ചണ്ഡീഗഡ്: കനത്ത മഴയെത്തുടര്‍ന്നു കുട്ടികളുമായി സ്‌കൂള്‍ ബസ് വെള്ളംകയറിയ അടിപ്പാതയില്‍ കുടുങ്ങി. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെയായിരുന്നു സംഭവം.
ഏകദേശം 1.30 മണിക്കൂര്‍ നാടിനെ മുള്‍മുനയിലാക്കിയശേഷമാണ് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
ഫരീദാബാദിലെ എന്‍.എച്ച്.പി.സി. ചൗക്കിന് സമീപമുള്ള റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണു ബസ് കുടുങ്ങിയത്.