CrimeNEWS

കടുവയ്ക്കും രക്ഷയില്ല; പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് വില്‍പ്പനയ്ക്കു ശ്രമിച്ച വിരുതന്‍ പിടയില്‍

ഇടുക്കി: പൂച്ചക്കുഞ്ഞുങ്ങളെ നിറം അടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. വാട്സാപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്.

3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രം സഹിതമാണ് ഞായറാഴ്ച പാര്‍ഥിപന്‍ വാട്സാപ്പില്‍ അറിയിപ്പ് നല്‍കിയത്.

Signature-ad

ഇതു ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് അന്വേഷണം തുടങ്ങിയതോടെ, പാര്‍ഥിപന്‍ ഒളിവില്‍പോയി. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നാണ് പാര്‍ഥിപനെ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല.

അമ്പത്തൂര്‍ സ്വദേശിയായ സുഹൃത്താണ് കടുവക്കുഞ്ഞുങ്ങളുടെ ചിത്രം ഇയാള്‍ക്കു നല്‍കിയതെന്നാണ് വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു കൊടുക്കാനായിരുന്നു പരിപാടിയെന്ന് പാര്‍ഥിപന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

Back to top button
error: