NEWS

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന്

തിരുവനന്തപുരം:ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. അതിനുശേഷം കൊവിഡ് കാരണം മത്സരങ്ങള്‍ മുടങ്ങി. മത്സരം പുനരാരംഭിച്ചപ്പോള്‍ ഗ്രൗണ്ടില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ആ കാലം മറന്ന്, സ്വന്തം നാട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരം കാണാന്‍ കാണികള്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് കാര്യവട്ടത്തേത്. രാത്രിയില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് നേരിയ മുന്‍തൂക്കം ലഭിക്കും. അതിനാല്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

Back to top button
error: