തിരുവനന്തപുരം:നെയ്യാറ്റിന് കരയില്‍ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി.സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആറാലുംമൂടിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് 22 കിലോയോളം വരുന്ന ഹെറോയിന്‍ പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
ചെന്നൈ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയി. രണ്ടുമാസം മുന്‍പാണ് ഇരുവരും നെയ്യാറ്റിൻകരയിലെത്തി പത്താം കല്ലില്‍ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്.