Month: September 2022

  • Crime

    സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ; അടിമാലിയിൽ യുവാവ് അറസ്റ്റിൽ

    അടിമാലി: സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ ഇടുക്കി അടിമാലി 200 ഏക്കര്‍ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു.  ഫേസ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയേയും ഇസ്ലാം മതത്തേയും അവഹേളിച്ച സംഭവത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച  രാവിലെ ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇസ്ലാം മത വിശ്വാസികളുടെ മത വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍  അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ വഴി സംഭവം വൈറലായി. ജോഷിയുടെ പരിചയക്കാരും സുഹൃത്തുക്കളും ഇയാളോട് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയോടെ പോപുലര്‍ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പി.എസ്, എസ്ഡിപിഐ…

    Read More »
  • Crime

    പൊലീസിന്റെ രഹസ്യരേഖ ചോര്‍ത്തി സ്വര്‍ണക്കടത്ത് പ്രതി മുങ്ങി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

    കൊച്ചി:പൊലീസിന്‍റെ രഹസ്യ രേഖ സ്വർണക്കടത്ത് പ്രതി ചോർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മലപ്പുറം സ്വദേശി ഫസലു റഹ്മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാൻ നിർ‍ദേശിച്ചുള്ള വിവരമാണ് പൊലീസിൽ നിന്ന് ചോർന്നത്. കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ ഡിജിപിക്ക് നൽകിയതായിരുന്നു രഹസ്യ രേഖ. സംസ്ഥാന പൊലീസ് മേധാവി ഈ രഹസ്യ രേഖ മലപ്പുറം എസ്‍പിക്ക് സീക്രട്ട് എന്ന് രേഖപ്പെടുത്തി കൈമാറിയിരുന്നു. മലപ്പുറത്ത് നിന്നാണ് രേഖ ചോർന്നത്. രഹസ്യ രേഖ ചോർന്നതോടെ ഫസലു റഹ്മാൻ അടക്കമുള്ള പ്രതികൾ ഒളിവിൽ പോകുകയും കൊഫെപോസ തടങ്കൽ നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതിനിടെ ഈ രഹസ്യ രേഖയടക്കം വച്ച് പ്രതി ഹൈക്കോടതിയിൽ കൊഫെപോസ തടങ്കൽ ചോദ്യം ചെയ്ത് ഹർജിയും നൽകി. ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ രഹസ്യ രേഖ ചോർന്നത് ഗൗരവമാണെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.  സംഭവത്തിൽ നവംബർ 28 നകം റിപ്പോർട്ട് നൽകാനും കോടതി…

    Read More »
  • Crime

    കാട്ടാക്കട മര്‍ദ്ദനം: പ്രതികള്‍ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍

    തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മക്കളുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രം. പെൺകുട്ടിയെ തള്ളി മാറ്റിയതും കേസെടുത്തിട്ടില്ല. ദൃക്സാക്ഷിയായ കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. മകളുടെ കൺസഷൻ കാർഡ് പുതുക്കാനെത്തിയപ്പോഴാണ് കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് അച്ഛൻ പ്രേമനനെ ജീവനക്കാർ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.  സിഐടിയു ഭാരവാഹികളായ  ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച്  എന്നിവരെ അന്വേഷണവിധേയരായി സസ്പെൻ‍ഡ് ചെയ്തിട്ടുമുണ്ട്. മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ്…

    Read More »
  • Kerala

    കാട്ടാക്കട മര്‍ദ്ദനം: 4 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി

    തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചത്. മ‍ർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം വിജിലൻസ് റിപ്പോർട്ട് കൈമാറി. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കി കൈമാറിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.…

    Read More »
  • Kerala

    വീട് ജപ്തിചെയ്യാൻ ബാങ്ക് നോട്ടീസ് പതിച്ചു, മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

    കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജിയുടെ മകള്‍ അഭിരാമിയാണ് (19) ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല ഉദ്യോഗസ്ഥരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അധികൃതര്‍ ബാങ്കിലെത്തിയതിനു പിന്നാലെ അജിയും ഭാര്യയും അവിടെ എത്തി. ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യനടന്നതായി ഫോണ്‍ വന്നത്. സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. ഇതിനുശേഷം ബാങ്ക് പത്രപരസ്യം നല്‍കിയശേഷമാണ് ജപ്തി നടപ്പാക്കുക. വസ്തു ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിക്കുകയാണ് രീതി. നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് അഭിരാമി. ഇന്ന് വൈകിട്ട് കോളജില്‍…

    Read More »
  • Crime

    ദേവസ്വം ബോർഡിലും ബവ്റേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, 3 എസ്.ഐമാർക്ക് സസ്പെൻഷൻ

    ദേവസ്വം ബോർഡിലും ബവ്റേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് കോടികൾ കബളിപ്പിച്ച കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.  മാവേലിക്കര സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആരോപണവിധേയരായ 3 പേർക്കും ജോലിതട്ടിപ്പുകേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ്‌ രാജുമായി (32) അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വിനിഷിന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് നടപടി. ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഗ്രേഡ് എസ്‌ഐമാര്‍ കേസ് വിവരങ്ങള്‍ ഒന്നാം പ്രതിക്ക് ചോര്‍ത്തി നല്‍കിയത്. നിലവില്‍ അഞ്ച് പേരാണ് അസ്റ്റിലായിട്ടുള്ളത്. ഒന്നാം പ്രതി വിനീഷിനെതിരെ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി…

    Read More »
  • NEWS

    ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ്, വാഹന രജിസ്ട്രേഷൻ തുടങ്ങി 58 പൗര കേന്ദ്രീകൃത സേവനങ്ങള്‍ ഇനി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി ലഭിക്കും 

    തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഉടമസ്ഥാവകാശം കൈമാറ്റം തുടങ്ങിയ 58 പൗര കേന്ദ്രീകൃത സേവനങ്ങള്‍ ഇനി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി ലഭിക്കും. റോഡ് ഗതാഗത, ഹൈവേ മന്ത്രാലമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.ആധാര്‍ ഉപയോഗിച്ച്‌ സ്വമേധയാ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയത്തിന്‍്റെ വിജ്ഞാപനത്തില്‍ പറയുന്നു ലേണര്‍ ലൈസന്‍സിനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം, ഡ്രൈവിംഗ് യോഗ്യതാ പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍. കൂടാതെ, ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്, കണ്ടക്ടര്‍ ലൈസന്‍സിലെ വിലാസം മാറ്റം, മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ എന്നിവയും ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

    Read More »
  • NEWS

    മദ്യ വിൽപ്പന പോലീസിൽ അറിയിച്ചു;യുവ കൗണ്‍സിലറെ മദ്യ വില്‍പ്പന നടത്തിയിരുന്ന സ്ത്രീ തലയറുത്ത് കൊന്നു

    ചെന്നൈ :യുവ കൗണ്‍സിലറെ മദ്യ വില്‍പ്പന നടത്തിയിരുന്ന സ്ത്രീ തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗണ്‍സിലറാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടില്‍ നടുവീരപ്പട്ടിയിലെ ജനപ്രതിനിധിയായ എം സി സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി (45) എന്ന സ്ത്രീ തലയറുത്ത് കൊന്നത്. വാള്‍ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവില്‍ പോയി. കരിഞ്ചന്തയില്‍ നടത്തിയിരുന്ന മദ്യ വില്‍പ്പന പൊലീസിനെ അറിയിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊല. സതീഷ് വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെ ഡി എം കെ സെക്രട്ടറിയുമായിരുന്നു. സ്ഥലത്ത് അനധിക‍ൃതമായി മദ്യവില്‍പ്പന നടത്തിയിരുന്ന ലോകേശ്വരിയുമായി സതീഷ് പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. അനധിക‍ൃതമായി മദ്യവില്‍പ്പന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കുമെന്നും സതീഷ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ലോകേശ്വരി ഇതൊന്നും ചെവികൊണ്ടിരുന്നില്ല. ഒടുവില്‍ സതീഷ് പൊലീസില്‍ പരാതിപ്പെടുകയും അനധികൃത മദ്യ വില്‍പ്പന പോലീസ് ഇടപെട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.ഇതാണ് കൊലയ്ക്ക് കാരണം. തിങ്കളാഴ്ച സതീഷിനെ വീട്ടിലേക്ക് ലോകേശ്വരി ക്ഷണിച്ചു. വാതില്‍ പൂട്ടിയ…

    Read More »
  • NEWS

    തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസിയുടെ ആലപ്പുഴ, കുമരകം ബജറ്റ് ടൂറിസം യാത്ര

    തിരുവനന്തപുരം : കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും ഒക്ടോബര്‍ 2 ഞായറാഴ്ച്ച ബജറ്റ് ടൂറിസം ഉല്ലാസയാത്ര.  കുമരകവും ആലപ്പുഴ ബീച്ചും സന്ദര്‍ശിച്ച്‌ വൈകിട്ടോടെ തിരികെ വരുവാന്‍ കഴിയുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്നതാണ് സന്ദര്‍ശിക്കുന്ന രണ്ട് സ്ഥലങ്ങളും. ഞായറാഴ്ച്ച രാവിലെ 5:30 മണിക്ക് തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും യാത്ര ആരംഭിക്കും.രാവിലെ10:30 മുതല്‍ വൈകുന്നേരം 4:00  വരെ ഹൗസ്ബോട്ടില്‍ കുട്ടനാടിന്റെയും കുമരകത്തിന്റെയും കായല്‍ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ഉല്ലാസ യാത്ര ക്രമീകരിച്ചിട്ടുള്ളത്.ആറു മണിക്കൂറോളം സമയം ഹൗസ് ബോട്ടില്‍ കുമരകത്തിന്റെയും കുട്ടനാടിന്റെയും കാഴ്ചകൾ കാണുവാൻ സാധിക്കും ബസ് ചാര്‍ജ്ജ്,ഹൗസ് ബോട്ട് യാത്ര നിരക്ക്,(രാവിലെയുള്ള വെല്‍കം ഡ്രിങ്ക്, മീന്‍കൂട്ടിയുള്ള ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, സ്നാക്സ് ഉള്‍പ്പടെയുള്ള ബോട്ടിനുള്ളിലെ ഭക്ഷണം) തുടങ്ങിയ കാര്യങ്ങളെല്ലാം ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.ഒരാള്‍ക്ക് യാത്രാ നിരക്ക് 1350 രൂപയാണ്. 5 വയസ്സും അതിനു മുകളിലും ഉള്ള എല്ലാ വ്യക്തികള്‍ക്കും ഈ നിരക്ക് ബാധകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് മുന്‍കൂട്ടി…

    Read More »
  • NEWS

    നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വ്രതമെടുക്കുന്ന യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രത്യേക ഭക്ഷണം

    ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) നവരാത്രി ആഘോഷവേളയില്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന, നവരാത്രി ഉപവാസമെടുത്ത് പോകുന്ന യാത്രക്കാര്‍ക്കായി പ്രത്യേക മെനു അവതരിപ്പിച്ചു. ‘വ്രത താലി’ എന്നു പേരിട്ടിരിക്കുന്ന ഈ മെനു സെപ്റ്റംബര്‍ 26 മുതല്‍ 400 റെയില്‍വേ സ്റ്റേഷനുകളിലുടനീളം റെയില്‍വേ യാത്രക്കാര്‍ക്ക് ലഭ്യമാക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപവാസ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മുന്നില്‍കണ്ടാണ് ഐആര്‍സിടിസി ‘വ്രത താലി’ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കും വ്രതമനുഷ്ഠിക്കുന്നവര്‍ക്കും ഉള്ളിയും വെളുത്തുള്ളിയും ഇല്ലാതെ പാകം ചെയ്ത് കല്ല് ഉപ്പ് ഉപയോഗിച്ച്‌ തയ്യാറാക്കിയ പ്രത്യേക ‘വ്രത താലി’ ഓര്‍ഡര്‍ ചെയ്യാം. നവരാത്രി കാലം കഴിഞ്ഞും ആളുകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത് തുടരുമെന്ന് ഐആര്‍സിടിസി പിആര്‍ഒ ആനന്ദ് കുമാര്‍ ഝാ പറഞ്ഞു. പ്രത്യേക വിലയിലും അളവിലും വ്യത്യസ്തമായ വ്രത് താലിയാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപ മുതല്‍ 250 രൂപ വരെയാണ് ഓരോ താലിയുടെയും വില. 99 രൂപ –…

    Read More »
Back to top button
error: