Month: September 2022

  • NEWS

    പൊള്ളാച്ചിയിൽ സ്വ​കാ​ര്യ ബ​സും കാ​ര്‍​ഗോ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

    പൊള്ളാച്ചി :പൊ​ള്ളാ​ച്ചി​ക്ക് സ​മീ​പം അ​യ്യം​പാ​ള​യ​ത്ത് സ്വ​കാ​ര്യ ബ​സും കാ​ര്‍​ഗോ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.അ​പ​ക​ട​ത്തി​നു ശേഷം  സ്വ​കാ​ര്യ ബ​സ് റോ​ഡ​രി​കി​ലെ തെ​ങ്ങി​ന്‍ തോ​പ്പി​ലേ​ക്ക് മ​റിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഓ​ട്ടോ​യി​ൽ ഇരുന്ന 2 പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.അമിത വേഗത്തിൽ എത്തിയ ബസാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയശേഷം മറിഞ്ഞത്.

    Read More »
  • Kerala

    അമ്മ നോക്കി നില്‍ക്കെ മകളുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി ദാരുണാപകടം

    കോള‍ജ് വിദ്യാര്‍ത്ഥിനി വീടിനു മുന്‍പില്‍ ചരക്കുലോറി ഇടിച്ച്‌ മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. രാവിലെ എട്ടേകാലോടെ സ്കൂട്ടറില്‍ കോളജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ റെനിഷയെ ലോറി ഇടിക്കുകയായിരുന്നു. അമ്മ സുനിത നോക്കി നില്‍ക്കെയായിരുന്നു ദാരുണ ആപകടം. തൃശ്ശൂരില്‍നിന്ന് വിയ്യൂരിലേക്കുള്ള റോഡില്‍ ഇടതുഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നിറങ്ങി റോഡ് മുറിച്ചുകടന്നുവേണം തൃശ്ശൂരിലേക്ക് പോകാന്‍. എന്നാല്‍, വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം. ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്ക് മരണത്തിനിടയാക്കി. മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു സുനിത. അമ്മ തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച്‌ റെനിഷയെ ആശുപത്രിയിൽ എത്തിച്ചത്. ഒന്നരവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ചായിരുന്നു റെനീഷയുടെ അച്ഛന്‍ മരിത്തുന്നത്. തുടര്‍ന്ന് വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എംബിഎ വിദ്യാര്‍ഥിനിയാണ്. വീടിനോട് ചേര്‍ന്ന്…

    Read More »
  • Local

    സുരേഷ് ഗോപി നിരാഹാര സമരത്തിലേയ്ക്ക്, മാവേലിക്കര താലൂക്ക് യൂണിയൻ സഹകരണ ബാങ്ക് തട്ടിപ്പിൽ കോടികൾ നഷ്ടപ്പെട്ടവർക്ക് ഐക്യദാർഡ്യം

    മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സുരേഷ് ഗോപി ഒക്ടോബർ 4-ാം തീയതി ചൊവ്വാഴ്ച ബാങ്കിനു മുമ്പിൽ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്ക് സത്യാഗ്രഹ സമരം ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുതിർന്ന നേതാവ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. 40 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. 400 ലധികം പേർക്ക് പണം നഷ്ടമായി. ബ്രാഞ്ച് മാനേജരടക്കം 5 പേർക്കെതിരേ കേസെടുത്തു. കൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ ആറു വർഷക്കാലം ആന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നൽകുകയോ അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപിച്ച തുക നഷ്ടമായ വേദനയിൽ രോഗബാധിതരായും മറ്റും മരിച്ചത് 8 നിക്ഷേപകരാണ്. നിക്ഷേപം നടത്താൻ എത്തിയവരിൽ നിന്ന് പണം സ്വീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ശേഷം കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തുകയായിരുന്നു. വിവിധ സമരപരിപാടികൾ…

    Read More »
  • Kerala

    വീട്ടു ജോലികളെല്ലാം ചെയ്യാൻ നിങ്ങൾക്കും സ്വന്തമാക്കാം ഒരു റോബോട്ടിനെ, വിഭവങ്ങൾ ഡൈനിംഗ് ടേബിളിൽ എത്തിക്കാനും കൃത്യ സമയത്ത് ഉമ്മയ്ക്ക് മരുന്ന് കൊടുക്കാനും ‘പാത്തൂട്ടി’ എന്ന ഈ സുന്ദരി റോബോട്ട് മറക്കില്ല

    സിനിമയിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെപ്പോലെ എല്ലാ ആജ്ഞകളും അനുസരിക്കാനും വിട്ടുജോലികൾ ചെയ്യാനും ഒരു റോബോട്ട് ലഭ്യമാകുക എന്നത് ആരുടെയും ആഗ്രഹമാണ്. കണ്ണൂർ വേങ്ങാട് കരിയന്തോടി ‘റിച്ച് മഹല്ലി’ൽ ഷിയാദ് എന്ന പതിനേഴുകാരൻ ജന്മമേകിയ പാത്തൂട്ടി എന്ന റോബോട്ട് ആരെയും അത്ഭുതപ്പെടുത്തും. വീട്ടുജോലികളിൽ ഉമ്മയെ സഹായിക്കുന്നതും ഉമ്മാമ്മയ്ക്ക് മരുന്ന് എടുത്ത് കൊടുക്കുന്നതുമൊക്കെ ഷിയാദെന്ന പതിനേഴുകാരൻ സ്വന്തം ശാസ്ത്രജ്ഞാനത്തിലൂടെ ജന്മമേകിയ റോബോട്ടാണ്. പ്രത്യേകം സജ്ജമാക്കിയ പാത്ത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു എന്നതു കൊണ്ടാണ് പാത്തൂട്ടി എന്ന പേര് നൽകിയത്. അടുക്കളയിൽ ഉമ്മയെ സഹായിക്കുന്നതിന് പുറമേ വിഭവങ്ങൾ ഡൈനിംഗ് ടേബിളിൽ എത്തിക്കുകയും കൊണ്ടുപോവുകയും ചെയ്യുന്ന പാത്തൂട്ടി​ ഓട്ടോമാറ്റിക്കായും മാന്വലായും പ്രവർത്തിക്കും. ഓട്ടോമാറ്റിക്കായാണ് പ്രവർത്തനമെങ്കിൽ വഴി തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലത്ത് എത്തിച്ചാൽ മാന്വൽ മോഡിലേക്ക് മാറ്റണം. തന്റെ സഞ്ചാരപഥത്തിൽ ആരെങ്കിലും നിന്നാൽ വഴിമാറാൻ പറയാനും പാത്തൂട്ടിക്കറിയാം. പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു ഷിയാദ്. പിതാവ് പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ…

    Read More »
  • India

    ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കും, അതു പോരേ’ ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന

    ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് നടി ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഇതിനിടയില്‍ ഭാവനയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം. ടോപിനടിയില്‍ സ്‌കിന്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചതാണ് പ്രകോപനത്തിന് കാരണം. അടിയില്‍ വസ്ത്രമില്ലെന്നായിരുന്നു ആക്ഷേപം. ഇതിന് പ്രതികരണവുമായി ഭാവന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തി. ‘താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെ’ന്നും ഭാവന പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പുമുണ്ട്. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കും. നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും…

    Read More »
  • India

    മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ അറ്റോര്‍ണി ജനറലായി നിയമിച്ചു

    ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഈ മാസം 30-ന് കാലാവധി അവസാനിക്കുന്ന നിലവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലില്‍ നിന്നാണ് വെങ്കടരമണി ചുമതലയേറ്റെടുക്കുക. ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി പ്രവര്‍ത്തിച്ചിട്ടുണ്ട് കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോഹ്ത്തഗിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിച്ച സാഹചര്യത്തിലാണ് ആര്‍. വെങ്കടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

    Read More »
  • Breaking News

    80 ലക്ഷത്തിന് ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീര്‍ന്നു

    മുംബൈ: ബിനോയി കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല. പണം നല്‍കിയ വിവരങ്ങള്‍ ബിനോയിയും ബോധിപ്പിച്ചു. തുടര്‍ന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീര്‍പ്പാക്കിയത്. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള…

    Read More »
  • India

    ‘പൊന്നിയിൽ സെൽവൻ’ ചിത്രത്തിൽ വിക്രമിന് 12 കോടി, ഐശ്വര്യാറായിക്ക് 10; താരങ്ങളുടെ പ്രതിഫലം അറിയുക

    മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം മറ്റന്നാൾ റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലെ താരങ്ങളുട പ്രതിഫലത്തെക്കുറിച്ച്‌ പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. 12 കോടിയാണ് ആദിത്യ കാരികാലനായി വേഷപ്പകർച്ച നടത്തുന്ന നടൻ കൈപ്പറ്റുന്ന പ്രതിഫലം. നന്ദിനിയാകുന്നതിന് ഐശ്വര്യ റായ് വാങ്ങിയത് 10 കോടിയാണ്. സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ അരുണ്‍മൊഴി വര്‍മ്മന്‍ എന്ന കഥാപാത്രമാകാന്‍ എട്ട് കോടിയാണ് ജയം രവിയുടെ പ്രതിഫലം. കാര്‍ത്തി അഞ്ച് കോടിയും തൃഷ രണ്ട് കോടിയുമാണ് സിനിമയ്ക്കായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലം. ഈ മാസം 30-നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250ഓളം…

    Read More »
  • NEWS

    കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, പകുതിയിലേറെയും പ്രവാസികള്‍ എന്ന് ഡോ. ഖാലിദ് അല്‍ സലാഹ്

    കുവൈത്തില്‍ പ്രതിവര്‍ഷം 2,800ലേറെ പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നതായി വെളിപ്പെടുത്തല്‍. പുകവലിയും അര്‍ബുദവും നിയന്ത്രിക്കുന്നതിനുള്ള കുവൈത്ത് സൊസൈറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സൊസൈറ്റിയിലെ കാന്‍സര്‍ രോഗികളുടെ ഫണ്ട് തലവനുമായ ഡോ. ഖാലിദ് അല്‍ സലാഹ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതില്‍ പകുതിയും പ്രവാസികളാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കുവൈത്ത് കാന്‍സര്‍ സെന്ററിലെ സാമൂഹിക സേവനത്തില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന രോഗിക്ക് സൊസൈറ്റി നല്‍കുന്ന സഹായം വ്യത്യാസപ്പെടുന്നുണ്ട്. സാമ്പത്തികമായും മാനസികമായും രോഗിയെ പരിചരിക്കുന്നതിനു പുറമെ കാന്‍സര്‍ രോഗികള്‍ക്കായി അവരുടെ കുടുംബത്തിനൊപ്പം സൗജന്യ ഉംറ യാത്രകള്‍ നടത്തുന്നതിന് സൗകര്യങ്ങള്‍ അടക്കം ആത്മീയ മേഖലയിലും സൊസൈറ്റി ഇടപെടുന്നുണ്ട്. ഇതിനകം 1,500ല്‍ അധികം പേര്‍ക്കാണ് ഇത്തരത്തില്‍ സൗകര്യം ചെയ്തു നല്‍കിയിട്ടുള്ളത്. കൂടാതെ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയ ഒരു കാന്‍സര്‍ രോഗിക്ക് കുടുംബത്തോടൊപ്പം സ്വന്തം രാജ്യത്തേക്ക് യാത്രചെയ്യാന്‍ അവസരവും ഒരുക്കും. ഇതിന്റെ ചെലവുകളും സൊസൈറ്റിയാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • India

    ‘ഇന്ന് സാനിറ്ററി പാഡുകൾ, നാളെ നിങ്ങള്‍ക്ക് കോണ്ടം വേണമെന്ന് പറയുമായിരിക്കും’ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ മേധാവി

    സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ബീഹാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മേധാവി ഹര്‍ജോത് കൗര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് ഹര്‍ജോത് കൗര്‍ അതിരൂക്ഷമായി അധിക്ഷേപിച്ചത്. ‘ഇന്ന് സാനിറ്ററി പാഡുകള്‍ ആവശ്യപ്പെടും, നാളെ നിങ്ങള്‍ക്ക് കോണ്ടം വേണമെന്ന് പറയുമായിരിക്കും’ എന്നായിരുന്നു മറുപടി. ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് സംഭവം. ഈ വിചിത്രമായ പ്രസ്താവനയെത്തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് ഹര്‍ജോത് കൗറിന്റെ പരാമര്‍ശത്തെ എതിർത്ത് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ’20-30 രൂപയുടെ സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെ’ എന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പരിപാടിയില്‍ ചോദിച്ചു ”നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ജീന്‍സും ഷൂസും നല്‍കാമെന്ന്. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ക്കും സൗജന്യ കോണ്ടം വേണമെന്നും ആവശ്യപ്പെടും”- ഹര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വോട്ടുകളാണ് സര്‍ക്കാരിനെ ഉണ്ടാക്കുന്നതെന്ന് വിദ്യാര്‍ത്ഥിനി ഓര്‍മ്മിപ്പിച്ചപ്പോള്‍, ഹര്‍ജിത് കൗര്‍ പൊട്ടിച്ചിരിച്ചു. ”ഇത്…

    Read More »
Back to top button
error: