ന്യൂഡൽഹി: ഒടുവിൽ പോപ്പുലർ ഫ്രണ്ടിന് വിലങ്ങു വീണു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 5 വർഷത്തേക്കാണ് സംഘടനയെ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നത് കുറ്റകരമാകും.
സംഘടനയ്ക്ക് തീവ്രവാദബന്ധമുണ്ട് എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇത് സംബന്ധിച്ച ഒട്ടേറെ രേഖകൾ പിടിച്ചെടുത്തിരുന്നു. അനേകം പോപ്പുലർ ഫ്രണ്ട് നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിരുന്നു.