Month: September 2022

  • NEWS

    കരിമീൻ പൊള്ളിച്ചതിന് 550 രൂപ; ഹോട്ടലിനെതിരെ നടപടി

    ആലപ്പുഴ: മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ. ചേര്‍ത്തല എക്സ്-റേ ജംഗ്ഷന് തെക്കുള്ള ഹോട്ടലിനെതിരെയാണ് പരാതി. കരിമീന്‍ വറുത്തതിന് 350-450 രൂപ, തിലോപ്പിയയ്ക്ക് 250-300, കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചതിന് 550, അയല വറുത്തതിന് 200 രൂപ എന്നിങ്ങനെയായിരുന്നു ഇവിടുത്തെ വില. നെയ്‌മീന്‍കറിക്ക് 220, അയല പൊള്ളിച്ചത് 220, നെയ്‌മീന്‍ വറുത്തത് 260 എന്നിങ്ങനെയാണ് മറ്റുവിലകള്‍. പരാതിയെത്തുടർന്ന് ഹോട്ടലിനെതിരേ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറോടാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

    Read More »
  • NEWS

    മോഷണം പെരുകുന്നു; ഈ നമ്പറുകൾ സേവ് ചെയ്ത് വയ്ക്കുക

    മഴക്കാലമായതോടെ മോഷണം പെരുകുകയാണ്.കക്കാൻ വരുന്നവന് മനുഷ്യജീവനുകൾ ഒരിക്കലും ഒരു പ്രശ്നമാകില്ല.അതിനാൽ രാത്രി കാലങ്ങളിൽ പുറത്തു നിന്നോ അകത്തു നിന്നോ അസാധാരണമാവിധം എന്തെങ്കിലും ശബ്ദം കേട്ടാൽ ഉടനെ ചെന്നു നോക്കാതെ മുൻകരുതലുകൾ സ്വീകരിക്കുക.പുറത്തുനിന്നാണെങ്കിൽ സാധാരണ ശബ്ദമാണെങ്കിൽപ്പോലും വാതിൽ തുറക്കാതിരിക്കുക. അപകടമാണെന്ന് തിരിച്ചറിഞ്ഞാൽ അയൽപക്കക്കാരേയോ നാട്ടിലേ പൊതുപ്രവർത്തകരേയോ അല്ലെങ്കിൽ 112 ലേക്കോ വിളിക്കുക…  ഉറങ്ങാൻന്നേരം ഫോൺ കൈയ്യെത്തുന്ന ദൂരത്ത് വെക്കുക…  മുളക് പൊടി പോലുള്ളവയോ ,വിപണിയിൽ കിട്ടുന്ന പെപ്പർസ്പ്രേയോ പെട്ടെന്നെടുത്ത് പെരുമാറാൻ പാകത്തിൽ വെക്കുന്നതും നല്ലതാണ്. നാട്ടിൽ രാഷ്ട്രീയ-സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മ്മയുണ്ടാക്കുകയും അവരുടെ നമ്പർ എല്ലാ വീടുകളിലും കൊടുക്കുകയും ചെയ്യുക.പെട്ടന്നു കാണാവുന്ന തരത്തിൽ നമ്പറുകൾ ചുമരിൽ പഠിക്കുന്നതും നല്ലതാണ്. രാത്രികാലങ്ങളിൽ നഗരത്തിലും മറ്റു പ്രദേശങ്ങളിലും ഒറ്റക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് 1091 ൽ വിളിക്കാം. പോലീസിന്റെ വനിതാ ഹെല്പ് ലൈനാണ് 1091.അതാത് പോലീസ് സ്റ്റേഷൻ പരിധിയിലെ പിങ്ക് പെട്രോൾ, സ്റ്റേഷൻ / കൺട്രോൾ റൂം പെട്രോളിംഗ് ടീം ഉടൻ സഹായത്തിനെത്തും. ഓർമ്മിക്കുക വനിതാ…

    Read More »
  • NEWS

    ​തെരുവ് നായ്ക്കളുടെ ആക്രമണം; തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം

    തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചവർക്കോ പരിക്കേറ്റവരുടെയോ കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.കഴിഞ്ഞ ദിവസം ​തെരുവുനായ് കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ്…

    Read More »
  • NEWS

    ഓണ്‍ലൈനായി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാം

    1. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് www(dot)nvsp(dot)in സന്ദര്‍ശിക്കുക 2. ഇ-റോള്‍ ഓപ്‌ഷനില്‍ നിന്ന് ഫോം 6 തെരഞ്ഞെടുക്കുക 3. അതില്‍ നാഷനല്‍ സര്‍വീസ് തെരഞ്ഞെടുക്കുക, ശേഷം അപ്ലൈ ഓണ്‍ലൈന്‍ ഫോര്‍ രജിസ്ട്രേഷന്‍ ഓഫ് ന്യൂ വോടര്‍ ക്ലിക് ചെയ്യുക. 4. സംസ്ഥാനം, നിയോജക മണ്ഡലം തുടങ്ങിയവ തെരഞ്ഞെടുക്കുക 5. ശേഷമുള്ള പേജില്‍ നിങ്ങളുടെ പേര്, ജനന തിയതി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുക 6. നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് അനുബന്ധ രേഖകളും സ്കാന്‍ ചെയ്ത് സമർപ്പിക്കുക 7. ഡിക്ലറേഷന്‍ നടത്തുക 8. അവസാനം സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക

    Read More »
  • NEWS

    വീടിനോട് ചേര്‍ന്ന് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

    ഇരിങ്ങാലക്കുട: വീടിനോട് ചേര്‍ന്ന പറമ്ബില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍.  ആനന്ദപുരം കൊടിയന്‍കുന്നിലെ തെക്കേക്കര വീട്ടില്‍ പ്രസാദ് (38) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.     ആനന്ദപുരം കൊടിയന്‍കുന്നില്‍ ആണ് സംഭവം. ഒന്നരമാസത്തോളം വളര്‍ച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

    Read More »
  • Crime

    മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി; രണ്ട് നൈജീരിയക്കാര്‍ പിടിയില്‍

    ന്യൂഡല്‍ഹി/മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 4 അക്കൗണ്ടുകളില്‍ നിന്നായി ഓണ്‍ലൈനായി 70 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു നൈജീരിയക്കാരെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മൊബൈല്‍ ബാങ്കിങ് സംവിധാനം ഉപയോഗിക്കാത്ത ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നാണു തട്ടിപ്പു നടത്തിയത്. ഇതിനായി സെര്‍വര്‍ ഹാക്ക് ചെയ്ത് അവരുടെ ദിനംപ്രതി ഇടപാട് പരിധി ഉയര്‍ത്തിയും വ്യാജ സിം കാര്‍ഡിലേക്കു ഒടിപി നമ്പര്‍ വരുന്ന വിധം സെറ്റ് ചെയ്തുമായിരുന്നു തട്ടിപ്പ്. ബാങ്ക് മാനേജര്‍, ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. നൈജീരിയന്‍ പൗരന്‍മാരായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയും ഇക്കെന്ന കോസ്‌മോസ് എന്ന യുവാവുമാണ് പിടിയിലായത്. പോലീസിനു നല്‍കിയ പരാതിക്കൊപ്പം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ മൊബൈല്‍ നമ്പറുകളും കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. 19 ബാങ്കുകളിലേക്കായാണ് പ്രതികള്‍ പണം മാറ്റിയത്. ബിഹാര്‍, മിസോറം, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വ്യാജ മേല്‍വിലാസങ്ങള്‍…

    Read More »
  • Kerala

    കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു

    കാസര്‍ഗോഡ്: ആരോഗ്യ സര്‍വകലാശാല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ സിമെറ്റ് നഴ്‌സിങ് കോളജില്‍ നടന്ന കലോത്സവതിനിടയിലാണ് സംഭവം. ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമിച്ചെതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഫലപ്രഖ്യാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ട്രോഫി സ്വീകരിച്ചിരുന്നില്ല. പെരിയ സിമെറ്റ് നഴ്‌സിങ് കോളജില്‍ നടന്ന കലോത്സവം ഇന്നലെ രാത്രിയാണ് സമാപിച്ചത്.

    Read More »
  • NEWS

    ആര്‍.എസ്.എസ്സിന്റെ ഓഫീസിന് സിഐഎസ്‌എഫ് സേനയുടെ സുരക്ഷ

    ന്യൂഡല്‍ഹി: ആര്‍.എസ്.എസ്സിന്റെ ഡല്‍ഹി ഓഫീസിന് ഇനി മുതല്‍ സിഐഎസ്‌എഫ് സേന സുരക്ഷയൊരുക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഝണ്ഡേവാലനില്‍ സ്ഥിതി ചെയ്യുന്ന ‘കേശവ് കുഞ്ച്’ ഓഫീസും സമീപത്തുള്ള ഉദാസിന്‍ ആശ്രമം എന്ന സ്ഥലത്തുള്ള ക്യാമ്ബ് ഓഫീസും സെപ്തംബര്‍ ഒന്ന് മുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സുരക്ഷയിലായിരിക്കും പ്രവര്‍ത്തിക്കുക.   കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.     രണ്ട് കെട്ടിട സമുച്ചയങ്ങളിലേക്കുമുള്ള പ്രവേശനവും പുറത്തുകടക്കലും സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. സുരക്ഷയ്ക്കായി കാവല്‍ക്കാരെ തന്ത്രപ്രധാന മേഖലകളിലാകും നിര്‍ത്തുക. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന് ‘ഇസഡ് പ്ലസ്’ കാറ്റഗറി സുരക്ഷയാണൊരുക്കിയിരിക്കുന്നത്. സംഘടനയുടെ നാഗ്പൂര്‍ ഓഫീസിനും കേന്ദ്ര സേന സുരക്ഷയൊരുക്കിയിട്ടുണ്ട്.

    Read More »
  • Crime

    പള്ളിക്കരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

    എറണാകുളം: കുന്നത്തുനാട് പള്ളിക്കരയില്‍ ഭാര്യയെ കൊലപ്പെടുത്തി അതിഥിതൊഴിലാളിയായ ഭര്‍ത്താവ് ജീവനൊടുക്കി. പള്ളിക്കര ഊത്തിക്കര സ്വദേശി ലിജ(41)യാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കുന്നത്തുനാട് പോലീസ് പറഞ്ഞു. ലിജയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നത്. സുബ്രുവിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇവര്‍ക്ക് പന്ത്രണ്ടും പത്തും ഏഴും വയസുള്ള മൂന്നു കുട്ടികളുണ്ട്. കുറച്ച് മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ലിജ.

    Read More »
  • Breaking News

    പാലക്കാട് ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിര്‍ത്തി

    പാലക്കാട്: കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ‘രാജപ്രഭ’ ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടര്‍ന്നാണ് യുവതി ബസിനെ തടഞ്ഞുനിര്‍ത്തിയത്. ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മുന്‍പ് രണ്ടോ മൂന്നോ തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിര്‍ത്തി സംസാരിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബസ് തടഞ്ഞ യുവതി, ”നിങ്ങളെ പോലുള്ള വലിയ വാഹനങ്ങള്‍ക്ക് മാത്രം പോയാല്‍ മതിയോ” എന്ന് ചോദിച്ച് ഡ്രൈവറോട്…

    Read More »
Back to top button
error: