Month: September 2022
-
Kerala
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്റലക്ച്വല്‍ സെല്ലിൻ്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത് ടി ജി മോഹന്‍ദാസിനെ കോടതി ശകാരിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ മറുപടി . സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി. 2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
Read More » -
Kerala
ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കും – മുഖ്യമന്ത്രി
ഒക്ടോബര്‍ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍ 1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്തവര്‍ പൂര്‍ണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. ആവശ്യത്തിനു കൗണ്‍സിലര്‍മാര്‍ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കണം നടത്തും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളായ പോലീസ്, എക്‌സൈസ്, നാര്‍ക്കോട്ടിക് സെല്‍ തുടങ്ങിയവ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കി. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിക്കഴിഞ്ഞു. കേസില്‍പ്പെട്ടാല്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട വിവരവും കോടതിയില്‍ സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും…
Read More » -
India
ഇന്‍ഡ്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം
മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. രണ്ടു വര്‍ഷത്തിനുശേഷമാണ് രാഷ്ട്രപതി പുരസ്‌കാര വിതരണം നടത്തുന്നത്. ആശാഖ് പരേഖ് ഇന്‍ഡ്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. ഇന്‍ഡ്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1952ല്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ബേബി ആശ പരേഖ് എന്ന പേരില്‍ ആസ്മാന്‍ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 1959 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൂപര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്. 1959ല്‍ നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖൊ ദേഖൊ എന്ന ചിത്രത്തില്‍ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചത് വന്‍ ഹിറ്റായി.…
Read More » -
Kerala
ഓർമയുണ്ടോ ‘2255’ എന്ന നമ്പർ, മോഹൻലാലിന്റെ വാഹനശേഖരത്തിലേക്ക് പുത്തൻ കാരവൻ
മലയാള സിനിമയിൽ ഇന്ന് കാരവാൻ ഉപയോഗിക്കാത്ത താരങ്ങൾ കുറവാണ്. സൂപ്പർതാരങ്ങൾക്കെല്ലാം കാരവാൻ സ്വന്തമായുണ്ട്. ഹോട്ടൽ മുറിയുടെ ആഡംബര സൗകര്യങ്ങളെല്ലാമുള്ള പുതിയ കാരവനെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വാർത്ത. സൂപ്പർസ്റ്റാർ മോഹൻലാലാണ് ആ കാരവാനിന്റെ ഉടമ. അദ്ദേഹത്തിന്റെ ഇഷ്ട നമ്പറായ 2255 എന്ന് റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. കിടപ്പുമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. 3907 സി.സി. ശേഷിയുള്ള നാല്…
Read More » -
LIFE
ബനാറസ് ” ഒഫീഷ്യൽ ട്രെയിലർ റിലീസ്
സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഈയിടെ റിലീസായ ജാസി ഗിഫ്റ്റ് ആലപിച്ച ” എല്ലാം ട്രോളാ…” എന്ന ബനാറസിലെ പാർട്ടി ഗാനം വൈറലായി കഴിഞ്ഞു. ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയിരുന്നു. ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി നിർവ്വഹിക്കുന്നു.സംഗീതം-ബി അജനീഷ് ലോകനാഥ്,…
Read More » -
Crime
കാട്ടാക്കട സംഭവം; ഒരു ജീവനക്കാരന് കൂടി സസ്പെൻഷൻ
തിരുവനന്തപുരം; സെപ്തംബർ 20 തീയതി കാട്ടക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിയോടും, പിതാവിനോടും അപമര്യാതയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വീഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് എസ്. അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
Read More » -
Kerala
പൈപ്പുകളുടെ പഴക്കവും റോഡ് മുറിക്കുന്നതിലുള്ള എതിർപ്പും ജലവിതരണത്തിന് തടസ്സമാകുന്നുവെന്ന് ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനിൽ
തിരുവനന്തപുരം :- പൈപ്പുകളുടെ പഴക്കവും റോഡ് മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുവദിക്കാത്തതും സുഗമമായ ജലവിതരണത്തിന് തടസ്സമാകുന്നതായി ജല അതോറിറ്റി. നഗരത്തിലെ ചെമ്പകശേരി മേഖലയിലെ ജലക്ഷാമത്തിനെതിരെ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പി വി സി പൈപ്പുകൾ സ്ഥാപിച്ചാൽ കൂടിയ അളവിൽ വെള്ളം ലഭ്യമാകുമെന്നും ഉപഭോക്താവ് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഇക്കാര്യം ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. കുടിവെള്ളത്തിന്റെ ലഭ്യത ഏതൊരു മനുഷ്യന്റെയും അവകാശമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജലക്ഷാമം പരിഹരിക്കാനായി നഗരസഭയുടെ അമൃത് പദ്ധതിയിലും അർബൻ അഗ്ലോമറേഷൻ പദ്ധതിയിലും ഉൾപ്പെടുത്തി പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് സമർപ്പിച്ച സാഹചര്യത്തിൽ കാലതാമസം കൂടാതെ പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിയും പരാതി പരിഹരിക്കാൻ സാധിക്കുന്ന സഹായങ്ങൾ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചെമ്പകശേരി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജി. രാജഗോപാൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
Read More » -
Kerala
പ്ലസ് ടൂ പാസായാല്‍ ഇനി ലേണേഴ്സ് ലൈസന്‍സ് എടുക്കണ്ട, പാഠപുസ്തകത്തില്‍ വാഹനാപകട കാരണങ്ങളും റോഡ് നിയമങ്ങളും
ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും അറിഞ്ഞിരിക്കണമെന്നത് മുന്‍നിര്‍ത്തി റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹയര്‍ സെക്കൻ്ററി വിദ്യാര്‍ഥികളുടെ സിലബസിൽ റോഡ് നിയമങ്ങള്‍ ഉള്‍പെടുത്താന്‍ തീരുമാനമായി. റോഡ് നിയമങ്ങള്‍, മാര്‍ക്കിംഗുകള്‍, സൈനുകള്‍ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പെടെ മോട്ടോര്‍ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഹയര്‍ സെക്കൻ്ററി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം നാളെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം പ്രകാശനം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും. സെക്രട്ടറിയറ്റിലെ പി.ആര്‍ ചേമ്പറിലായിരിക്കും പ്രകാശന ചടങ്ങ്. പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനാല്‍ ഹയര്‍ സെക്കൻ്ററി പരീക്ഷ പാസായി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍…
Read More » -
Kerala
കോളജ് പ്രിന്‍സിപ്പലിനെതിരേ അധ്യാപകന്‍ കൊടുത്ത ജാതി അധിക്ഷേപ കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കൊച്ചി: കോളജ് പ്രിന്‍സിപ്പലിനെതിരേ അധ്യാപകന്‍ കൊടുത്ത ജാതി അധിക്ഷേപ കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കീഴൂര്‍ ഡി.ബി. കോളേജ് പ്രിന്‍സിപ്പല്‍ സി.എം. കുസുമനെതിരേ, അധ്യാപകനായ ഹിരണ്‍ എം. പ്രകാശാണ് പരാതി നല്‍കിയത്. പരാതി നിലനില്‍ക്കില്ലെന്നുകാണിച്ച് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിയില്‍ എതിര്‍കക്ഷിയുടെ വാദം കേള്‍ക്കവേയാണ് ഉത്തരവ്. അറസ്റ്റ് അടക്കമുള്ള മറ്റുനടപടികള്‍ ഉണ്ടാകരുതെന്നും റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജ് സ്റ്റാഫ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ അധ്യാപകനെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. പട്ടികജാതി പീഡന നിരോധ നനിയമപ്രകാരം വെള്ളൂര്‍ പോലീസാണ് കേസെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തത്. പ്രിന്‍സിപ്പല്‍ സി.എം.കുസുമന്‍ സി.പി.എം. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗമാണ്. പരാതിക്കാരന്‍ സാശ്രയ കോളജ് ഇടത് അധ്യാപക സംഘടനയുടെ യൂണിറ്റ് ഭാരവാഹിയുമാണ്. വാദിക്കുവേ ണ്ടി അഡ്വ. തോമസ് ആനക്ക ലുങ്കല്‍ ഹാജരായി.
Read More » -
NEWS
‘എന്റെ കൂട്’ ഇനി എറണാകുളം ജില്ലയിലും
കൊച്ചി:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത അഭയം ഉറപ്പാക്കുന്ന ‘എന്റെ കൂട്’ ഇനി എറണാകുളം ജില്ലയിലും പ്രവര്‍ത്തിക്കും. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കാക്കനാട് ഐ എം ജിയ്ക്ക് സമീപം നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക. നിലവില്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ എന്റെ കൂട് പ്രവര്‍ത്തിക്കുന്നുണ്ട്. 2015 ല്‍ കോഴിക്കോട് കസബ സ്റ്റേഷന് സമീപവും 2018 ല്‍ തിരുവനന്തപുരം തമ്ബാനൂര്‍ ബസ് ടെര്‍മിനല്‍ കെട്ടിടത്തിലുമാണ് എന്റെ കൂട് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. പലവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയില്‍ സുരക്ഷിത താമസമുറപ്പാക്കാനാണ് ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറെയും.
Read More »