Month: September 2022
-
Local
സൂര്യ ജീവനൊടുക്കിയത് ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനത്തെ തുടർന്ന്, തെളിവുകളുമായി മാതാപിതാക്കള്‍
കണ്ണൂരിലെ കരിവെള്ളൂരില്‍ സൂര്യ ജീവനൊടുക്കാൻ കാരണം ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അതിക്രൂരമായ പീഡനം മൂലമെന്ന് മാതാപിതാക്കള്‍. ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ മകള്‍ ക്രൂര പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ മാതാവ് സുഗതയും പിതാവും പെരുവാമ്പയിലെ വ്യാപാരിയുമായ രാമചന്ദ്രനും മാധ്യമളോടു വെളിപ്പെടുത്തി. നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരിച്ചു കൊണ്ട് തന്റെ ഇളയ മകള്‍ക്ക് സൂര്യസന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്നും സുഗത പറഞ്ഞു. കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ നേരത്തെ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നാണ് സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് പറഞ്ഞു. 2021 ലാണ്…
Read More » -
NEWS
ഇടുക്കിയില്‍ ശക്തമായ മഴ ;ആളുകളെ ഒഴിപ്പിച്ചു
ഇടുക്കി :ശക്തമായ മഴയിൽ ഇടുക്കിയിൽ വ്യാപകമായ നാശനഷ്ടങ്ങൾ. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കിയില്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ റോഡ് തകര്‍ന്ന് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ടായി. പ്രദേശത്ത് അപകടഭീഷണി നേരിടുന്ന വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ശക്തമായ മഴയില്‍ കുമളി ടൗണില്‍ വെള്ളം കയറി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വീണ്ടും ജാഗ്രതാനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.
Read More » -
NEWS
വെള്ളത്തിൽ മുങ്ങുമോ ഉത്രാടപ്പാച്ചിൽ;ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്
തിരുവനന്തപുരം:ഒന്നാം ഓണമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഇത്തവണ ഉത്രാടപ്പാച്ചില്‍ വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാട ദിനത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്. ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് 4 ജില്ലകളില്‍ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലര്‍ട്ടുള്ളത്.
Read More » -
NEWS
മലപ്പുറത്ത് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം; ലാത്തി വീശി പോലീസ്
മലപ്പുറം : പരപ്പനങ്ങാടിയിൽ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. പരപ്പനങ്ങാടി പുത്തരിക്കലാണ് ദീര്‍ഘസമയം പൊതുഗതാഗതം തടസ്സപ്പെടുത്തിയ രീതീയില്‍ വിദ്യാര്‍ഥികള്‍ ഘോഷയാത്ര നടത്തിയത്.സംഭവത്തില്‍ അമ്ബതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Read More » -
NEWS
‘ലക്കി ബില്‍” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു;10 ലക്ഷം തിരുവനന്തപുരത്ത്
നികുതി വെട്ടിപ്പ് തടഞ്ഞ്, ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ജി.എസ്.ടി ഒരുക്കിയ ”ലക്കി ബില്‍” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശി പി.സുനില്‍ കുമാറിനാണ്. തിരുവനന്തപുരം പോത്തീസില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അഞ്ചുപേര്‍ക്ക് രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി അഞ്ച് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിച്ചു. രണ്ടാം സമ്മാന വിജയികള്‍: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖില്‍ എസ്, എസ്. വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്‌സ് ഹരിപ്പാട്), ഷിബിന്‍ ശശിധരന്‍, പുലയനാര്‍ക്കോട്ട, തിരുവനന്തപുരം (സോച്ച്, തിരുവനന്തപുരം), ബിജുമോന്‍. എന്‍, ശ്രീ കൈലാസത്ത്, ബാലഗ്രാമം, ഇടുക്കി (വരക്കുകാലയില്‍ സ്റ്റീല്‍സ് & സാനിറ്ററിസ്, നെടുങ്കണ്ടം) , അനില്‍പ്രസാദ് എസ്, പഞ്ചമം, ഒയൂര്‍, കൊല്ലം (…
Read More » -
NEWS
ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണമടഞ്ഞു
സലാല : ചെങ്ങന്നൂർ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ ജോർജ് തോമസ് (തമ്പി, 61 വയസ്സ്) സലാലയിൽ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. കഴിഞ്ഞ ആറ് വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ജോർജ് തോമസ് സാധയിലെ താമസ സ്ഥലത്ത് ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ : ശ്രീമതി ജെസ്സി ജോർജ്. മക്കൾ : ഷെറിൻ, നിബിൻ. മരുമകൻ : അലക്‌സ്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
Read More » -
NEWS
മദ്യലഹരിക്കിടെ കത്തിക്കുത്ത്; കോട്ടയത്ത് ഒരാൾ മരിച്ചു.
കോട്ടയം: മദ്യലഹരിയ്ക്കിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു.കിടങ്ങൂരിലാണ് സംഭവം. പുന്നത്തറ മാമ്മൂട്ടില്‍ എംകെ കുഞ്ഞുമോന്‍ (69) ആണ് മരിച്ചത്.പ്രതി കട്ടച്ചിറ സ്വദേശി രതീഷ് ഭവനില്‍ രവി (79)പൊലീസ് പിടിയിലായി. ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതര്‍ക്കത്തിനിടെ സ്‌കൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നുമാണ് സൂചന.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
Read More » -
Breaking News
ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി
ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ അംഗീകാരം നല്‍കി. ‘അടിയന്തര സാഹചര്യങ്ങളില്‍’ മുതിര്‍ന്നവര്‍ക്കിടയില്‍ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് ഭായ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസല്‍ വാക്‌സിനാണിത്. ഭാരത് ബയോടെക്കിന്റെ ‘ഇന്‍ട്രാ നേസല്‍’ (മൂക്കിലൂടെ നല്‍കുന്നത്) വാക്‌സിനായ ‘ബിബിവി154’ ന് ഡ്രഗ്‌സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു. വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു. മൂക്കിലൂടെ 2 ഡോസ് വാക്‌സിനായി നല്‍കുമ്പോഴും മറ്റൊരു വാക്‌സീന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റര്‍ ഡോസായി നല്‍കുമ്പോഴും ഇതു സുരക്ഷിതമാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
Read More » -
Crime
ലിഫ്റ്റില്‍ ബാലനെ വളര്‍ത്തുനായ കടിച്ചുകുടഞ്ഞിട്ടും ഗൗനിക്കാതെ ഉടമ
ലഖ്നൗ: അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍ ബാലനെ വളര്‍ത്തുനായ കടിച്ചുകുടഞ്ഞിട്ടും ചെറുവിരലനക്കാന്‍ കൂട്ടാക്കാതെ ഉടമ. യു.പി. ഗാസിയാബാദിലാണ് സംഭവം. ഉടമയ്ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ഒപ്പമുണ്ടായിരുന്ന ബാലനെ കടിച്ചത്. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയാണ് വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറിയത്. നായയെ കണ്ടതോടെ നേരത്തെ ലിഫ്റ്റിലുണ്ടായിരുന്ന ബാലന്‍ മുന്‍വശത്തേക്ക് വന്നു. ഇതിനിടെയാണ് നായ, കുട്ടിയുടെ കാലില്‍ കടിച്ചത്. എന്നാല്‍ കടിയേറ്റ് വേദന കൊണ്ട് പുളഞ്ഞിട്ടും കുട്ടിയെ പരിചരിക്കാനോ ആശ്വസിപ്പിക്കാനോ നായയുടെ ഉടമയായ സ്ത്രീ തയ്യാറായില്ല. പിന്നീട് ഇവര്‍ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുന്ന സമയത്തും നായ കുട്ടിയെ കടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററിലും മറ്റു സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചിരിക്കുന്നത്. കുട്ടിയെ നായ കടിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഉടമയായ സ്ത്രീ നോക്കിനില്‍ക്കുന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരേ കര്‍ശന…
Read More » -
Breaking News
തിരുവോണത്തിന് ബീവറേജ് അവധി; ബാര്‍ തുറക്കും
തിരുവനന്തപുരം: തിരുവോണ ദിവസമായ എട്ടാം തീയതി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, അന്നേദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. അവധിയായതിനാല്‍ തിരുവോണദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളില്‍ തിരുവോണ ദിവസവും മദ്യവില്‍പ്പനയുണ്ടാകും.
Read More »