Month: September 2022
-
Crime
ഡല്‍ഹിയിലെ മദ്യനയ അഴിമതി: മലയാളി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ ആണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായര്‍ അറസ്റ്റിലയാത്. സിസോദിയയുടെ വസതി ഉള്‍പ്പെട 31 ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ നടപടിയായാണ് ആരോപണവുമായി ബന്ധമുള്ള വിജയ് നായരെ അറസ്റ്റ് ചെയ്തത്. 14 പേര്‍ക്കെതിരെയാണ് സി.ബി.ഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വിജയ് നായര്‍ പ്രവര്‍ത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. സ്വകാര്യ മേഖലയ്ക്കായി മദ്യവില്‍പ്പനയ്ക്കുള്ള അവസരം തുറന്നിടുന്ന പുതിയ മദ്യനയത്തില്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതിലുള്‍പ്പെടെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് ആരോപണം.
Read More » -
Business
സൊമാറ്റോയുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്
മുംബൈ: രാജ്യത്തെ തങ്ങളുടെ ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ വീതം മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഈ പരിരക്ഷയിൽ ഡെലിവറി പങ്കാളികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി ഉൾക്കൊള്ളിക്കാനാവും. 2022 സാമ്പത്തിക വർഷത്തിൽ 9210 ഡെലിവറി പങ്കാളികൾക്ക് 15.94 കോടിരൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കാനായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഇതിൽ 9.8 കോടി രൂപയും അസുഖങ്ങൾ ബാധിച്ച് ചികിത്സതേടിയ സംഭവങ്ങളിലാണ് നൽകിയതെന്നും കമ്പനി പ്രതികരിച്ചു. ഇതിനുപുറമേ ഡെലിവറി പങ്കാളികൾക്ക് 5000 രൂപയുടെ ഔട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും കുടുംബാംഗങ്ങളെ ഉൾക്കൊള്ളിക്കാം. 2022 സാമ്പത്തിക വർഷത്തിൽ 13645 പേർക്ക് ഈ സഹായം ഉപകാരപ്പെട്ടു എന്ന് കമ്പനിയുടെ കണക്കുകൾ പറയുന്നു. ഇതിൽ ഡെലിവറി പങ്കാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടും. 2.3 കോടി രൂപയാണ് ക്ലെയിം ആയി ഇവർക്ക് നൽകിയത്. ഡെലിവറി പങ്കാളികളാണ് തങ്ങളുടെ ബ്രാൻഡിന്റെ മുഖമെന്നും, അവരുടെ കാര്യത്തിൽ തങ്ങൾക്ക് ഉയർന്ന കരുതലുണ്ടെന്നും കമ്പനി…
Read More » -
India
ആരാണ് യഥാര്‍ഥ ശിവസേന? സുപ്രീംകോടതി ഇടപെടില്ല; ഷിന്‍ഡെയ്ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണോ യഥാര്‍ഥ ശിവസേനയെന്ന് തീരുമാനിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണതിനു പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന വിമതര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു. കൂടുതല്‍ എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും തെരഞ്ഞെടുപ്പ് ചിഹ്നത്തിന് അവകാശികളെന്നുമാണ് ഷിന്‍ഡെ വിഭാഗത്തിന്റെ വാദം.
