Breaking NewsNEWS

അമിത്ഷായുടെ സുരക്ഷാഉദ്യോഗസ്ഥന്‍ ചമഞ്ഞ എം.പിയുടെ പഴ്‌സനല്‍ സ്റ്റാഫ് പിടിയില്‍

മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്നയാള്‍ അറസ്റ്റില്‍. ഹേമന്ത് പവാര്‍ (32) എന്നയാളാണ് അറസ്റ്റിലായത്. താന്‍ ആന്ധ്രപ്രദേശില്‍നിന്നുള്ള എം.പിയുടെ പഴ്‌സനല്‍ സെക്രട്ടറിയാണെന്നാണ് ഇയാളുടെ അവകാശവാദം. ദ്വിദിന സന്ദര്‍ശനത്തിനായി അമിത് ഷാ മുംബൈയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. സന്ദര്‍ശനം ബുധനാഴ്ച അവസാനിച്ചെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ഡി. കാര്‍ഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ത് പവാര്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വീടിനും പുറത്തും ഇയാള്‍ ഉണ്ടായിരുന്നു.

Signature-ad

സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നാലെ ഹേമന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Back to top button
error: