NEWS

ഭാരതീയ ക്രൈസ്തവ സംഗമത്തിനൊരുങ്ങി ബി ജെ പി

തിരുവനന്തപുരം:സെപ്റ്റംബര്‍ 17 ന് ഭാരതീയ ക്രൈസ്തവ സംഗമത്തിന് ഒരുങ്ങി ബി ജെ പി.
കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്‍കൈയെടുത്ത് ക്രൈസ്തവ സംഗമം നടത്തുന്നത്. ഇതിലൂടെ ക്രൈസ്തവ സഭകളെ ബി ജെ പിക്കൊപ്പം നിര്‍ത്തുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് ഗുണകരമാക്കി മാറ്റുക എന്നുള്ളതുമാണ് ലക്ഷ്യം.
കേരളത്തില്‍ ചുവടുറുപ്പിക്കല്‍ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് സാധ്യമാവില്ലെന്ന് തിരിച്ചറിഞ്ഞ ബി ജെ പി നേതൃത്വം നേരത്തെ മുതല്‍ തന്നെ ക്രൈസ്തവ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

ഈ ശ്രമത്തിന്റെ ഭാഗമായി ചില ചലനങ്ങള്‍ ഉണ്ടായെങ്കിലും അത് വലിയൊരു മുന്നേറ്റമായി മാറിയില്ല. ക്രിസ്ത്യന്‍ വിഭാഗം നേരിട്ട് ബി ജെ പിയിലേക്ക് എത്താന്‍ മടിക്കുന്നതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്.

 

Signature-ad

 

 

ഇതോടെയാണ് ബി ജെ പിയുടെ ആശീര്‍വാദത്തില്‍ പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്ത് അതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് സെപ്റ്റംബര്‍ 17 ന് ഭാരതീയ ക്രൈസ്തവ സംഗമത്തിന് ബി ജെ പി ഒരുങ്ങുന്നത്.

Back to top button
error: