Month: September 2022
-
Crime
കോട്ടയത്ത് ഹാന്‍സ് നിര്‍മാണശാലയില്‍ റെയ്ഡ്; 20 ലക്ഷത്തിന്റെ ഉത്പന്നങ്ങള്‍ പിടിച്ചു
കോട്ടയം: വടവാതൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള യന്ത്രങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. വടവാതൂരില്‍ വീട് വാടകയ്ക്കെടുത്താണ് വ്യാജ പുകയില ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സാണ് ഇവിടെ വന്‍തോതില്‍ നിര്‍മിച്ചിരുന്നത്. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പാമ്പാടി, കോട്ടയം എക്സൈസ് യൂണിറ്റുകള്‍ വീട് വളഞ്ഞ് പരിശോധന നടത്തിയത്. കളത്തിപ്പിടി സ്വദേശിയായ സരുണ്‍ ശശിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേര്‍ക്കുകൂടി സംരംഭവുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.
Read More » -
Crime
അമ്മായിഅച്ഛന്റെ മുഖത്തടിച്ച വനിതാ എസ്.ഐയ്‌ക്കെതിരേ കേസ്
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ അച്ഛന്റെ മുഖത്തടിച്ച വനിതാ എസ്.ഐക്കെതിരേ കേസ്. ഡല്‍ഹി ല്ക്ഷമിനഗര്‍ സ്വദേശി വിജേന്ദര്‍ ഗുപ്ത (66)യെയാണ് മരുമകള്‍ ഡിഫന്‍സ് കോളനി പോലീസ് സ്റ്റേഷനിലെ എസ്.ഐ: ചഞ്ചല്‍ ഗുപ്ത മര്‍ദിച്ചത്. അമ്മായിഅമ്മയുടെയും മറ്റൊരു പോലീസുകാരന്റെയും സാന്നിധ്യത്തിലായിരുന്നു വനിതാ എസ്.ഐയുടെ പരാക്രമം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ലക്ഷ്മി നഗറിലെ വീട്ടില്‍ ഭാര്യ വീണയ്‌ക്കൊപ്പമാണ് വിജേന്ദര്‍ താമസിക്കുന്നത്. ഇവരുടെ മകന്‍ മകന്‍ അങ്കുര്‍ ഗുപ്തയുമായി 2020ല്‍ ആയിരുന്നു ചഞ്ചലിന്റെ വിവാഹം. എന്നാല്‍, നാലു മാസമായപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങി ചഞ്ചല്‍ സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു ചഞ്ചല്‍ ഡിഫന്‍സ് കോളനി സ്റ്റേഷനില്‍ എസ്.ഐ ആയി നിയമിതയായത്. ഞായറാഴ്ച രാവിലെ ചഞ്ചല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു വരികയും വിജേന്ദറിനെ മര്‍ദിക്കുകയുമായിരുന്നു. പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നാണു വിജേന്ദര്‍ പറയുന്നത്. ചഞ്ചലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോലീസുകാരന്റെ മുന്നില്‍വച്ച് വിജേന്ദറിനോടും വീണയോടും ചഞ്ചല്‍ വഴക്കിടുകയും തുടര്‍ന്നു മര്‍ദിക്കുകയുമായിരുന്നു.
Read More » -
Kerala
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളുടെ ചുമതല
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളുടെ ചുമതല. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങളില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും
Read More » -
Kerala
എന്‍ജിനീയറിങ് പ്രവേശനത്തില്‍ ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്
തൃശൂര്‍: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തില്‍ ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. നാലാം റാങ്ക് തൃശൂര്‍ സ്വദേശിനി ആന്‍ മരിയയും അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയും നേടി. ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍.ബിന്ദു തൃശൂരിലാണ് പ്രഖ്യാപനം നടത്തിയത് ആകെ 50,858 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 24,834 പേര്‍ പെണ്‍കുട്ടികളും 26,024 പേര്‍ ആണ്‍കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കില്‍ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്), 178 (ഐഎസ്സിഇ), 39 (മറ്റുള്ളവ) പേര്‍ ഉള്‍പ്പെട്ടു. ആദ്യ ആയിരം റാങ്കില്‍ ഏറ്റവും കൂടുതല്‍ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‌കോര്‍ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.…
Read More » -
NEWS
ബംഗളൂരു- കണ്ണൂര്‍ എക്‌സ്പ്രസില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ബംഗളൂരു: മംഗളൂരു വഴിയുള്ള കെ.എസ്.ആര്‍ ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസില്‍ (16511) സെപ്തംബര്‍ 13 മുതല്‍ രണ്ടു കോച്ചുകള്‍ വര്‍ധിപ്പിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഒരു തേഡ് ടയര്‍ എ.സി. കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അനുവദിച്ചത്. കണ്ണൂര്‍-കെ.എസ്. ആര്‍ ബെംഗളൂരു എക്‌സ്പ്രസില്‍ (16512) സെപ്തംബര്‍ 14 മുതൽ കോച്ച് വര്‍ധന നിലവില്‍ വരും. ബെംഗളൂരു- കണ്ണൂർ റൂട്ടിലെ രാത്രികാല ട്രെയിനായ കണ്ണൂർ എക്സ്പ്രലെ ആകെ കോച്ചുകളുടെ എണ്ണം ഇതോടെ 18 ആയി. ഒരു എ.സി 2 ടയര്‍, രണ്ട് എ.സി. 3 ടയര്‍, ഒമ്പത് സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ് , രണ്ട് സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം.
Read More » -
NEWS
റാന്നി പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
റാന്നി : റാന്നി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നെല്ലിക്കമൺ തൈപ്പറമ്പിൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (29)വിന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോഴഞ്ചേരി ചെറുകോൽ കടവിൽ നിന്നും ഫയർഫോഴ്സ് സംഘം കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് ബിബിൻ റാന്നി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയത്.പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.
Read More » -
NEWS
വയനാട് സദേശി ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു
കല്‍പ്പറ്റ: മാനന്തവാടി കാരയ്ക്കാമല സദേശി ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാരക്കാമല കപ്പിയാരുമലയില്‍ കെ വി തോമസിന്റെ മകന്‍ അലോയിസ് (21) ആണ് മരിച്ചത്. ഗോവയില്‍ പഞ്ചിമില്‍ വെച്ചാണ് അപകടം. ലോറി ഡ്രൈവറാണ് അലോയിസ്. നിർത്തി ഇറങ്ങുമ്പോൾ ലോറി പിന്നിലേക്ക് ഉരുണ്ടു വന്നായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
Read More » -
NEWS
ഐഎസ്‌എല്‍ ഒന്‍പതാം സീസൺ; കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു
കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഐഎസ്‌എല്‍ ഒന്‍പതാം സീസണിലെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും. എതിരാളികള്‍ ആരായാലും, ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീറ്റാണ് സീസണ്‍ ടിക്കറ്റിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളില്‍ ഉള്‍പ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളില്‍ ഇരുന്ന് മത്സരങ്ങള്‍ കാണാനുള്ള അവസരവും സീസണ്‍ പാസിലൂടെ ആരാധകര്‍ക്ക് ലഭിക്കും. ഇതിന്പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകള്‍ കാണാനുള്ള അവസരവുമുണ്ട്. മത്സര ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങള്‍ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികള്‍ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാവും.
Read More » -
NEWS
ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയിൽ 17 വീടുകൾ തകര്‍ന്നു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയിൽ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ പുരമുകളിലേയ്ക്ക് വീണാണ് വീടുകള്‍ തകര്‍ന്നത്. ചെങ്ങന്നൂര്‍ താലൂക്കില്‍ നാലു വീടുകളും കാര്‍ത്തികപ്പള്ളി താലൂക്കില്‍ 2 വീടുകളും തകര്‍ന്നു. മാവേലിക്കര താലൂക്കില്‍ 8 വീടുകളും കുട്ടനാട് താലൂക്കില്‍ 3 വീടുകളുമാണ് തകര്‍ന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നദികളിലെ ജലനിരപ്പുയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് 20 എന്‍ഡിആര്‍എഫ് സംഘം ഇന്നു വൈകിട്ടോടെ ജില്ലയിലെത്തും.
Read More » -
NEWS
ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കിന്ന് നിർണായകം
ദുബൈ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയ്ക്കിന്ന് അതിനിര്‍ണായകം. വൈകീട്ട് 7.30ന് ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. പാകിസ്താനോടേറ്റ അപ്രതീക്ഷിത തോല്‍വിയോടെ ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും. ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ അവസാന നിമിഷം ജയം കൈവിട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. എതിരാളികളായ ശ്രീലങ്കയാവട്ടെ അഫ്ഗാനിസ്താനെതിരെ അവസാന ഓവറില്‍ പൊരുതി ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എത്തുന്നത്. ജയം ആവര്‍ത്തിച്ചാല്‍ ഫൈനലിലേക്ക് വഴി തുറക്കുമെന്നതിനാല്‍ വര്‍ധിത വീര്യവുമായാവും ശ്രീലങ്ക ഇറങ്ങുക. വിരാട് കോഹ്‌ലി ഉജ്വല ഫോമിലാണെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മയും മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതുമാണ് ഇന്ത്യയ്ക്ക് ഇനിയും തലവേദനയാകുന്നത്. എന്നാല്‍, ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ആശ്വാസകരമാണ്.
Read More »