വളാഞ്ചേരി: മുപ്പതുലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവിതരണക്കാരൻ പിടിയിൽ. പാലക്കാട് എളമ്പുലാശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
വളാഞ്ചേരി മേഖലയിൽനിന്ന് ഏതാനും ദിവസങ്ങൾക്കിടയിൽ നിരവധി ചില്ലറവിൽപ്പനക്കാർ പിടിയിലായിരുന്നു. വിദ്യാർഥികളെ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ വിൽപ്പന. ഇക്കൂട്ടരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷ്ണു മഹേഷ് അറസ്റ്റിലായത്.
ഒരു പിക്കപ്പ് വാൻ നിറയെ നിരോധിത ലഹരി ഉത്പന്നങ്ങളുമായാണ് ഇയാൾ പിടിയിലായത്. വാനിൽ മുപ്പത് വലിയ ചാക്കുകളിലായി 45,000 പായ്ക്കറ്റ് ഹാൻസും 17 ചാക്കുകളിലായി 12,200 പായ്ക്കറ്റ് ‘കൂൾ’ എന്ന പുകയില ഉത്പന്നവുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.