Read More » -
Kerala
കേരള വിസിക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍; സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഉടന്‍ നിര്‍ദ്ദേശിക്കണം
തിരുവനന്തപുരം: കേരള വിസിക്ക് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മുന്നറിയിപ്പ്. വിസിയുടെ അധികാരങ്ങളും കർത്തവ്യവും ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഓർമിപ്പിച്ചിരിക്കുയാണ് ഗവർണർ. ഉടൻ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്നും ഗവർണര്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കി. ഇത് മൂന്നാം തവണയാണ് നോമിനിയെ വെക്കാൻ ഗവർണർ ആവശ്യപ്പെടുന്നത്. അന്ത്യശാസനം തള്ളിയിട്ടും കടമ ഓർമിപ്പിച്ച് ഗവർണർ കേരള വിസിക്ക് കത്തയച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ വിസി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യം വിസി മറുപടിയായി നൽകി. പ്രമേയത്തിന്‍റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവർണർ, വിസിക്ക് അന്ത്യശാസനമെന്ന നിലയിൽ പുതിയ കത്ത് നൽകി. എന്നിട്ടും പ്രതിനിധിയെ നൽകാൻ വിസി തയ്യാറായില്ല. ഇതോടെയാണ് ഗവർണര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. സെനറ്റ് പ്രതിനിധിയെ നിർദേശിക്കാതെ ഇനിയും മടിച്ച്…
Read More » -
Kerala
‘പ്രദേശത്തെ പ്രധാന ഭക്ഷണം അറിയാൻ സമീപിക്കുക, ഡിവൈഎഫ്ഐ ഫുഡ് വ്ളോഗേഴ്സ്’; പരിഹസിച്ച് ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ വലിയ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇടത് അണികള്‍ ഉയര്‍ത്തിയിരുന്ന പ്രധാന വിമര്‍ശനം രാഹുല്‍ രാഷ്ട്രീയം പറയുന്നില്ലെന്നും ഹോട്ടലുകളും ബേക്കറികളും കയറി ഇറങ്ങുകയാണെന്നുമാണ്. ഭാരത് ജോഡോ യാത്ര മലപ്പുറത്ത് എത്തിയതോടെ രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐ ബാനര്‍ പാര്‍ട്ടി ഓഫീസിന് മുകളില്‍ ഒരു സ്ഥാപിച്ചിരുന്നു. ഡിവൈഎഫ്ഐയുടെ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. ‘പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്’ എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചിരുന്നത്. പെരിന്തൽമണ്ണ ഏലംകുളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിൽ ബാനർ ഉയർന്നത്. എന്നാല്‍ ഈ ബാനറിന് ചുട്ട മറുപടിയുമായാണ് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്. ”പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക – ഡിവൈഎഫ്ഐ ഫുഡ് വ്‌ളോഗ്‌സ്”- ഡിവൈഎഫ്ഐയെ പരിഹസിച്ച് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐയുടെ ബാനറിനെതിരെ…
Read More » -
Crime
എന്‍.സി.പി. വനിതാ നേതാവിനെ മര്‍ദ്ദിച്ചതിന് എം.എല്‍.എക്കെതിരേ കേസ്
ആലപ്പുഴ: എന്‍സിപി വനിതാ നേതാവിനെ മര്‍ദ്ദിച്ചതിന് തോമസ് കെ. തോമസ് എംഎല്‍എക്കെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ എടുത്തത്. കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. എന്‍സിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദ്ദിച്ച കേസിലാണ്. എംഎല്‍എയെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. എന്‍സിപിയുടെ നാല് സംസ്ഥാന/ജില്ലാ നേതാക്കളും എംഎല്‍എക്കൊപ്പം പ്രതി ചേര്‍ത്തിട്ടുണ്ട്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥന്‍ നായര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് കൂട്ടം ചേര്‍ന്ന് ആലിസ് ജോസിയെ മര്‍ദ്ദിച്ചെന്നാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്‍,പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 23-നാണ് എംഎല്‍എക്കെതിരെ ആലിസ് ജോസി പൊലീസിന് പരാതി നല്‍കിയത്. നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍…
Read More » -
Kerala
സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം: ചര്‍ച്ചയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ മൂന്ന് മണിക്ക് വീണ്ടും ചര്‍ച്ച
തിരുവനന്തപുരം : സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ആർടിസി യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. മൂന്നുമണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അറിയിച്ചു. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണ വിഷയത്തിൽ മറ്റന്നാൾ മൂന്ന് മണിക്ക് വീണ്ടും ചർച്ച നടത്താനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. അതേ സമയം, ആരോഗ്യപരമായ ചർച്ചയായിരുന്നു നടന്നതെന്നും, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നുമാണ് സിഐടിയു പ്രതികരണം. ഓർഡിനറി ഷെഡ്യൂളുകൾ വർധിപ്പിച്ചു കൊണ്ടാണ് ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുകയെന്നും സിഐടിയു പ്രതിനിധി വിശദീകരിച്ചു. ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംബിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഒക്ടോബർ 1 മുതൽ ഘട്ടം ഭട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. എന്നാൽ…
Read More » -
Crime
ദില്ലി മദ്യനയക്കേസില്‍ മുംബൈ മലയാളി വ്യവസായി അറസ്റ്റില്‍
ദില്ലി: ദില്ലി മദ്യനയ കേസില്‍ പ്രതിയായ മലയാളി വ്യവസായി വിജയ് നായർ അറസ്റ്റില്‍. ദില്ലിയില്‍ വച്ച് സിബിഐയാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. കെജ്രിവാള്‍ സർക്കാരിന്‍റെ വിവാദ മദ്യ നയ രൂപികരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിലൊരാള്‍ വിജയ് നായരാണെന്നാണ് സിബിഐ കണ്ടെത്തല്‍. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളു കൂടിയാണ് വിജയ് നായർ. തൃശ്ശൂര്‍ സ്വദേശിയായ വിജയ്നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വ്യവസായിയായ വിജയ് നായർ. 2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ…
Read More » -
Kerala
കാട്ടാക്കട സംഭവം: ന്യായീകരണവുമായി സി.ഐ.ടി.യു; ”ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്”
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാട്ടാക്കട യൂണിറ്റിൽ വിദ്യാര്‍ത്ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും മകളുടെ സുഹൃത്തിനേയും ആക്രമിച്ച സംഭവത്തിൽ ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. കാട്ടാക്കടയിലെ അക്രമസംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാക്കടയിൽ യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു. കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ മർദ്ദനത്തിനെതിരെയായ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമ വകുപ്പ് ചുമത്തണമെന്ന് പ്രേമനൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യുടെ ഓഫീസ് നിർദ്ദേശം നൽകിയതായി പ്രേമനൻ അറിയിച്ചു. ഇതിനിടെ കേസിൽ നാലാം പ്രതിയായ…
Read More » -
NEWS
കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് അജ്ഞാത ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് അജ്ഞാത ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡ്രോണുകളിലൊന്ന് അധികൃതര്‍ പിടികൂടിയെങ്കിലും മറ്റ് രണ്ടെണ്ണം അജ്ഞാത കേന്ദ്രങ്ങളിലേക്ക് തിരിച്ചു പറന്നു. സുലൈബിയയിലെ സെന്‍ട്രല്‍ പ്രിസണ്‍ കോംപ്ലക്സിലായിരുന്നു സംഭവമെന്ന് അല്‍ ജരീദ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍ട്രല്‍ ജയിലിന്റെ പുറം ഭാഗത്തുള്ള മുറ്റത്താണ് ഡ്രോണുകള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഒരു ഡ്രോണ്‍ പിടിച്ചെടുത്തെങ്കിലും മറ്റ് രണ്ടെണ്ണം ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ തിരികെ പറന്നു. ഒരു ഡ്രോണ്‍ സുലൈബിയയിലേക്കുള്ള ദിശയിലും മറ്റൊന്നും അല്‍ രിഖയിലേക്കുള്ള ദിശയിലുമാണ് പറന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രോണുകള്‍ എന്തിനാണ് ജയിലിലെത്തിയതെന്നും ആര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്നും അന്വേഷിക്കും. പിടിച്ചെടുത്ത ഡ്രോണില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. തിരികെ പറന്ന രണ്ട് ഡ്രോണുകള്‍ നിരീക്ഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനോട് ജയില്‍ വകുപ്പ്…
Read More »