്പെടുത്താന്‍ ശ്രമിക്കുകന്നു, ഇതിന് കോണ്‍ഗ്രസ് പിന്തുണ”
തൃശ്ശൂര്‍: ഗവര്‍ണര്‍ക്കെതിരായ സിപിഎം നേതാക്കളിടെ കടുത്ത വിമര്‍ശനത്തെ പ്രതിരോധിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്.ഗവണർ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രിയാമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.സി പി എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി ഗവർണ്ണർ മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്ക് .കൈയ്യുക്കു കൊണ്ട് രാഷ്ട്രീയ കൊലപാതകം നടത്തിയാണ് സിപിഎം വിവിധയിടങ്ങളിൽ അധികാരത്തിലിരുന്നത്.കേരളത്തിൽ സിപിഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാൻ സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്. വലിയ ചുമതലകൾ വേണ്ട എന്നു വച്ച് ത്യാഗം ചെയ്തയാളാണ് ഗവർണർ.കേരളത്തിലെ ഗവർണർ അസ്വസ്ഥനാണ്.മാര്‍ക്സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണ്.മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു. ഗവർണർക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന അപഹാസ്യമെന്നെ് എ എന്‍ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി..ഗവർണറെ ഭയപ്പെടുത്താനാണ് ഇവരുടെ ശ്രമം.ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് കൂട്ടുകെട്ടുണ്ട്.കോൺഗ്രെസ് എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്‍റെ രാധാകൃഷ്ണൻ പാറപ്പുറം ബിജെപിയിൽ ചേർന്നതായി എ എന്‍ രാധാകൃഷ്ണൻ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ യാത്ര…
Read More » -
Business
വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ആക്‌സിസ് ബാങ്ക്
മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകൾ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ ആണ് വർദ്ധിപ്പിച്ചത്. 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ പരമാവധി 10 വർഷം വരെയുള്ള കാലയളവിൽ ആക്സിസ് ബാങ്കിൽ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതൽ 100 കോടി രൂപ വരെയുള്ള ബൾക്ക് എഫ്‌ഡികൾക്കും നിരക്കുകൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75% പലിശയും 30 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3.25% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള…
Read More » -
Kerala
കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍; രാഹുല്‍ ഡല്‍ഹിക്ക്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ’ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചര്‍ച്ചകള്‍ മുറുകി. യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹിയിലെത്തി. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് രാഹുല്‍ എത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. എന്നാല്‍, പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ എത്തുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്നു ചാലക്കുടിയില്‍നിന്നു യാത്ര തുടരും. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ, സോണിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വേണുഗോപാല്‍ ആലപ്പുഴയില്‍നിന്ന് ഡല്‍ഹിയിലെത്തി. ഇന്നലെ ശശി തരൂര്‍ സോണിയയെ കണ്ട് മത്സരിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്ന് ശശി തരൂര്‍ പറഞ്ഞു.
Read More » -
India
മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി ബി.ജെ.പി സഖ്യം
മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തിനു വമ്പന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 547 ഗ്രാമപഞ്ചായത്തുകളില്‍ 259 ഇടത്ത് ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥികളും 40 ഇടത്ത് ഷിന്‍ഡെ വിഭാഗം പിന്തുണച്ചവരും വിജയിച്ചു. 16 ജില്ലകളില്‍ മികച്ച വിജയമാണ് സഖ്യം നേടിയതെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുളെ അവകാശപ്പെട്ടു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനമായിരുന്നു വോട്ടിങ് നില. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍. പാര്‍ട്ടികള്‍ നേരിട്ടുള്ള മത്സരമല്ലെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണ വിജയത്തിനു നിര്‍ണായകമായിരുന്നു. ഗ്രാമമുഖ്യന്മാരെ (സര്‍പഞ്ച്) തെരഞ്ഞെടുക്കാന്‍ നേരിട്ടായിരുന്നു വോട്ടെടുപ്പ്. ആകെ വിജയിച്ചവരില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തിലേറെ പേരും ബി.ജെ.പി സഖ്യത്തെ പിന്തുണയ്ക്കുന്നവരാണ്. ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പുഫലം ഏക്‌നാഥ് ഷിന്‍ഡെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനോടുള്ള ജനവിശ്വാസത്തിനുള്ള തെളിവാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. ശിവസേനയിലെ വിമതരുടെ പിന്തുണയോടെ കഴിഞ്ഞ ജൂണ്‍ അവസാനമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തത്.
Read More »