തിരുവനന്തപുരം: രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഉന്നയിച്ച ഈ ആവശ്യം ധനവകുപ്പ് പരിഗണിച്ചില്ല.ക്ലിനിക്ക് ആരംഭിക്കുവാന്‍ അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.
ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ആവശ്യം ഉന്നയിച്ച് ഗവര്‍ണറുടെ പ്രിസിപ്പല്‍ സെക്രട്ടറി ഡോ.ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജൂലൈ 26ന് പൊതുഭരണവകുപ്പ് സെക്രട്ടറിക്കാണ് ഇത് സംഭന്ധിച്ച കത്ത് ലഭിച്ചത്.എന്നാല്‍ ധനവകുപ്പ് ഇത് തള്ളുകയായിരുന്നു.സർക്കാരുമായു ള്ള തുറന്ന യുദ്ധത്തിന് ഗവർണറെ പ്രേരിപ്പിച്ചത് ഇതാണെന്നാണ് വിവരം.