NEWS

തിരുവോണപ്പൂനിലാവ് പരക്കുന്ന ഉത്രാടരാത്രി;തുയിലുണർത്തുപാട്ടുമായി പാണൻ വരുമോ ?

നാട്ടുപച്ചക്കിളിപ്പെണ്ണേ
നല്ലോലപ്പൈങ്കിളിയേ
കാലമുറങ്ങും കാകളിച്ചിന്തിൽ നീ
നന്മവിളയും നാടോടിപ്പാട്ടിൽ നീ
തുയിലുണരോ നാടിനെ തുയിലുണർത്തോ…”
ഈ പാട്ട് കേൾക്കാത്തവരുണ്ടോ ? ആയിരപ്പറ എന്ന സിനിമയിലെ ഇന്നും ആഘോഷിക്കുന്ന ഒരു പാട്ടിന്റെ ആദ്യ നാലുവരി മാത്രമാണിത്.എന്നാൽ ഇത്  തുയിലുണർത്ത് പാട്ട് അല്ല; അങ്ങനെ പലരും കരുതുന്നുണ്ടെങ്കിൽ പോലും!
(വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മമ്മൂട്ടിമധുജഗതി ശ്രീകുമാർനരേന്ദ്രപ്രസാദ്ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993 ഫെബ്രുവരി 4-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ആയിരപ്പറ)
 തിരുവോണപ്പൂനിലാവ് പരക്കുന്ന ഉത്രാടരാത്രിയാണ് നന്തുളി പാട്ടുമായി  പാണൻ വരുന്നത്.തിരുവോണപ്പുലരിയിലേക്ക് ജനങ്ങളെ സന്തോഷത്തോടെ  തുയിലുണർത്താൻ വേണ്ടിയായിരുന്നു ഇത്.
ഉത്രാട രാവിനെ ഉറക്കാതെ തിരുവോണത്തിന്റെ ഒരുക്കത്തിലേക്ക് ഉണർത്തിയിരുന്ന ഓണത്തിന്റെ അവശേഷിക്കുന്ന ഒരു കലാരൂപം കൂടിയാണ് തുയിലുണർത്ത് പാട്ട്.സാസാധാരണ പാണൻമാരാണ് ഇത് പാടിയിരുന്നത്.തുയിലുണർത്തുപാട്ടിന്റെ അകമ്പടിയ്ക്കായി ഉപയോഗിക്കുന്ന വാദ്യോപകരണമാണ് നന്തുടി.ഇങ്ങനെ തുയിലുണർത്തുപാട്ടുമായി വരുന്ന പാണന് വീടുകളിൽ നിന്ന് ഓണസമ്മാനം നൽകുകയും പതിവായിരുന്നു.
രാത്രിയിൽ നിന്ന് പുതിയ പ്രഭാതത്തിലേക്ക്, ഐശ്വര്യസമൃദ്ധമായ ഒരു പുതുകാലത്തിലേക്ക്, ഗ്രാമജനതയെ ഉണർത്തിയെത്തിക്കുവാൻ, അവർ കേട്ടുണരുവാനായി പാണന്മാർ ശ്രാവണമാസത്തിൽ വീടുകൾ തോറും ചെന്ന് പാടിയിരുന്ന പാട്ടിനെയാണ്  തുയിലുണർത്തുപട്ട് എന്നു പറഞ്ഞുപോരുന്നത്.പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാരുടെ പിൻഗാമികളെന്നറിയപ്പെടുന്ന പാണന്മാരാണ് ഇത് പാടിയിരുന്നത്. തിരുവരങ്കൻ എന്ന വാക്കിന്ന് ഉടമസ്ഥൻ എന്നാണ് അർത്ഥം.പാണന്മാർ ചിങ്ങമാസത്തിലെ ഓണക്കാലത്ത് വെളുപ്പിനുമുമ്പ് ഓരോ ഭവനത്തിലും ചെന്ന് തുടികൊട്ടി ഇങ്ങനെ തുയിലുണർത്തിയിരുന്നു.
“നന്തുണി പാട്ടാളി പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുട മണികളിലെ കേളി പതിഞ്ഞു
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ…
വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ…
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽശ്രീനിവാസൻമുരളിരേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ വരവേൽപ്പ് എന്ന സിനിമയിലേതാണ് ഈ ഗാനം.
 
 
 
തമിഴ്നാട്ടിൽ രാവിലെ തുകിലുണര്‍ത്ത്പാട്ട് ക്ഷേത്രങ്ങളില്‍ പാടുന്ന പതിവുണ്ട്. ഭഗവാനെ ഉണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ പാടുന്നുവെന്നാണ് സങ്കല്പം. ഗ്രാമദേവതയെ ഉണര്‍ത്തിയ ശേഷം അവര്‍ ഗ്രാമങ്ങളിലെ വീടുകളില്‍ എത്തി പാടുന്ന പതിവ് അടുത്തകാലം വരെ ഉണ്ടായിരുന്നു.
വീടുകളില്‍ പാടുമ്പോള്‍ പാണന്‍ ഉടുക്കുകൊട്ടി പാടുകയും ഭാര്യ അത് ഏറ്റുപാടുകയും ചെയ്യുന്നു. ആദ്യകാലത്ത് ഇവര്‍ ‘തുടി’ കൊട്ടിയാണ് പാടിയിരുന്നത്.കോലുകൊണ്ട് കൊട്ടുന്ന തുടി പിന്നീട് ഉടുക്കായി മാറിയതാകാം.പാലക്കാട്ടും കണ്ണൂരും കാസർകോടുമൊക്കെയായി  ചിലയിടങ്ങളിലെങ്കിലും തുടികൊട്ടിപ്പാടുന്ന പതിവ് ഇന്നുമുണ്ട്.

Back to top button
error: