കോഴിക്കോട് : മലയോരമേഖലയായ തിരുവമ്ബാടിയിലെ മുത്തപ്പന്‍പുഴയില്‍ മലിയിടിഞ്ഞു വീണു.മറിപ്പുഴ ഭാഗത്താണ് മലിയിടിഞ്ഞ് പുഴയിലേക്ക് പതിച്ചത്.
വൈകിട്ട് ആറോടെയായിരുന്നു സംഭവം. വനപ്രദേശത്താണ് മലയിടിച്ചിലുണ്ടായത്. അതിനാല്‍ ആളപായമുണ്ടായില്ല.
മേപ്പാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന മേഖല കൂടിയാണിത്. വയനാടന്‍ മലനിരകളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമീപപ്രദേശമായ പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടി വലിയ ആള്‍നാശവും ദുരന്തവുമുണ്ടായിരുന്നു. കോഴിക്കോട് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയാണ് ജില്ലയില്‍ പെയ്യുന്നത്.