ദോഹ: ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബര്‍ 27 മുതല്‍ ആരംഭിച്ചു. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി ടിക്കറ്റെടുക്കാം.ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് ചൊവ്വാഴ്ച തുടങ്ങിയ ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വില്‍പ്പന.
ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോമില്‍ നിന്ന് നറുക്കെടുപ്പില്ലാതെ തന്നെ ടിക്കറ്റ് സ്വന്തമാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.