Month: September 2022
-
NEWS
ഓണസദ്യ വെറുമൊരു സദ്യയല്ല; ഒരു വ്യക്തിക്ക് ഒരു ദിവസത്തേക്ക് വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു സദ്യയിൽ അടങ്ങിയിട്ടുണ്ട്
ഓണമെന്നാൽ സദ്യയാണ് അല്ലെങ്കിൽ സദ്യകൂടിയാണ് ഓണം.ഉത്രാടം, തിരുവോണം, ചതയം എന്നീദിവസങ്ങളിലാണ് സാധാരണ സദ്യയുണ്ടാക്കാറ്. പണ്ടുകാലത്ത് സമ്പന്നഭവനങ്ങളിലും ജന്മിത്തറവാടുകളിലും ഓണത്തോടനുബന്ധിച്ച് മൂന്നു ദിവസവും സദ്യ ഒരുക്കാറുണ്ട്. ഇരുപത്തിയാറിലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു എന്ന് പറയപ്പെടുന്നു. തൂശനിലയിൽ ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും അവിയലും ഓലനും കൂട്ടുകറിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോൾ ഓണസദ്യ പൂർണമാകും. സദ്യ വിളമ്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങൾ. ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേർന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂമ്പ് ഭാഗം ഇടതുഭാഗത്തും.ഇലയുടെ ഇടതുഭാഗത്തായി മുകളിൽ നിന്നുമാണ് വിളമ്പിത്തുടങ്ങേണ്ടത്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി…
Read More » -
NEWS
സെപ്റ്റംബർ 11-ന് പത്തനംതിട്ടയിൽ മദ്യനിരോധനം
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളി പ്രമാണിച്ച് കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളില്‍ അബ്കാരി നിയമ പ്രകാരം സെപ്റ്റംബര്‍ 11ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലെ കടകള്‍, കള്ളുഷാപ്പുകള്‍, ബാറുകള്‍, ബിവറേജസ് ഷോപ്പുകള്‍ എന്നിവയും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ കൗണ്ടറുകള്‍ തുറക്കുന്നതിനും അനുവദിക്കില്ല. വ്യക്തികള്‍ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തി.
Read More » -
LIFE
വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്; നടതുറക്കല്‍ ശുശ്രൂഷയും പന്തിരുനാഴിഘോഷയാത്രയും ഇന്ന്
മണര്‍കാട്: മണര്‍കാട് വിശ്വാസ വീഥികളെല്ലാം മണര്‍കാട് മാതാവിന്റെ സന്നിധിയിലേക്ക്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ ഇന്ന് നടക്കും. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂര്‍ത്തമായിട്ടാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. രാവിലെ 8.30ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മ്മികത്വം വഹിക്കും. 11.30നു മധ്യാഹ്ന പ്രാര്‍ഥന വേളയിലാണ് നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ ശുശ്രൂഷ. കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷ യാത്ര 12നു നടത്തും. വൈകിട്ടു 4നു പാച്ചോര്‍ തയാറാക്കുന്നതിന് അടുപ്പു കത്തിക്കും. നോമ്പ് സമാപനത്തിലെ പ്രധാന നേര്‍ച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂര്‍ ശര്‍ക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോര്‍ തയാറാക്കല്‍. രസീത് എടുത്തവര്‍ക്ക് ഇന്ന് അര്‍ധരാത്രി…
Read More » -
Business
എയർ ഇന്ത്യയ്ക്കായി 4 ബില്യൺ ഡോളർ; വമ്പൻ പദ്ധതിയുമായി ടാറ്റ
മുംബൈ: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡ് ആണ് എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കുന്നതിനായി 4 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നത്. എയർ ഇന്ത്യയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം റീഫിനാൻസ് ചെയ്യുന്നതിനും എയർ ഇന്ത്യയുടെ പുനരുദ്ധാരണത്തിനും 4 ബില്യൺ ഡോളർ ആവശ്യമായി വരും. ചില വിദേശ വായ്പക്കാരുമായും ചില സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായും അനൗപചാരിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൂർണമായ വിവരങ്ങൾ ടാറ്റ ഗ്രൂപ്പ് പുറത്ത് വിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ നിക്ഷേപ ഉപദേശകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ടാറ്റയുടെ നിലവിലുള്ള ബാങ്കിംഗ് ബന്ധങ്ങൾ മികച്ചതായതിനാൽ ധനസമാഹരണം എളുപ്പമാകും. എന്നാൽ ഇതുവരെ ഇതിനെ കുറിച്ച് ടാറ്റ ഗ്രൂപ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള എയർഏഷ്യ ഇന്ത്യയുടെ ഇക്വിറ്റി ഷെയർ ക്യാപിറ്റൽ പൂർണമായും ഏറ്റെടുക്കാനുള്ള ടാറ്റ…
Read More » -
LIFE
ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ‘സീതാ രാമം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നുവന്നതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്‍തംബര്‍ ഒമ്പത് മുതലാണ് സ്‍ട്രീം ചെയ്യുക. പെൻ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ്‍ റിലീസ് ചെയ്‍തിരുന്നു. ‘സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം ‘ഒകെ ബംഗരം’ ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും ‘മഹാനടി’യില്‍ അഭിനയിക്കുന്നതിന് എനിക്ക്…
Read More » -
Kerala
ആവശ്യം പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റിയിട്ടും പൈപ്പില്‍ വെള്ളമെത്തിയില്ല; വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ പരസ്യമായി കുളിച്ച് കൗണ്‍സിലറുടെ പ്രതിഷേധം
കൊല്ലം: കൊല്ലത്ത് കുടിവെള്ളം ലഭ്യമാക്കാത്തതിനെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലർ. പുനലൂരിലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് കുടത്തിൽ വെള്ളവുമായെത്തി പരസ്യമായി കുളിച്ചായിരുന്നു പ്രതിഷേധം. കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് കൗണ്‍സിലർ സമരം അവസാനിപ്പിച്ചത്. പുനലൂര്‍ നഗരസഭയിലെ പത്തേക്കർ വാര്‍ഡിന്റെ കൗണ്‍സിലറാണ് ഷൈൻ ബാബു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളേറെയായി. നൂറോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം വാട്ടര്‍ അതോറിറ്റി ഓഫീസിൽ കയറിയിറങ്ങി. ബുദ്ധിമുട്ടുകൾ വിശദീകരിച്ച് തൊണ്ടയിലെ വെള്ളം വറ്റിയെന്നല്ലാതെ പൈപ്പിൽ വെള്ളം എത്തിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഷൈൻ ബാബു ഒരു കുടം വെള്ളവുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കെത്തിയത്. പിന്നെ കുത്തിയിരുപ്പ് സമരം. പ്രശ്നത്തിൽ തീരുമാനമാകാതായതോടെ കൊണ്ടുവന്ന വെള്ളമെടുത്ത് തലവഴി ഒഴിച്ചു. പ്രതിഷേധത്തിനൊടുവിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പ് നൽകി. വെള്ളം കിട്ടിയില്ലെങ്കില്‍ വാര്‍ഡിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നൽകിയാണ് ഷൈൻ ബാബു മടങ്ങിയത്.
