Breaking NewsNEWS

തിരുവോണത്തിന് ബീവറേജ് അവധി; ബാര്‍ തുറക്കും

തിരുവനന്തപുരം: തിരുവോണ ദിവസമായ എട്ടാം തീയതി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, അന്നേദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

അവധിയായതിനാല്‍ തിരുവോണദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളില്‍ തിരുവോണ ദിവസവും മദ്യവില്‍പ്പനയുണ്ടാകും.

Check Also
Close
Back to top button
error: