Month: September 2022
-
Crime
വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പ് ഭർത്താവ് നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്തൃഗൃഹത്തിലാണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുമ്പ്, ജൂലൈ 8-നായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖിത. നിഖിതയും അനീഷും തമ്മില്‍ ഇന്നലെ രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. രാത്രിയാണ് നിലവിളക്കുകൊണ്ട് അനീഷ് നിഖിതയെ ആക്രമിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു. വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ നിഖിതയും അനീഷും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. അനീഷിന്റെ ചികിത്സാ സംബന്ധമായ ചില ആവശ്യങ്ങള്‍ക്കാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക്…
Read More » -
NEWS
വീട്ടിൽ ചാരായം വാറ്റ്; യുവാവ് അറസ്റ്റിൽ
കൊല്ലം: ഓണക്കാല വില്‍പ്പനയ്ക്കായി വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ ചാരായം വാറ്റുകയായിരുന്ന യുവാവിനെ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കിഴക്കേ കല്ലട തെക്കേമുറി മുട്ടം തൈവിളാകം വീട്ടില്‍ രെജന്‍ ദാസിനെയാണ് (34) പത്ത് ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയുമായി പിടികൂടിയത്. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം. മനോജ്‌ലാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
NEWS
പമ്ബയില്‍ സ്‌നാനം നിരോധിച്ചു
പത്തനംതിട്ട :ശക്തമായ മഴയുടെ സാഹചര്യത്തില്‍ പമ്ബയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു.തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. അതേസമയം ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട 7.09.2022 മുതല്‍ 10.09.2022 വരെ തുറന്നിരിക്കും.ഉത്രാട ദിനം മുതല്‍ ചതയം ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും. 10-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം.നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
Read More » -
NEWS
കോയമ്ബത്തൂര്‍ വിമാനത്താവളം വഴികടത്താന്‍ ശ്രമിച്ച 1.83 കോടിയുടെ സ്വര്‍ണം പിടികൂടി
കോയമ്ബത്തൂര്‍ വിമാനത്താവളം വഴികടത്താന്‍ ശ്രമിച്ച 1.83 കോടിയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് 3.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ ഫിറോസ് റഹ്മാനാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
Read More » -
NEWS
ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂരില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയില്‍ പ്രഭാവതി (60) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി പ്രവിതയെയും ട്രെയിന്‍ തട്ടിയിരുന്നു. പരിക്കേറ്റ പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചെറുകുന്ന് പുന്നച്ചേരിയിലെ കല്യാണവീട്ടില്‍ പോയി മടങ്ങി വരവേയാണ് അപകടം. റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ രണ്ട് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രഭാവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Read More » -
NEWS
കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോട്ടയം: തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിൾ (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. രാവിലെയാണ് കാർ തോട്ടിൽ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തിടനാട് പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള ഫയര്ഫോഴ്സ് സംഘവും സ്ഥലത്തെത്തി കാർ കരയ്ക്ക് കയറ്റുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
പെരുമാതുറയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കാണാതായ 3 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
അഞ്ചുതെങ്ങ് പെരുമാതുറയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഉസ്മാന്‍, സമദ്, മുസ്തഫ എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. ഇന്നലെ ഉച്ചയോടെയാണ് വര്‍ക്കലയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. വള്ളം മുങ്ങിയ സ്ഥലത്ത് വലയില്‍ മൂന്നുപേരും കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ ചെറുവിമാനവുമുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് വള്ളവും വലയും ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. വള്ളത്തിന്റെ ഉടമയായ കഹാറിന്റെ മക്കളാണ് ഉസ്മാനും മുസ്തഫയും. ഇന്നലെ ഉച്ചയോടെ ശക്തമായ മഴയില്‍പ്പെട്ടായിരുന്നു അപകടം. 23 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നു. അപകടത്തില്‍ വര്‍ക്കല സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
India
രാജ്പഥിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍,രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഇനി കര്‍ത്തവ്യപഥ്
ന്യൂഡല്‍ഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പടെയുള്ള ഭാഗം കര്‍ത്തവ്യപഥ് എന്നാകും അറിയപ്പെടുക. രാഷ്ട്രപതിഭവന്‍ മുതല്‍ നേതാജി പ്രതിമ വരെയുള്ള മുഴുവന്‍ ഭാഗത്തിന്റെയും പേരാണ് മാറ്റുന്നത്. സെപ്റ്റംബര്‍ ഏഴിന് ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. നവീകരിച്ച രാജ്പഥിന്റെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയുടെയും ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് പേരു മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ എന്ന പേര് ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം കിങ്‌സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥ് ആയി മാറി. കൊളോണിയല്‍ കാലത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പേര് മാറ്റമെന്നാണ് വിവരം. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍, നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തിരുന്നു.…
Read More » -
LIFE
സേവ് ദ ഡേറ്റ് – ഓണക്കാലത്തെ മടുപ്പിക്കാത്ത ദൃശ്യാനുഭവം-ഹ്രസ്വ ചിത്രം
പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന ഒരു മലയാളി കുടുംബത്തെയും ആ കുടുംബത്തിലെ ഇരുപതുകാരിയെയും ചുറ്റിപ്പറ്റിയാണ് ‘സേവ് ദ ഡേറ്റ്’ എന്ന ഹ്രസ്വ ചിത്രം വികസിക്കുന്നത്. പെൺ കുട്ടിക്ക് വിവാഹ പ്രായം ആയി എന്ന് ആ വീടിന് പുറത്തുള്ളവർ കരുതുകയും ഇരുപത് വയസേ ആയിട്ടുള്ളൂ എന്ന് വീട്ടുകാർ തിരിച്ചറിയുകയും ചെയ്യുന്നിടുത്താണ് കഥ വികസിക്കുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിക്കാതിരിക്കാൻ പെൺകുട്ടിക്ക് തന്റെതായ മറ്റ് കാരണങ്ങൾ ഉണ്ടുതാനും. പെണ്ണു കാണാൻ വരുന്നവരുമായി പെൺകുട്ടി നടത്തുന്ന ആശയവിനിമയങ്ങളും പിന്നീടുണ്ടായ സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ജാതിയും മതവുമൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര പ്രിയപ്പെട്ടതാണോ? വിവാഹം കഴിക്കാനും മറ്റും അവർ ജാതിയെയും മതത്തെയും ഉപയോഗപ്പെടുത്തുന്നുണ്ടോ? അതല്ലേൽ അവർക്ക് അത് ആവശ്യമാണോ? തുടങ്ങിയ കാര്യങ്ങൾ ഹ്രസ്വ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഏതാണ്ട് 8 മിനുട്ടിൽ താഴെ മാത്രമുള്ള ഹ്രസ്വ ചിത്രത്തിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓണക്കാലവുമായി ബന്ധപ്പെട്ടു തന്നെ ഒരു “ബോൾഡ് അറ്റംറ്റ്” നടത്തി തിരക്കഥാകൃത്തും സംവിധായകനുമായ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Read More »