കൊച്ചി: കോളജ് പ്രിന്‍സിപ്പലിനെതിരേ അധ്യാപകന് കൊടുത്ത ജാതി അധിക്ഷേപ കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കീഴൂര്‍ ഡി.ബി. കോളേജ് പ്രിന്‍സിപ്പല്‍ സി.എം. കുസുമനെതിരേ, അധ്യാപകനായ ഹിരണ്‍ എം. പ്രകാശാണ് പരാതി നല്‍കിയത്. പരാതി നിലനില്ക്കില്ലെന്നുകാണിച്ച് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയിയില്‍ എതിര്‍കക്ഷിയുടെ വാദം കേള്‍ക്കവേയാണ് ഉത്തരവ്. അറസ്റ്റ് അടക്കമുള്ള മറ്റുനടപടികള്‍ ഉണ്ടാകരുതെന്നും റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജ് സ്റ്റാഫ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ അധ്യാപകനെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. പട്ടികജാതി പീഡന നിരോധ നനിയമപ്രകാരം വെള്ളൂര്‍ പോലീസാണ് കേസെടുത്ത് എഫ്.ഐ.ആര്. രജിസ്റ്റര്‍ചെയ്തത്. പ്രിന്‍സിപ്പല്‍ സി.എം.കുസുമന്‍ സി.പി.എം. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗമാണ്. പരാതിക്കാരന് സാശ്രയ കോളജ് ഇടത് അധ്യാപക സംഘടനയുടെ യൂണിറ്റ് ഭാരവാഹിയുമാണ്. വാദിക്കുവേ ണ്ടി അഡ്വ. തോമസ് ആനക്ക ലുങ്കല്‍ ഹാജരായി.