Read More » -
Business
സാമ്പത്തികമായി സ്മാര്‍ട്ടാകാം എല്‍ഐസിയുടെ പുതിയ പെന്‍ഷന്‍ പ്ലസ് സ്‌കീമിലൂടെ
ഇന്നത്തെ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് സാമ്പത്തികമായി സുരക്ഷിതമായ ഒരു ഭാവിയാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ചിട്ടയായ സമ്പാദ്യം തുടങ്ങുക എന്നുള്ളതാണ്. ഇതിനായി, പുതിയ പെൻഷൻ പ്ലസ് സ്‌കീം ആരംഭിച്ചിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മറ്റുള്ള പെൻഷൻ പദ്ധതികളിൽ നിന്നും വേറിട്ട നിൽക്കുന്ന എൽഐസിയുടെ ഈ പുതിയ വ്യക്തിഗത പെൻഷൻ പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം. ഈ പെൻഷൻ പദ്ധതിയിൽ പോളിസി ഉടമകൾക്ക് അവർ അടയ്‌ക്കേണ്ട പ്രീമിയം തുക തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. കുറഞ്ഞതും കൂടിയതുമായ പ്രീമിയം തെരഞ്ഞെടുക്കാം. പോളിസി ടേം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉടമകൾക്ക് ലഭിക്കുന്നു. ഇത് കൂടാതെ, നാല് വ്യത്യസ്ത തരത്തിലുള്ള ഫണ്ടുകളിൽ ഒന്നിൽ പ്രീമിയം നിക്ഷേപിക്കാനുള്ള ഓപ്ഷൻ പോളിസി ഉടമയ്ക്ക് നൽകിയിരിക്കുന്നു. പോളിസി ഹോൾഡർ അടയ്ക്കുന്ന ഓരോ പ്രീമിയത്തിനും ഒരു പ്രീമിയം അലോക്കേഷൻ ചാർജ് ഈടാക്കും. പോളിസി ഹോൾഡർ തിരഞ്ഞെടുത്ത ഫണ്ടിന്റെ യൂണിറ്റുകൾ വാങ്ങാൻ ഉപയോഗിക്കുന്ന പ്രീമിയത്തിന്റെ ഭാഗമാണ് അലോക്കേഷൻ റേറ്റ് എന്ന് വിളിക്കപ്പെടുന്ന ബാക്കി തുക. ഒരു പോളിസി…
Read More » -
India
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ് സൈന്യം വധിച്ചത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയതെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ഏപ്രിൽ 9ന് ഒസൈനികൻ സലീമിനെ കൊലപ്പെടുത്തിയതിലും 2021 മെയ് 29ന് ജബ്ലിപോറയിൽ രണ്ട് സിവിലിയന്മാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇരുവര്‍ക്കും പങ്കുണ്ടായിരുന്നെന്ന് കശ്മീർ സോൺ ഡിജിപി വിജയ് കുമാർ ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 31നും ജമ്മു കശ്മീരിലെ സോപോരിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്നും രണ്ടു ഭീകരരെ വധിച്ചു. സോപാരയിലെ ബൊമൈ മേഖലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ…
Read More » -
NEWS
മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് മുൻകൂട്ടി ഉംറ പെർമിറ്റ് എടുക്കാം
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണിത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പേ തന്നെ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കും മദീന റൗദയിലെ നിസ്‌കാരത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം വഴി ഉംറക്ക് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.
Read More » -
Business
മാരുതിയുടെ സ്വപ്ന എസ്‍യുവിയുടെ ബുക്കിംഗില്‍ കണ്ണുതള്ളി വാഹനലോകം
രാജ്യത്തെ ഒന്നാം നിര വാഹന ബ്രാൻഡായ മാരുതി സുസുക്കി രണ്ടാം തലമുറ ബ്രെസയെ ഈ ജൂണിൽ ആണ് 7.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചത്. വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ, മോഡൽ മൊത്തം 15,193 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തുകയും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറുകയും ചെയ്‍തിരുന്നു . ഇപ്പോഴിതാ പുതിയ 2022 മാരുതി ബ്രെസ്സയ്‌ക്കായി ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ കമ്പനിക്ക് ലഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. 1.5L K15C പെട്രോൾ എഞ്ചിൻ നൽകുന്ന LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് എസ്‌യുവി മോഡൽ ലൈനപ്പ് വരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള മോട്ടോർ 103 ബിഎച്ച്‌പി പവറും 137 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. മാനുവൽ വേരിയന്റുകൾ 7.99 ലക്ഷം മുതൽ 12.46 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാണ്. അഞ്ച് ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട് – VXi, ZXi, ZXi ഡ്യുവൽ-ടോൺ, ZXi+, ZXi+…
Read More »