കാസര്‍ഗോഡ്: ആരോഗ്യ സര്‍വകലാശാല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ സിമെറ്റ് നഴ്‌സിങ് കോളജില്‍ നടന്ന കലോത്സവതിനിടയിലാണ് സംഭവം.
ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമിച്ചെതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഫലപ്രഖ്യാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ട്രോഫി സ്വീകരിച്ചിരുന്നില്ല.
പെരിയ സിമെറ്റ് നഴ്‌സിങ് കോളജില്‍ നടന്ന കലോത്സവം ഇന്നലെ രാത്രിയാണ് സമാപിച്ചത്.