ഇരിങ്ങാലക്കുട: വീടിനോട് ചേര്‍ന്ന പറമ്ബില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍.
ആനന്ദപുരം കൊടിയന്കുന്നിലെ തെക്കേക്കര വീട്ടില്‍ പ്രസാദ് (38) ആണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ആനന്ദപുരം കൊടിയന്‍കുന്നില്‍ ആണ് സംഭവം. ഒന്നരമാസത്തോളം വളര്‍ച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.