Month: September 2022
-
Crime
കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം: സിസിടിവി ഹാർഡ‍് ഡിസ്ക് ശേഖരിച്ച് പൊലീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച കേസിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. മെഡിക്കൽ കോളേജിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ പൊലീസ് ശേഖരിച്ചു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ പിന്നാലെയാണ് നടപടി. ഓഗസ്റ്റ് 31ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചെങ്കിലും നിർണായക ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ഹാര്‍ഡ് ഡിസ്ക് ആവശ്യപ്പെട്ട് പൊലീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കിയത് ഈ മാസം 16ന് മാത്രമായിരുന്നു. പന്ത്രണ്ട് ദിവസം മാത്രമേ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടാകൂവെന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്. അതു കഴിഞ്ഞാല്‍ പഴയ ദൃശ്യങ്ങള്‍ മാഞ്ഞ് പുതിയത് പതിയുമെന്നുമായിരുന്നു മറുപടി. സാധാരണ ഗതിയില്‍ ഇത്തരം അക്രമ സംഭവമുണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്കുകള്‍ പിടിച്ചെടുക്കുകയാണ് അന്വേഷണ സംഘം ചെയ്യുക. എന്നാല്‍ ഈ സംഭവത്തില്‍ അക്രമണത്തിന്‍റെ ദൃശ്യങ്ങള്‍…
Read More » -
Business
ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ കമ്പനികളെ എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ കുടകീഴിലേക്ക്; നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് ആരംഭമാകും. പുതിയ പദ്ധതി അനുസരിച്ച് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസിലേക്ക് ഏകീകരിക്കുന്നതോടെ ലയന പ്രക്രിയ ആരംഭിക്കും. അടുത്ത 12 മാസത്തിനുള്ളിൽ ലയനം പൂർത്തിയാകാനാണ് സാധ്യത. ഈ ലയനം പൂർത്തിയായ ശേഷം, സിംഗപ്പൂർ എയർലൈൻസുമായി (എസ്‌ഐഎ) എയർ ഇന്ത്യ-വിസ്താര ലയനം നടത്തിയേക്കാം. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാക്കും. എന്നാല്‍, രണ്ട് എയർലൈനുകളുടെയും ലയനം നടക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുത്തേക്കും. എയർഏഷ്യ ഇന്ത്യ നിലവിൽ ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ്, അവർക്ക് കമ്പനിയിൽ ഭൂരിഭാഗം ഓഹരികളും ഉണ്ട്. ടാറ്റ ഗ്രൂപ്പ് ഈ വർഷമാദ്യം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ സർക്കാരിൽ നിന്ന്…
Read More » -
NEWS
രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങണമെന്ന് ഗവര്‍ണര്‍;ആവശ്യം തള്ളി ധനവകുപ്പ്
തിരുവനന്തപുരം: രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഉന്നയിച്ച ഈ ആവശ്യം ധനവകുപ്പ് പരിഗണിച്ചില്ല.ക്ലിനിക്ക് ആരംഭിക്കുവാന്‍ അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ആവശ്യം ഉന്നയിച്ച് ഗവര്‍ണറുടെ പ്രിസിപ്പല്‍ സെക്രട്ടറി ഡോ.ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജൂലൈ 26ന് പൊതുഭരണവകുപ്പ് സെക്രട്ടറിക്കാണ് ഇത് സംഭന്ധിച്ച കത്ത് ലഭിച്ചത്.എന്നാല്‍ ധനവകുപ്പ് ഇത് തള്ളുകയായിരുന്നു.സർക്കാരുമായുള്ള തുറന്ന യുദ്ധത്തിന് ഗവർണറെ പ്രേരിപ്പിച്ചത് ഇതാണെന്നാണ് വിവരം.
Read More » -
NEWS
ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതി പന്ത്രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍
റാന്നി: ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പിടിയിൽ. റാന്നി നെല്ലിക്കമണ്‍ പുത്തന്‍പറമ്ബില്‍ വര്‍ഗീസ് പി വര്‍ഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങുകയായിരുന്നു.രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടിലെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസില്‍ ഇയാളുടെ സഹോദരന്‍ തോമസ് പി ടി രണ്ടാം പ്രതിയായിരുന്നു. 2008ല്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസ്. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്ന പ്രതിയായ വര്‍ഗീസ് പി വര്‍ഗീസിനെ അന്വേഷിച്ച് വീട്ടിലെത്തിയ അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റാഷിയെയും സംഘത്തേയും ഇയാളും സഹോദരനും തടയുകയും, പിടിച്ചുതള്ളുകയും ചെയ്തിരുന്നു. 2008 ഏപ്രില്‍ നാലിനാണ് സംഭവം. അന്നുതന്നെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.ജാമ്യമെടുത്ത് മുങ്ങി ഡല്‍ഹിയിലും മറ്റും കഴിഞ്ഞുവന്ന പ്രതി പിന്നീട് കോടതിയില്‍ ഹാജരായിരുന്നില്ല. 12 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന ഇയാള്‍ക്കെതിരെ റാന്നി കോടതിയില്‍ ലോങ്ങ് പെന്റിങ് വാറന്റ് നിലനില്‍ക്കെയാണ് ഇന്നലെ വീട്ടിലെത്തിയപ്പോള്‍ പിടികൂടിയത്.അടൂര്‍ കോടതിയില്‍ ഹാജരാക്കിയ…
Read More » -
Business
പാകിസ്ഥാന്‍ രൂപ തകര്‍ന്നടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
ദില്ലി: യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ രൂപ. വിപണികളിൽ ഏറ്റവും മോശം പ്രകടനം ആണ് പാകിസ്ഥാൻ രൂപ ഇന്നലെ നടത്തിയത്. ഈ മാസം ഇതുവരെ ഏകദേശം 9 ശതമാനമാണ് രൂപ ഇടിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ (എസ്ബിപി) കണക്കുകൾ പ്രകാരം, ഇന്റർബാങ്ക് വിപണിയിൽ രൂപ മുൻ സെഷനിലെ 238.91 എന്ന നിലയിൽ നിന്ന് 239.65 ലേക്ക് ഇടിയുകയായിരുന്നു. 2022 ജൂലൈയിലാണ് ഇതിനു മുൻപ് പാകിസ്ഥാൻ രൂപ ഇത്രയും തകർന്ന നിലയിൽ ഉണ്ടായിരുന്നത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലവാരത്തിലായിരുന്നു. പാകിസ്ഥാനിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കവും ഒപ്പം ഇറക്കുമതി നിരോധനം നീക്കിയതും വലിയ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൗഹൃദ രാജ്യങ്ങളിൽ നിന്നും ബഹുരാഷ്ട്ര, ഉഭയകക്ഷി സ്ഥാപനങ്ങളിൽ നിന്നും സഹായം തേടുകയാണ് രാജ്യം. വെള്ളപ്പൊക്കം 33 ദശലക്ഷം പാകിസ്ഥാനികളെ ബാധിച്ചു, ബില്യൺ കണക്കിന് ഡോളർ നാശനഷ്ടം ഉണ്ടായി. 1,500-ലധികം ആളുകൾക്ക് ജീവൻ…
Read More » -
NEWS
നെയ്യാറ്റിന്‍കരയില്‍ 150 കോടിയുടെ ഹെറോയിന്‍ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി.സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാലുംമൂടിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് 22 കിലോയോളം വരുന്ന ഹെറോയിന്‍ പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയി. രണ്ടുമാസം മുന്‍പാണ് ഇരുവരും നെയ്യാറ്റിൻകരയിലെത്തി പത്താംകല്ലില്‍ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്.
Read More » -
NEWS
600 ഗ്രാം എംഡിഎംഎയുമായി കണ്ണൂരിൽ യുവാവ് പിടിയില്‍
കണ്ണൂര്‍: എക്‌സൈസ് റെയിഞ്ചും എക്‌സൈസ് ഐബിയും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി കിടവൂര്‍ നടമുറിക്കല്‍ വീട്ടില്‍ ജാഫര്‍ ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റിലായത്. മംഗലാപുരത്ത് നിന്നും കോഴിക്കോടിന് ടിക്കറ്റെടുത്ത ഇയാൾ പോലീസ് ചെക്കിംഗ് ഭയന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴായിരുന്നു പിടിയിലായത്.
Read More » -
NEWS
കുട്ടികളുമായി സ്‌കൂള്‍ ബസ് വെള്ളംകയറിയ അടിപ്പാതയില്‍ കുടുങ്ങി
ചണ്ഡീഗഡ്: കനത്ത മഴയെത്തുടര്‍ന്നു കുട്ടികളുമായി സ്‌കൂള്‍ ബസ് വെള്ളംകയറിയ അടിപ്പാതയില്‍ കുടുങ്ങി. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെയായിരുന്നു സംഭവം. ഏകദേശം 1.30 മണിക്കൂര്‍ നാടിനെ മുള്‍മുനയിലാക്കിയശേഷമാണ് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ഫരീദാബാദിലെ എന്‍.എച്ച്.പി.സി. ചൗക്കിന് സമീപമുള്ള റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണു ബസ് കുടുങ്ങിയത്.
Read More » -
NEWS
കോട്ടയം പുഷ്പനാഥ് എന്ന അപസർപ്പക നോവലുകടെ ആചാര്യൻ
1960 കളുടെ അവസാന കാലം. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മനോരാജ്യം എന്ന വാരിക പ്രചാരം കുറഞ്ഞ് പ്രതിസന്ധിയിലായ സമയം. വാരിക അടച്ചു പൂട്ടുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിന് ഇടയിലാണ് അക്കാലത്തെ ജനപ്രിയ സാഹിത്യകാരനായ കാനം ഇ ജെ മനോരാജ്യം വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ പ്രസിദ്ധീകരിക്കുക എന്ന ആശയം മുൻപോട്ട് വെച്ചത്. നിലവിൽ അക്കാലത്തുണ്ടായിരുന്ന പ്രധാന എഴുത്തുകാർ ആരും ഇതിനു തയ്യാറാകാതെ വന്നപ്പോൾ മനോരാജ്യത്തിന്റെ പത്രാധിപസമിതി അത് ഒരു പുതിയ എഴുത്തുകാരനെക്കൊണ്ട് ചെയ്യിപ്പിക്കാൻ തീരുമാനിച്ചു. അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തുന്നതിനായി കാനം ഇ ജെ എന്ന സാഹിത്യകാരനെ തന്നെ അവർ ചുമതലപ്പെടുത്തി. ഏറെ അന്വഷണത്തിനോടുവിലായാണ് അക്കാലത്ത് ചമ്പക്കുളത്തെ ബി കെ എം ഡിറ്റക്ടീവ് മാഗസിനിൽ സ്ഥിരമായി, അതും വളരെ വ്യത്യസ്തമായ ശൈലിയിൽ അപസർപ്പക കൃതികൾ എഴുതിയിരുന്ന ഒരു എഴുത്തുകാരെനെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. അദ്ദേഹം നേരിട്ട് തന്നെ ആ യുവാവിനെ കണ്ടുപിടിച്ച് വിഷയം അവതരിപ്പിച്ചു. 1968 ൽ അങ്ങനെ മനോരാജ്യം എന്ന…
Read More » -
NEWS
കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറിനൽകിയ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു
കൊല്ലം: ജില്ലാ ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറിനൽകിയ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. ഫാർമസിസ്റ്റിനെതിരേ നടപടിയെടുക്കണമെന്നും ആശുപത്രിയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. കൊല്ലം മണ്ഡലം കമ്മിറ്റി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെയും നഴ്സിങ് സൂപ്രണ്ടിനെയും ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 11-നാണ് ആശുപത്രി വാർഡിൽ അഡ്മിറ്റായിരുന്ന രോഗിക്ക് ഫാർമസിസ്റ്റ് മരുന്ന് മാറിനൽകിയത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നിനുപകരം വേദനസംഹാരിയാണ് നൽകിയത്. ഇത് കണ്ടെത്തിയ നഴ്സ് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.തുടർന്നാണ് ബി.ജെ.പി. പ്രവർത്തകർ ഉപരോധം നടത്തിയത്. രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള ഫാർമസിസ്റ്റിനെ നിയമിക്കേണ്ട സ്ഥാനത്ത് യോഗ്യതയില്ലാത്ത ആളുകളെ തിരുകിക്കയറ്റുകയാണെന്ന് ബി.ജെ.പി. പ്രവർത്തകർ പറഞ്ഞു. ആശുപത്രിയിലെ സി.ടി.സ്കാൻ മെഷീൻ ആറുമാസമായി പ്രവർത്തിക്കുന്നില്ല.സ്വകാര്യ സ്കാനിങ് സെന്ററുകളിൽനിന്ന് ഡോക്ടർമാർക്ക് കമ്മിഷൻ നൽകുന്നുണ്ടെന്നും അതിനാലാണ് ആശുപത്രിയിലെ സ്കാനിങ് മെഷീൻ നന്നാക്കാത്തതെന്നും കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളവും ആരോപിച്ചു.
Read More »