Month: September 2022
-
NEWS
ഭാരത് ജോഡോ യാത്രയ്‌ക്ക് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടതില്‍ നടപടി
എറണാകുളം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബാനറില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടതില്‍ നടപടി. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെയാണ് സംഭവത്തിൽ സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവം വിവാദമായതോടെയാണ് കോണ്‍ഗ്രസ് നടപടി. ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറിന്‍റെ ഫോട്ടോ കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ഇടംപിടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ചെങ്ങമനാട് പഞ്ചായത്തിലെ അത്താണിയിലാണ് പ്രവര്‍ത്തകര്‍ക്ക് അമിളി സംഭവിച്ചത്. കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് മെമ്ബറും, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ വ്യക്തിയുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Read More » -
NEWS
പട്ടി, പൂച്ച, പാമ്പ് എന്നിവ കടിച്ചാല്‍ എന്ത് ചെയ്യണം?
ജീവൻ രക്ഷിക്കുന്നതിൽ പ്രഥമശുശ്രൂഷയ്ക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്ന് ഉയർത്തിക്കാണിച്ചുകൊണ്ടാണ് എല്ലാ വർഷവും സെപ്തംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ലോക പ്രഥമശുശ്രൂഷാദിനമായി ആചരിക്കുന്നത്. നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട പ്രഥമശുശ്രൂഷകളെ കുറിച്ച് ഡോക്ടർ മനോജ് വെള്ളനാട് എഴുതിയത് വായിക്കൂ.. 1. പൊള്ളൽ പൊള്ളലേറ്റാൽ പലരും ആദ്യം ചെയ്യുന്നത്, ഓടിപ്പോയി വീട്ടിലിരിക്കുന്ന ടൂത്ത് പേസ്റ്റെടുത്ത് പൊള്ളിയിടത്ത് പുരട്ടുകയാണ്. എന്നാൽ ഇതാണോ ശരിയായ രീതി? അല്ല. പൊള്ളിയ ഭാഗം തണുത്ത വെള്ളത്തിൽ നല്ലവണ്ണം കഴുകുക. ടാപ്പ് തുറന്ന് പിടിച്ചാലും മതി, കുറച്ച് നേരം. മുറിവ് തണുപ്പിക്കുകയാണുദ്ദേശം. വളരെ ചെറിയ പൊള്ളലാണെങ്കിൽ സിൽവർ അടങ്ങിയ ഓയിന്റ്മെന്റ് ഉണ്ടെങ്കിൽ പുരട്ടുക. ബാക്കിയൊക്കെ അടുത്തുള്ള ഡോക്ടറെ കണ്ടശേഷം. 2. പാമ്പുകടി കടിയേറ്റഭാഗത്തിന് മുകളിൽ തുണിയോ കയറോ കൊണ്ട് അമർത്തിക്കെട്ടുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. രക്തയോട്ടം കുറയുന്നത് കൊണ്ടുള്ള ദോഷങ്ങൾ ധാരാളം ഉണ്ടുതാനും. അങ്ങനെ ചെയ്യരുത്. കടിയേറ്റ ഭാഗം അധികം അനങ്ങാതെ നോക്കുക. എത്രയും വേഗം അടുത്തുള്ള താലൂക്കാശുപത്രിയിലോ മെഡിക്കൽ കോളെജിലോ എത്തിക്കുക.…
Read More » -
NEWS
ഗുണങ്ങൾ കേട്ടാൽ ഞെട്ടും; ഇത് ക്യാൻസറിനെ വരെ തുരത്തുന്ന മക്കോട്ടദേവ പഴം
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കടൽ കടന്നെത്തിയ ഒരു പഴം. അതിന് ദൈവത്തിന്റെ കിരീടം എന്നു അർത്ഥം വരുന്ന മക്കോട്ടദേവ എന്ന പേര്..ആ പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ അങ്ങനെ പേരിട്ടതിൽ ഒരു കുറ്റവുമില്ല എന്ന് മനസ്സിലാവും. മക്കോട്ടദേവ എന്ന വാക്കിനർഥം ഗോഡ്‌സ് ക്രൗൺ എന്നാണ്. പലേറിയ മാക്രോ കാർപ്പ എന്നാണ്ശാസ്ത്രനാമം. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ഈ മാക്കൊട്ടദേവ പഴം. ഇനി അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്തെന്ന് നോക്കാം. പ്രമേഹത്തിനും ട്യൂമറിനും എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന, ഹൃദ്‌രോഗത്തെയും കാൻസറിനെയും ശക്തമായി പ്രതിരോധിക്കുന്ന, ഉയർന്ന രക്തസമ്മർദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ലിവർസീറോസിസിന്റെ കടുപ്പം കുറയ്ക്കുന്ന, യൂറിക്കാസിഡിന്റെ നില ശരിയായി കാക്കുന്ന, വാതം ഗൗട്ട്, വൃക്കസംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ എന്നിവയെ തടയുന്ന, വയറിളക്കം, അലർജിമൂലമുള്ള ചൊറിച്ചിൽ, എക്‌സിമ എന്നിവ സുഖപ്പെടുത്തുന്ന, പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്ന ഒരു പഴമാണ് ഇത്. ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായിക്കണ്ടുവരുന്ന ഈ സ്വർഗീയ ഫലത്തെ കേരളത്തിൽ കോട്ടയത്തെ പള്ളിക്കത്തോട് ചെരിപ്പുറത്ത്…
Read More » -
Crime
കോഴിക്കോട്ട് വീണ്ടും വന്‍ലഹരി വേട്ട; ആറരക്കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ ആറര കിലോ കഞ്ചാവ് പിടികൂടി. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ സി.പി. ഷിഹാബ്(33)നെ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡന്‍സാഫ് ) ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ലഹരിക്കെതിരേ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് പരിശോധനകള്‍ കര്‍ശനമായി നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. ഫറോക്ക് സ്‌കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഷിഹാബിനെ കുറിച്ച് വിവരം ലഭിച്ചത്. പോലീസിനെ കബളിപ്പിക്കാന്‍, ഒരു സ്റ്റേഷനിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പില്‍ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പില്‍…
Read More » -
NEWS
വീഡിയോ കോളിലൂടെ ഡോക്ടറുടെ നിര്‍ദേശം കേട്ട് നഴ്‌സുമാര്‍ പ്രസവമെടുത്ത കുഞ്ഞ് മരിച്ചു
ചെന്നൈ: വീഡിയോ കോളിലൂടെ ഡോക്ടറുടെ നിര്‍ദേശം കേട്ട് നഴ്‌സുമാര്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്‌നാട് ചെങ്കല്‍പ്പെട്ട് ജില്ലയിലെ മധുരാന്തകത്താണ് സംഭവം. സൂനമ്ബേട് സ്വദേശി മുരളി, പുഷ്പ ദമ്ബതിമാരുടെ പെണ്‍ കുഞ്ഞാണ് മരിച്ചത്. പ്രസവദിവസം അടുത്തതിനാലാണ് 32കാരിയായ പുഷ്പയെ ഇല്ലിടു എന്നസ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുഷ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. വേദന കലശലായതോടെ മൂന്നു നഴ്‌സുമാര്‍ ചേര്‍ന്ന് പ്രസവമെടുക്കാന്‍ തീരുമാനിച്ചു. സ്‌കാന്‍ റിപ്പോര്‍ട്ടുപോലും പരിശോധിക്കാതെയായിരുന്നു ശ്രമം. തലയ്ക്കുപകരം ഗര്‍ഭസ്ഥശിശുവിന്റെ രണ്ട് കാലുകള്‍ പുറത്തേക്കുവന്നതോടെ നഴ്‌സുമാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു. തുടര്‍ന്ന് വീഡിയോകോളിലൂടെ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ നല്‍കിയ നിര്‍ദേശപ്രകാരം നാലുമണിക്കൂര്‍നേരം ശ്രമിച്ചിട്ടും കുഞ്ഞിന്റെ തല പുറത്തേക്കുവന്നില്ല. പിന്നീട് വീഡിയോകോള്‍ ശ്രമം ഉപേക്ഷിച്ച് നഴ്‌സുമാര്‍ പുഷ്പയെ ആംബുലന്‍സില്‍ മധുരാന്തകം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പാതിവഴിയില്‍ പുഷ്പ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.
Read More » -
NEWS
പോകാം, പുള്ളിപ്പുലികളുടെ രാജ്യമെന്നറിയപ്പെടുന്ന ബേര ഗ്രാമത്തിലേക്ക്…!
സാധാരണ യാത്രകള്‍ ആസ്വദിച്ചു മടുത്തോ? എങ്കിലിനി അല്‍പം ‘ഷോക്കടിപ്പിക്കുന്ന’ ഒരു യാത്രയായാലോ! പോകാം, പുള്ളിപ്പുലികളുടെ രാജ്യമെന്നറിയപ്പെടുന്ന ബേര ഗ്രാമത്തിലേക്ക്…! രാജസ്ഥാന്‍റെ ഹൃദയഭാഗത്ത്, ആരവല്ലിയുടെ തണലില്‍, ഉദയ്പുരിനും ജോധ്പുരിനും ഇടയിലാണ് ബേര ഗ്രാമം. കള്ളിച്ചെടികളും മറ്റും നിറഞ്ഞ്, താരതമ്യേന മരുഭൂമിയുടെ ഭാവം കൂടുതലുള്ള പ്രദേശം. ചോളവും കടുകും വിളയുന്ന വയലുകളും ഓല മേഞ്ഞ കുടിലുകളും വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഗ്രാമവാസികളുമെല്ലാം ഏതോ നാടോടിക്കഥയെ ഓര്‍മിപ്പിക്കും. എന്നാല്‍, മനുഷ്യര്‍ക്കൊപ്പം പുള്ളിപ്പുലികളും വസിക്കുന്ന ഗ്രാമമാണിത് എന്നതാണ് ബേരയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിനു തന്നെ അദ്ഭുതമാണ് ഇവിടുത്തെ ആളുകളുടെ ജീവിതം. മനുഷ്യര്‍ക്കൊപ്പം പുള്ളിപ്പുലികളും ആയിരം വർഷങ്ങൾക്കു മുമ്പ് ഇറാനിൽനിന്ന് അഫ്ഗാനിസ്ഥാനിലൂടെ രാജസ്ഥാനിലേക്ക് കുടിയേറി, ഇവിടെ സ്ഥിരതാമസമാക്കിയ ‘റബാരി’ എന്ന നാടോടി ഇടയ സമുദായത്തിൽ പെട്ടവരാണ് ബേര ഗ്രാമത്തില്‍ വസിക്കുന്നത്. ശിവപാർവതിമാരുടെ തീവ്ര ഭക്തരാണ് റബാരികൾ. പുള്ളിപ്പുലിയുടെ തോലാണല്ലോ ശിവന്‍റെ വസ്ത്രം. പാർവതിയും ശിവനും ചേർന്നാണ് തങ്ങളെ സൃഷ്ടിച്ചതെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഭൂമിയില്‍, പാര്‍വതീദേവിയുടെ ഒട്ടകങ്ങളെ…
Read More » -
Crime
കഞ്ചാവ് കച്ചവടത്തില്‍ പണം വീതം വയ്ക്കുന്നതില്‍ തര്‍ക്കം: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ പിടിയില്‍
മാന്നാര്‍ (ആലപ്പുഴ): 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദു (22)വിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് എരുവ ജിജിസ് വില്ലയില്‍ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), മാന്നാര്‍ വലിയകുളങ്ങര ഗംഗോത്രി കണ്ണന്‍കുഴിയില്‍ രജിത്ത് (22), ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനില്‍ അരുണ്‍ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂര്‍ ഉമേഷ് (26) എന്നിവരെ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി നന്ദുവിനെ കാണുവാനില്ല എന്ന് കാണിച്ച് മാതാപിതാക്കള്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്‌കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നും വിവരം ലഭിച്ചത്. പിന്നീട് പ്രതികളായവരെ ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ പ്രദേശത്തു നിന്നും ചെങ്ങന്നൂര്‍ പോലീസിന്റെ സഹായത്തോടെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കച്ചവടത്തില്‍ നിന്നും പ്രതിഫലമായി…
Read More » -
NEWS
കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ ടീമിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റില്‍
മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ ടീമിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ കണ്ടുപിടിച്ച ക്വട്ടേഷന്‍ ടീമിന് മൂന്ന് ലക്ഷം രൂപ നല്‍കിയാണ് യുവ അധ്യാപിക കൊല നടത്തിച്ചത്. കഴിഞ്ഞയാഴ്ചയാണ് പന്‍വേല്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് 29 കാരിയായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്ത് കൊല്ലപ്പെട്ടത്. കേസില്‍ സ്വകാര്യ ട്യൂട്ടോറിയല്‍ സെന്ററിലെ അധ്യാപിക നികിത മത്കര്‍ (24) തിങ്കളാഴ്ച അറസ്റ്റിലായി. സംഭവത്തില്‍ നികിത മത്കറിനെ കൂടാതെ കാമുകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ ദേവവ്രത് സിങ് റാവത്ത് (32) അടക്കം ആറ് പേരാണ് അറസ്റ്റിലായത്. കംപ്യൂട്ടര്‍ എഞ്ചിനീയറും അധ്യാപികയുമായ പ്രിയങ്കയും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള ഭര്‍ത്താവ് ദേവവ്രത് സിങ്ങും നാല് വര്‍ഷം മുൻപാണ് വിവാഹിതരായത്. നെമാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അതിനിടെ, ഈ വര്‍ഷം തുടക്കത്തില്‍ ദേവവ്രത് സിങ്ങും നികിത മത്കറും പ്രണയത്തിലായി. ആഗസ്റ്റില്‍ ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹിതരാവുകയും ചെയ്തുവത്രെ. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച്…
Read More » -
NEWS
മോട്ടോർ വാഹനങ്ങൾ നിരോധിച്ചിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥലം; വിനോദസഞ്ചാരികളുടെ പറുദീസ
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ (2,625 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു ഹിൽ സ്റ്റേഷനാണ് മാത്തേരൻ. മുംബൈ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ കിഴക്കും പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മോട്ടോർ വാഹനങ്ങൾക്ക് നിരോധനമുള്ള സ്ഥലം കൂടിയാണ്. ഉയരം കാരണം, ഈ ഹിൽ സ്റ്റേഷനിൽ വർഷം മുഴുവനും തണുത്തതും ഈർപ്പം കുറഞ്ഞതുമായ കാലാവസ്ഥയാണുള്ളത്.തിരക്കേറിയ നഗര ജീവിതശൈലിയിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതകൾ തേടുന്നവർക്ക് കൂടുതൽ അഭികാമ്യമാണ് ഈ സ്ഥലം, പ്രത്യേകിച്ച് കൊടും വേനൽ മാസങ്ങളിൽ. പൂർണമായും മലിനീകരണരഹിതമായ അന്തരീക്ഷമുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഹിൽസ്‌റ്റേഷനുകളിലൊന്നുമാണ് മാത്തേരൻ.എല്ലാ മോട്ടോർ വാഹനങ്ങളും നിരോധിച്ചിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു സ്ഥലം കൂടിയാണ് ഇത്. ചരിത്രം പരിശോധിച്ചാൽ 1850 മെയ് മാസത്തിൽ റായ്ഗഡ് ജില്ലയുടെ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഹ്യൂ പോയന്റ്സ് മാലെറ്റാണ് മാത്തേരനെ കണ്ടെത്തിയത് .1855-ൽ ബോംബെ ഗവർണറായിരുന്ന എൽഫിൻസ്റ്റൺ…
Read More » -
Crime
വീട്ടുജോലിക്കെത്തിച്ച 13 വയസുകാരിക്ക് ക്രൂരമര്‍ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരേ കേസ്
കോഴിക്കോട്: വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശിനിയായ 13 വയസുകാരിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ലാറ്റിലാണ് സംഭവം. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരേ പന്തീരങ്കാവ് പോലീസ് കേസ് എടുത്തു. നാലു മാസമായി കുട്ടിയെ ഫ്‌ളാറ്റില്‍ ജോലിക്കു നിര്‍ത്തിയിരിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്‌ളാറ്റിലെ അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.
Read More »