Month: September 2022
-
Kerala
നടി ധന്യ മേരി വര്‍ഗീസ് ഉൾപ്പെടെ 4 പ്രതികളെ ഫ്‌ളാറ്റ് വഞ്ചനാകേസില്‍ ഹാജാരക്കാൻ ഉത്തരവ്
സാംസണ്‍ ബില്‍ഡേഴ്‌സ് ഫ്ലാറ്റ് നിര്‍മ്മാണ വഞ്ചനാ കേസില്‍ നടി ധന്യ മേരി വര്‍ഗീസ് , ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരടക്കം 4 പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രതികള്‍ വഞ്ചനയിലുടെ സ്വരൂപിച്ച പണം ജപ്തി ചെയ്തതിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 21 ന് വിളിച്ചു വരുത്താനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406 ( വിശ്വാസ ലംഘനം) , 420 (ചതിക്കല്‍ , കബളിപ്പിക്കപ്പെട്ടയാളെ വിശ്വാസ വഞ്ചന ചെയ്ത് പണം കൈക്കലാക്കല്‍) , 34 (പൊതു ഉദ്ദേശ്യ കാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങള്‍ക്ക് കലണ്ടര്‍ കേസെടുത്താണ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. 2016 ഡിസംബര്‍ 16 ന് നാഗര്‍കോവില്‍ നിന്നാണ് ധന്യയടക്കം 3 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആദ്യം ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു. ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടി…
Read More » -
Crime
പഞ്ചാബിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: കോഴിക്കോട് എൻഐടി ഡയറക്ടര്‍ പ്രതിസ്ഥാനത്ത്
ദില്ലി: പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമർശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്. ചേർത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് ഇന്നലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്നും അധ്യാപകന്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി. ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഗിന്‍ എസ് ദിലീപിനെ ചൊവ്വാഴ്ച വൈകീട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിന്‍റെ മകനാണ് 21 വയസുകാരനായ അഗിന്‍. മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഗിന്‍. പ്രൊഫ പ്രസാദ്…
Read More » -
Crime
അഭിഭാഷകനെ മര്‍ദ്ദിച്ച കേസ്: പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; കടുത്ത എതിര്‍പ്പുമായി പൊലീസ് സംഘടനകള്‍
കൊല്ലം: അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ മർദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെൻഷൻ. ഡിഐജിയുടെ അന്വേഷണ റിപോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. നടപടിക്കെതിരെ പൊലീസിൽ ശക്തമായ എതിർപ്പുയര്‍ന്നു. എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു. കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ പുറത്തുവന്നിരുന്നു. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടില്‍ പറയുന്നു. മദ്യപിച്ചോ എന്ന് കണ്ടെത്താൻ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ, അവിടെയും അഭിഭാഷകൻ അക്രമ സ്വഭാവം…
Read More » -
Pravasi
സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവിൽ നൽകുന്നത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. രാജ്യത്തെ മുഴുവന്‍ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമുള്ള സര്‍വീസുകളില്‍ വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.
Read More » -
India
സ്പൈസ് ജെറ്റിന്റെ വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം
ദില്ലി : സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാന്‍ വ്യോമയാനമന്ത്രലായം തീരുമാനിച്ചു. ഒക്ടോബര്‍ 29 വരെ അന്‍പത് ശതമാനം സര്‍വീസുകള്‍ മാത്രമേ അനുവദിക്കുയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സര്‍വീസുകള്‍ അടിക്കടി അപകട സാഹചര്യങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പിന്നീട് സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലും ഒരു മാസം കൂടി നിയന്ത്രണം തുടരട്ടെയെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. ഷെഡ്യൂള്‍ വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ 80 പൈലറ്റുമാരോട് മൂന്ന് മാസം ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ സ്പൈസ് ജെറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
Read More » -
Pravasi
ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു
ദോഹ: ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെയാണ് നിയന്ത്രിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 2022 ഡിസംബര്‍ 23 മുതലാണ് വിസിറ്റ് വിസകള്‍ പുനരാരംഭിക്കുക. ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. അതേസമയം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. സന്ദര്‍ശക വിസ ദുരുപയോഗം ചെയ്ത്, തൊഴില്‍…
Read More » -
Crime
ആനക്കൊമ്പ് വില്‍പ്പന: ഒളിവിലായിരുന്ന വില്‍പ്പനക്കാരന്‍ പിടിയില്‍; ആനക്കൊമ്പിന്റെ ഉറവിടത്തിനായി അന്വേഷണം
ഇടുക്കി: കട്ടപ്പനയിൽ നിന്നും ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിയും അറസ്റ്റിലായി. കുമളി വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കൽ ജിതേഷാണ് പിടിയിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. രണ്ടും നാലും പ്രതികൾ ഓളിവിലാണ്. കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ കാറിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ കേസിലായിരുന്നു വനം വകുപ്പിന്റെ അറസ്റ്റ്. ഇടനിലക്കാരൻ കുമളി വള്ളക്കടവ് സ്വദേശിയായ തിരുവേലിയ്ക്കൽ ജിതേഷിനെയാണ് ഇന്ന് കുമളി ഫോറസ്‌റ്റ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കട്ടപ്പന കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് 10-നാണ് സുവർണ്ണഗിരിയിൽ വാടയ്ക്ക് താമസിക്കുന്ന കണ്ണംകുളം അരുണെന്നയാൾ ആനക്കൊമ്പുമായി പിടിയിലായത്. മറ്റൊരാൾക്ക് വിൽക്കാനായി കുമളിയ്ക്ക് കൊണ്ടുപോകും വഴിയാണ് വനം വകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചത്. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. പ്രതി ജിതേഷിൽ നിന്നാണ് അരുണും ഇയാളുടെ സഹോദരീ ഭർത്താവും ചേർന്ന് 6 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. എന്നാൽ മൂന്നാം പ്രതിയായ ജിതേഷിന് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന്…
Read More » -
India
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം: മത്സരിക്കുമെന്ന സൂചന നല്‍കി ദിഗ് വിജയ് സിംഗ്
ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. മത്സരിക്കാൻ തനിക്കും യോഗ്യതയുണ്ടെന്നും ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും മുപ്പതാം തീയതി വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷനായി ചുമതലയേറ്റാൽ അശോക് ഗെഹ്‌ലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നാമനിര്‍ദേശ പത്രിക നല്‍കുന്ന അവസാവ ദിവസമായ 30 വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്നാരുമില്ലെന്നത് ആശങ്കപ്പെടേണ്ട കാര്യമല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാൾക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവരെ മത്സരിപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 2019ലെ ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷം രാജിവെച്ച രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയെ കൊണ്ടുവരാൻ…
Read More » -
Crime
അവിഹിത ബന്ധം പുറത്തറിഞ്ഞു; അധ്യാപകനും വിദ്യാര്‍ത്ഥിനിയും വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
സഹരൻപൂർ: ഉത്തര്‍പ്രദേശില്‍ വനത്തിനുള്ളില്‍ അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40 വയസുകാരനായ അധ്യാപകനെയും 17 വയസുകാരിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തായതിന് പിന്നാലെ ഇരുവരെയും കാണാനില്ലായിരുന്നു. താൻ ജോലി ചെയ്ത അതേ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായാണ് അധ്യാപകന്‍ ബന്ധം പുലര്‍ത്തിയിരുന്നത്. വിവരം പുറത്തായതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധ്യാപകനെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ മൂന്നാം തീയതിയോടെ അധ്യാപകനെയും പെണ്‍കുട്ടിയെയും കാണാതായി. പിന്നാലെ മകളെ കാണാനില്ലെന്നും അധ്യാപകന്‍ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. അധ്യാപകനും പെണ്‍കുട്ടിയും ജില്ല വിട്ട് പോയതിനാല്‍ പൊലീസിന് ഇവരെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിത്ത് അന്വേഷണം തുടരവേയാണ് ഇരുവരുടെയും മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് സഹരൻപൂർ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിൻ ടാഡ പറഞ്ഞു.…
Read More » -
Business
ശമ്പളം നൽകാൻ പണമില്ല ; പൈലറ്റുമാർക്ക് ശമ്പളമില്ലാ അവധി
ദില്ലി: ചെലവ് ചുരുക്കുന്നതിനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ്. ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. ജൂലൈ 27 ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം എയർലൈന് അതിന്റെ ശേഷിയുടെ 50 ശതമാനം ഫ്ലൈറ്റുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ എട്ട് ആഴ്‌ചത്തേക്ക് സ്‌പൈസ്‌ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവർത്തങ്ങൾ എല്ലാം തന്നെ ഡിജിസിഎയുടെ നിയന്ത്രണത്തിലായിരിക്കും. എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രമേ ബാക്കിയുള്ള അൻപത് ശതമാനം ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമാകുകയുള്ളു. ശമ്പളമില്ലാതെ പൈലറ്റുമാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ട വിമാനക്കമ്പനിയുടെ പുതിയ നീക്കം ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. വ്യോമയാന മേഖല ഉപേക്ഷിച്ച് കുടുംബ ബിസിനസ്സ് ഏറ്റെടുക്കാൻ പോകുകയാണെന്ന് ഒരു പൈലറ്റ് പറഞ്ഞതായി മിന്റ്…
Read More »