Month: September 2022

  • Kerala

    സിൽവർലൈൻ സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കും ; നീക്കം ഉപേക്ഷിക്കണം: ഉമ്മന്‍ ചാണ്ടി

    തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ, വിശദ പദ്ധതി രേഖയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സാമൂഹ്യ ആഘാത പഠനവും സര്‍വ്വെയും എന്തിനാണെന്നും പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഇതെല്ലാം വെറുതെയാവില്ലെയെന്നും കേരള ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നടപടി ക്രമങ്ങള്‍ പാലിക്കാതെയും അനവസരത്തിലും സര്‍ക്കാര്‍ തുടങ്ങിയ സര്‍വ്വെക്കെതിരേ വസ്തുവകകള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ സ്വയം നടത്തിയ സമരം മൂലം ഉണ്ടായ എല്ലാ കേസുകളും പിന്‍വലിക്കാനും ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് മാപ്പു ചോദിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സില്‍വർ ലൈൻ സർവ്വേയിൽ സർക്കാറിനെയും…

    Read More »
  • NEWS

    യു.എ.ഇയില്‍ നിയന്ത്രണംവിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച് അപകടം, 2 പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

    അബൂദബി:  യുഎഇയില്‍ നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ച്  ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ അബൂദബിയിലെ ക്ലീവ്ലാന്‍ഡ് ക്ലിനികിന്റെ പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശമാറി ആശുപത്രിയുടെ പ്രവേശന സ്ഥലത്തെ തൂണിലിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    Read More »
  • India

    ടാൽക്കം പൗഡർ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കാൻസർ സാദ്ധ്യത വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട്

    ടാൽക്കം പൗഡർ ഇഷ്ടമില്ലാത്തവർ ആരാണ്…? സൗരഭ്യദായകം എന്ന നിലയിൽ ആ ബാലവൃദ്ധം ജനങ്ങളും ഇത് ഉപയോഗിക്കാറുണ്ട്. മറ്റ് സ്വന്ദര്യ വർദ്ധക വസ്തുക്കളോടു പ്രീതി ഇല്ലാത്തവർ പോലും അല്പം പൗഡർ പൂശാൻ തല്പരരാണ്. പക്ഷേ ഇപ്പോൾ ടാൽക്കം പൗഡറിനെക്കുറിച്ച് പുറത്തു വരുന്ന ചില ശാസ്ത്രീയ വിവരങ്ങൾ ആരെയും ഞെട്ടിക്കുന്നു. പി.എച്ച്‌ മൂല്യം കൂടുതലാണെന്നതിന്റെ പേരിൽ അടുത്തിടെയാണ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ നിർമ്മാണ ലൈസൻസ് റദ്ദാക്കിയത്. ഇതിന് പിന്നാലെ വിപണിയിൽ നിന്ന് ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾ പിൻവലിക്കാനുള്ള നിർദേശവും കമ്പനിക്ക് നൽകിയിരിക്കുന്നു. ഇന്ത്യയിൽ വിൽക്കുന്ന മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും സുരക്ഷിതവും ഗുണനിലവാരമുള്ളതാണ് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്‌ട് 1940 പ്രകാരം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഈ നിർദേശം നൽകിയത്. വിപണിയിൽ ലഭിക്കുന്ന പൗഡറുകളിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിൽ കാൻസർ വരുന്നതിന് കാരണമാകുന്നു. ബേബി പൗഡറുകളിലും ഇവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയാണ്…

    Read More »
  • Crime

    മയക്കുമരുന്നുമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് അറസ്റ്റിൽ

    ഷെർണൂർ : മയക്കുമരുന്നുമായി ഷെർണൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് അറസ്റ്റിൽ. ഷെർണൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് പട്ടാമ്പി സ്വദേശി അരുൺ കൃഷ്ണ പിടിയിലായത്. 6.5 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. എക്സൈസ്, ആർപിഎഫ് സംയുക്ക പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

    Read More »
  • Kerala

    സമരം ചെയ്യുന്നവർക്ക് ശമ്പളം നൽകില്ല; സമരത്തെ ശക്തമായി നേരിടും: കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ്

    തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒന്നാം തീയതി മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. കെഎസ്ആർടിസി ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം ഈ സ്ഥാപനത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായതെന്നും കെഎസ്ആർടിസി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഒക്ടോബർ…

    Read More »
  • NEWS

    ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി വിമാനത്തിനുള്ളില്‍ വെച്ച്‌ മരിച്ചു

    റിയാദ്: ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച്‌ മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി അവിടെനിന്ന് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്ബോള്‍ ജിദ്ദയില്‍ എത്തും മുമ്ബ് വിമാനത്തില്‍ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.     നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

    Read More »
  • Crime

    സഹോദരന്റെ കാമുകിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവടക്കം മൂന്നുപേർ പിടിയിൽ

    കോട്ടയം: സഹോദരന്റെ കാമുകിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവടക്കം മൂന്നു പേരെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയർക്കുന്നത്താണ് സംഭവം. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ അനന്തു സുരേഷ് , ഇളയ സഹോദരൻ ആനന്ദ് സുരേഷ്, വെട്ടിക്കപുഴ വീട്ടിൽ റോബിനോ രാജൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതും ഇരുപത്തി ഒന്നും വയസാണ് പ്രതികളുടെ പ്രായം. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ അനന്തു സുരേഷ് പ്രണയം നടിച്ച് പീഡിപ്പിച്ചു. ഇക്കാര്യം മനസിലാക്കിയാണ് ഇളയ സഹോദരൻ ആനന്ദ് സുരേഷും സുഹൃത്ത് റൊബിനോയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. അനന്തുവുമായുള്ള ബന്ധം നാട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി ഈ വിവരം അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ മുഖാന്തിരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അയർക്കുന്നം സ്റ്റേഷൻ എസ് എച്ച് ഒ ആർ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്…

    Read More »
  • Kerala

    കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഓക്ടോബർ 15 മുതൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ

    കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഓക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.  സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. പണം തിരിച്ച് കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും, നിക്ഷേപ തുക മുഴുവനും തിരിച്ച് നൽകാനും യോഗം തീരുമാനിച്ചവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാര്‍ക്ക് പണം നൽകിയതിന്‍റെ രേഖകൾ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിക്കുകയും ചെയ്തിരുന്നു. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന്…

    Read More »
  • India

    അധ്യക്ഷനായി കാത്തിരിക്കൂ, കാലഘട്ടത്തിനാവശ്യമായ ആളെ കിട്ടും: ആന്‍റണി

    ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനായി കാത്തിരിക്കൂവെന്ന് എ കെ ആന്‍റണി. കോണ്‍ഗ്രസിന് കാലഘട്ടത്തിന് ആവശ്യമായ അധ്യക്ഷനെ കിട്ടും.  ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്‍റണി പറഞ്ഞു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ആന്‍റണിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍റ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാന്‍റ്. ഇതിന്‍റെ ഭാഗമായാണ് എ കെ ആന്‍റണിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. വിശ്വസ്ഥന്‍റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗെലോട്ടിലുള്ള ഗാന്ധി കുടുബത്തിന്‍റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടച്ചിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി തേടുകയാണ് നേതൃത്വം. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഗെലോട്ട് ദില്ലിയിലെത്തുന്നത്. എന്നാല്‍ ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. കമല്‍നാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ…

    Read More »
  • India

    ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാന്‍ സംയുക്ത സൈനിക മേധാവി

    ദില്ലി: ലഫ്റ്റനന്റ്‌ ജനറല്‍ അനില്‍ ചൗഹാന്‍ (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്) ആകും. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന് ശേഷമാണ് പുതി‌യ നിയമനം. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്. കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ആയും അനിൽ ചൗഹാന് പ്രവർത്തനപരിചയമുണ്ട്. നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായുള്ള സേനാ കമാൻഡ് (സ്പിയർ കോർ) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീർത്തിചക്ര ലഭിച്ചിട്ടുണ്ട്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും അനിൽ ചൗഹാൻ നേതൃത്വം നൽകിയിട്ടുണ്ട്. കര വ്യോമ നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020 ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്. 2021 ഡിസംബറില്‍…

    Read More »
Back to top button
error: