Month: September 2022
-
NEWS
യുക്രൈനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠനം തുടരാം
ദില്ലി: യുക്രൈനിലെ സർവകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർത്ഥികൾ താല്‍കാലികമായി പഠനം മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് മാറ്റുന്നതില്‍ എതിർപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. എന്നാല്‍ അന്തിമ ബിരുദം നല്‍കുക യുക്രൈനിലെ സർവകലാശാല തന്നെയായിരിക്കും എന്ന് എന്‍എംസി പുതിയ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ സർവകലാശാലകളിലേക്ക് പഠനം മാറ്റാന്‍ അനുമതി നല്‍കിയിട്ടില്ല. യുദ്ധം കാരണം പഠനം പ്രതിസന്ധിയിലായ യുക്രൈനിലെ സർവകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് ആശ്വസം നല്‍കുന്നതാണ് പുതിയ ഉത്തരവ്. അതാത് സർവകലാശാലകളില്‍ തന്നെ പഠനവും പരിശീലനവും പൂർത്തിയാക്കണം എന്നായിരുന്നു എന്‍എംസിയുടെ നേരത്തെയുള്ള നിലപാട്. യുക്രൈന്‍ മുന്നോട്ടു വച്ച നിർദേശം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് എന്‍എംസി അംഗീകരിച്ചത്. ബിരുദം നേടുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എൻഎംസിയുടെ പരീക്ഷ എഴുതണമെന്ന നിബന്ധനയിൽ അതേസമയം മാറ്റമുണ്ടാവില്ല.
Read More » -
India
വെള്ളത്തില്‍ മുങ്ങി ബെംഗളൂരു; കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനവും രാജ്യത്തിന്‍റെ ഐടി ഹബ്ബുമായ ബെംഗളൂരു കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങി. രണ്ട് ദിവസമായി തുടരുന്ന മഴയിൽ ബെംഗളുരുവിന്‍റെ കിഴക്കൻമേഖലയിൽ വെള്ളപ്പൊക്ക സമാന സാഹചര്യമാണ്. പ്രധാനനഗരങ്ങളിൽ അടക്കം ഗതാഗതം താറുമാറായി. ജല വൈദ്യുതി വിതരണം ഏതാണ്ട് പൂർണമായി മുടങ്ങി. അതേസമയം, മുൻ കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണവും പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയുമാണ് പ്രളയത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മഴയിൽ തകർന്ന ബെംഗളൂരു നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്‍റെ സര്‍ക്കാറിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ് സർക്കാരുകളുടെ ആസൂത്രണമില്ലാത്ത ദുർഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തടാകങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ മുമ്പ് ഇത്തരത്തില്‍ മഴ പെയ്തിട്ടില്ല. കഴിഞ്ഞ 90 വർഷത്തിനിടെ ആദ്യമായാണ് ഈ രീതിയില്‍ മഴ പെയ്യുന്നത്. ഇത്തരമൊരു മഴ മുമ്പ് ഉണ്ടായിട്ടില്ല. എല്ലാ തടാകങ്ങളും നിറഞ്ഞ് കവിഞ്ഞു. മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾക്കും…
Read More » -
Crime
ദുബൈയില്‍ സിഐഡി ചമഞ്ഞ് കമ്പനിയില്‍ കവര്‍ച്ച; അഞ്ചുപേര്‍ പിടിയില്‍
ദുബൈ: സിഐഡി ആണെന്ന വ്യാജേന ദുബൈയില്‍ അല്‍ഖൂസില്‍ ഒരു വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേര്‍ പിടിയില്‍. അറബ്, ഏഷ്യന്‍ വംശജരെയാണ് ജയിലിലടച്ചത്. കമ്പനിയിലെ ഒരു ജീവനക്കാരെ സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കമ്പനിയുടെ സേഫില്‍ നിന്ന് 80,000 ദിര്‍ഹമാണ് ഇവര്‍ കവര്‍ന്നത്. എമിറാത്തി വേഷം ധരിച്ചെത്തിയ സംഘം സിഐഡി ആണെന്ന് പറഞ്ഞാണ് കമ്പനിക്കുള്ളില്‍ കയറിയത്. ഇവര്‍ ഒരു വ്യാജ കാര്‍ഡ് കാണിച്ചതായും കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയാണെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് കമ്പനിയിലെ ഒരു ജീവനക്കാരനെ ബന്ധിയാക്കിയെന്നും പിന്നീട് നേരെ സേഫിന് അടുത്തെത്തിയ കവര്‍ച്ചാ സംഘം ഇവിടെ നിന്നും 80,000 ദിര്‍ഹം കവര്‍ന്നു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ മോഷണ സംഘത്തിന്റെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. കുറച്ചു ദൂരം പോയ ശേഷം ഇവരെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പിടിയിലായത്. മോഷ്ടാക്കള്‍ സഞ്ചരിച്ച…
Read More » -
LIFE
‘തല്ലുമാല’ മെഗാ ഹിറ്റ്; ഒരു മാസത്തെ കളക്ഷന്‍ കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
കൊവിഡിനു ശേഷമുള്ള മലയാളം തിയറ്റര്‍ റിലീസുകളില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തല്ലുമാല. സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം മികച്ച ഓപണിംഗും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് നേട്ടം സംബന്ധിച്ച ഒഫിഷ്യല്‍ കണക്കുകള്‍ ഒന്നും പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒരു മാസം കൊണ്ട് നേടിയ ആഗോള ഗ്രോസ് എത്രയെന്ന കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 71.36 കോടി ആണെന്ന് നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച…
Read More » -
Kerala
കാര്‍ന്നോര്‍ക്ക് അടുപ്പിലുമാകാം; നടുറോഡില്‍ പൊലീസിന്റെ കസേരകളി, വടംവലി!
തൃശൂര്‍: നടുറോഡിൽ പൊലീസിന്റെ ഓണാഘോഷം. തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ഓണാഘോഷത്തിന്‍റെ ഭാഗമായി റോഡിൽ കസേരകളിയും വടംവലിയും നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോഡിലായിരുന്നു ഓണാഘോഷം. നടുറോഡിലെ പൊലീസിന്‍റെ ഓണാഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചു. സ്‌റ്റേഷന് മുന്നിലൂടെ പോകുന്ന നാട്ടിൻപുറത്തെ റോഡാണ്. പരിപാടി നടക്കുമ്പോൾ വാഹനങ്ങൾ പോയിരുന്നില്ല. ഗുരുവായൂർ – പൊന്നാനി സംസ്ഥാനപാതയ്ക്ക് സമാന്തര പാതയാണിത്. അതേസമയം, മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡി ല്‍കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തായത്.
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാജീവനക്കാരനെ മര്‍ദ്ദിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻറ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിലെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐക്കാരായ അഞ്ച് പ്രതികള്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്ന് കീഴടങ്ങിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍ ഉള്‍പ്പടെയുളളവര്‍ നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മെഡിക്കല്‍ കോളേജിന്‍റെ പ്രധാന കവാടത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടെത്താനാവാതിരുന്ന പ്രതികളാണ് കോടതി മുന്‍കൂര്‍ ജാമ്യേപക്ഷ തളളിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് ഉച്ച…
Read More » -
Crime
വേലിതന്നെ വിളവ് തിന്നുന്നു ! കെ.എസ്.ഇ.ബിയുടെ ജീവനക്കാരന്റെ നേതൃത്വത്തില്‍ അലുമിനിയം കമ്പി മോഷ്ടിച്ചു വിറ്റു; മൂന്നുപേര്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ കെ എസ് ഇ ബിയുടെ അലുമിനിയം കമ്പി മോഷ്ടിച്ചു വിറ്റ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുളത്തുപ്പുഴ സ്വദേശി ഷിബു, എലവംഞ്ചേരി സ്വദേശി പത്മനാഭൻ, നെന്മാറ സ്വദേശി വഹാബ് എന്നിവരെയാണ് ആണ് കൊല്ലംകോട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ ഷിബു, മുതലമട സെക്ഷന് കീഴിൽ കെ എസ് ഇ ബിയുടെ ഇലട്രിക് ലൈറ്റുകൾ പരിപാലിക്കുന്ന ആളാണ്. ഇയാളുടെ നേതൃത്വത്തിലായിരുന്നു അലുമിനിയം കമ്പി മോഷണം നടന്നത്. പല്ലശ്ശന കാനറാ ബാങ്കിന് സമീപത്തു നിന്നും ആണ് ഷിബുവും പത്മനാഭനും അലുമിനിയം കമ്പി മോഷ്ടിച്ചത്. ശേഷം വഹാബിന്‍റെ കടയിൽ വിൽപ്പന നടത്തി. മോഷണമുതൽ കെ എസ് ഇ ബിയുടെ ആണെന്ന അറിവോടെ ആണ് വഹാബ് എല്ലാം വിലയ്ക്ക് എടുത്തത് എന്ന് തെളിഞ്ഞതോടെ ആണ് ഇയാളെയും പ്രതി ചേർത്തത്. 1,50,000 രൂപയുടെ മോഷണം നടത്തി എന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. 600 മീറ്റർ ആണ് പ്രതികൾ മോഷ്ടിച്ച അലുമിനിയം കമ്പിയുടെ നീളം. പ്രതികൾ…
Read More » -
Sports
ഏഷ്യാ കപ്പ്: ഇന്ത്യ പുറത്തേക്ക്; ശ്രീലങ്ക ഫൈനലിനരികെ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ഇന്ത്യ പുറത്തേക്കുള്ള വഴിയില്‍. ശ്രീലങ്കയ്‌ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ഇന്ത്യയെ തുണയ്ക്കണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗംഭീര തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ പതും നിസ്സങ്ക (52), കുശാല്‍ മെന്‍ഡിസ് (57) സഖ്യം 97 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 12-ാം ഓവറിലാണ് മടക്കം. പിന്നീട് തുടര്‍ച്ചയായി ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ചരിത് അസലങ്കയും (0) ചാഹലിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ മെന്‍ഡിസിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ലങ്ക മൂന്നിന് 110…
Read More » -
Kerala
മുതലപ്പൊഴിയിലെ അപകടം: വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തൽ പൊളിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് വലിയ ക്രെയിൻ മുതലപ്പൊഴിയിലേക്ക് എത്തിക്കാനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തല്‍ പൊളിക്കും. ചെറിയ ക്രെയിൻ ഉപയോഗിച്ച് വല പൊക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ ക്രെയിന്‍ കൊണ്ടുപോകുന്നത്. ഇതിനെ തുടർന്നാണ് വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് വലിയ ക്രെയിൻ എത്തിക്കുന്നത് . ക്രെയിൻ കൊണ്ടുപോകുന്നതിനായി പന്തൽ പൊളിക്കാൻ ലത്തീൻ അതിരൂപത സന്നദ്ധത അറിയിക്കുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ഇനിയും കണ്ടെത്താനായിരുന്നില്ല. ഇവര്‍ക്കായി നേവിയുടെ പുതിയ സംഘം സ്ഥലത്തെത്തി. പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന വല അറുത്തുമാറ്റി തുടങ്ങി. അപകടത്തിൽപ്പെട്ട സഫാ മർവ ബോട്ടിന്‍റെ ഉടമ കാഹാറിന്‍റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. ബോട്ട് മറിഞ്ഞ സ്ഥലത്തു തന്നെ ഇവർ വലയിൽ കുരുങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയം. ഇന്നലെ പുലർച്ചെ തെരച്ചിൽ തുടങ്ങിയെങ്കിലും കടൽ പ്രക്ഷുബ്ദമായതും കനത്ത മഴയുമാണ് പ്രതിസന്ധിയായത്. കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്റ്ററെത്തി മുങ്ങൽ വിദഗ്ധൻ കടലിലേക്ക് ഇറങ്ങി തെരഞ്ഞിട്ടും ഫലമുണ്ടായില്ല.…
Read More » -
India
നടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പരാതി, നടൻ അറസ്റ്റില്‍
മുംബൈ: നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെ.ആർ.കെ എന്നറിയപ്പെടുന്ന കമാൽ ആർ ഖാനെ വെർസോവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 ൽ ഇയാൾക്കെതിരെ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവനടിയും മോഡലും ഫിറ്റ്നസ് ട്രെയിനറുമാണ് പരാതിക്കാരി. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ മറ്റൊരു കേസിൽ ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്തരിച്ച നടൻമാരായ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്. യുവസേന അംഗം രാഹുൽ കനലിന്‍റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും മോശം ഭാഷ ഉപയോഗിച്ചു എന്നുമാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ദുബായിൽ നിന്ന് മുംബൈയിലെത്തിയ കെആർകെയെ വിമാനത്താവളത്തിൽ തടഞ്ഞു ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More »