ന്യൂഡല്‍ഹി: ആര്.എസ്.എസ്സിന്റെ ഡല്‍ഹി ഓഫീസിന് ഇനി മുതല്‍ സിഐഎസ്എഫ് സേന സുരക്ഷയൊരുക്കും.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഝണ്ഡേവാലനില്‍ സ്ഥിതി ചെയ്യുന്ന ‘കേശവ് കുഞ്ച്’ ഓഫീസും സമീപത്തുള്ള ഉദാസിന് ആശ്രമം എന്ന സ്ഥലത്തുള്ള ക്യാമ്ബ് ഓഫീസും സെപ്തംബര്‍ ഒന്ന് മുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ സുരക്ഷയിലായിരിക്കും പ്രവര്‍ത്തിക്കുക.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
രണ്ട് കെട്ടിട സമുച്ചയങ്ങളിലേക്കുമുള്ള പ്രവേശനവും പുറത്തുകടക്കലും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. സുരക്ഷയ്ക്കായി കാവല്ക്കാരെ തന്ത്രപ്രധാന മേഖലകളിലാകും നിര്‍ത്തുക. ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന് ‘ഇസഡ് പ്ലസ്’ കാറ്റഗറി സുരക്ഷയാണൊരുക്കിയിരിക്കുന്നത്. സംഘടനയുടെ നാഗ്പൂര്‍ ഓഫീസിനും കേന്ദ്ര സേന സുരക്ഷയൊരുക്കിയിട്ടുണ്ട്.