NEWS

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയിൽ ക്ഷേത്രം

മഥുര:ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമായ മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ മാതൃകയിലുള്ള ക്ഷേത്രം വരുന്നു.

65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് ഉയരുക. ബെംഗളൂരു ആസ്ഥാനമായ, ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുക. 120 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്.

വ്യാഴാഴ്ച ഗുരുവായൂര്‍ തന്ത്രിമഠത്തില്‍ നിര്‍മാണത്തിന്റെ ആചാര്യവരണവും രൂപരേഖ കൈമാറലും നടന്നു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിയാണ് ആചാര്യന്‍. വാസ്തുശാസ്ത്രത്തിന് പേരുകേട്ട കണിപ്പയ്യൂര്‍ മനയിലെ കുട്ടന്‍ നമ്ബൂതിരിപ്പാടാണ് കണക്കുകളും രൂപരേഖയും തയ്യാറാക്കിയത്.

Signature-ad

 

 

ക്ഷേത്രനിര്‍മാണത്തിന് അനുയോജ്യമായ ഉത്തരായനകാലമായ ജനുവരി 15 മുതല്‍ ജൂലായ് 15 വരെയുള്ള കാലയളവിനുള്ളില്‍ നിര്‍മിതി പൂര്‍ത്തിയാക്കും. ശ്രീകോവില്‍, സോപാനം, കൊടിമരം, മുഖമണ്ഡപം, നമസ്‌കാരമണ്ഡപം, വാതില്‍മാടം, വിളക്കുമാടം, ശീവേലിപ്പുര, പ്രദക്ഷിണവഴി, ഗോപുരങ്ങള്‍, ദീപസ്തംഭം തുടങ്ങിയവയ്ക്കുവേണ്ട പ്രധാനഭാഗങ്ങള്‍ ഗുരുവായൂരിൽ നിര്‍മിച്ച ശേഷം വൃന്ദാവനത്തിലേക്ക് കൊണ്ടുപോകും.

Back to top button
error: