Month: September 2022

  • LIFE

    ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു

    സിനിമ എന്ന മാധ്യമത്തെ തന്‍റേതായ പരീക്ഷണ വഴികളിലൂടെ മുന്നോട്ടുനയിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് (91) അന്തരിച്ചു. ലോക സിനിമയെ ആഴത്തില്‍ സ്വാധീനിച്ച ഫ്രഞ്ച് നവതരംഗ സിനിമയുടെ പതാകാ വാഹകരില്‍ ഒരാളായിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‍ലെസ് മുതല്‍ 2018ല്‍ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്ര വിദ്യാര്‍ഥിക്ക് ഒഴിവാക്കാനാവാത്തതാണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോകസിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗൊദാര്‍ദിന് ആയിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഡെലിഗേറ്റുകളോട് സംവദിച്ചിരുന്നു. അന്‍പതുകളുടെ അവസാനം കയേ ദു സിനിമ എന്ന ഫ്രഞ്ച് ചലച്ചിത്ര മാസികയില്‍ ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമയുമായുള്ള ബന്ധം ഗൊദാര്‍ദ് ആരംഭിക്കുന്നത്. അക്കാലത്തെ ഫ്രഞ്ച് സിനിമയിലും ഹോളിവുഡിലും മാധ്യമം എന്ന നിലയിലും ഉള്ളടക്കത്തിലും യാഥാസ്ഥിതികത്വം ദര്‍ശിച്ച ഗൊദാര്‍ദ് അതിന്‍റെ കടുത്ത വിമര്‍ശകനായിരുന്നു. ഫ്രാന്‍സ്വ ത്രൂഫോയടക്കം കയേ ദു സിനിമയിലെ…

    Read More »
  • Crime

    സാമ്പത്തിക തട്ടിപ്പ് കേസിൽ ജബല്‍പൂര്‍ ബിഷപ്പ് പി.സി സിങ് അറസ്റ്റിൽ, ബിഷപ്പ് ഹൗസിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ കറൻസിയും ആഭരണങ്ങളും

       സാമ്പത്തികതട്ടിപ്പ് കേസിൽ ച​ര്‍​ച്ച്‌ ഓ​ഫ് നോ​ര്‍​ത്ത് ഇ​ന്ത്യ​യു​ടെ ജ​ബ​ല്‍​പു​ര്‍ രൂ​പ​ത ബി​ഷ​പ് പി.​സി സി​ങ്ങി​നെ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് അറസ്റ്റ്ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ബി​ഷ​പ്പി​നെ നാ​ഗ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സി​​​ന്റെ സാ​മ്പത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ചോ​ദ്യം​ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജ​ബ​ല്‍​പു​ർ ബിഷപ്പ്ഹൗസില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.65 കോടിരൂപയുടെ ഇന്ത്യന്‍ കറന്‍സിയും 18,000 യു.എസ് ഡോളറും 118ബ്രിട്ടീഷ് പൗണ്ടും ആണ് കണ്ടെത്തിയത്. 17 അധിക സ്വത്തി​ന്റെ രേഖകള്‍, 48 ബാങ്ക് അക്കൗണ്ട്സ്, 80.72 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഈ ​സ​മ​യം ബി​ഷ​പ് ജ​ര്‍​മ​നി​യി​ലാ​യി​രു​ന്നു. വിദ്യാഭ്യാ​സ സൊ​സൈ​റ്റി​യു​ടെ ചെ​യ​ര്‍​മാ​നാ​യി​രി​ക്കെ സാ​മ്പത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കഴി​ഞ്ഞ മാ​സ​മാ​ണ് ബി​ഷ​പ്പി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ഫീ​സി​ന​ത്തി​ല്‍ വാ​ങ്ങി​യ 2.70 കോ​ടി രൂ​പ മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​ക​മാ​റ്റി​യെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​നി​യോ​ഗി​ച്ചെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം…

    Read More »
  • Business

    ഡോളറിനെതിരെ ഉയർന്ന് രൂപ; ഒരു മാസത്തെ ഏറ്റവും ഉയർന്ന മൂല്യം

    ദില്ലി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഇന്ന് യുഎസ് ഡോളറിനെതിരെ  79.1475 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ  79.5225 ലായിരുന്നു രൂപയുടെ മൂല്യം. ഇതോടെ ഓഗസ്റ്റ് 5 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് രൂപ. ചൈനീസ് യുവാനും ഇന്തോനേഷ്യൻ റുപിയയും ഉയർച്ച നേടിയിട്ടില്ല. ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും എണ്ണവില കുറഞ്ഞതുമാണ് രൂപയെ തുണച്ചത്. ഒപ്പം വിദേശ നിക്ഷേപം കൂടിയതും രൂപയ്ക്ക് തുണയായി.  ഈ വർഷം ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിദേശ നിക്ഷേപം ഉയർന്നു. ഇതുവരെ 1 ബില്യൺ ഡോളർ നിക്ഷേപമുണ്ടായി. യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തു വിടുന്നത് പ്രതീക്ഷിച്ച് ഇന്ന് ഡോളർ തളർന്നു. അതേസമയം ഇന്ത്യൻ ഇക്വിറ്റികൾ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് രണ്ട് സൂചികകളും അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന…

    Read More »
  • India

    യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ

    ലഖ്‌നൗ: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ. സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്‌നൗ ജയിൽ അധികൃതർ പറയുന്നത്. ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്. അതേസമയം, കാപ്പൻ ഹാത്രസിലേക്ക് പോയ വാഹനത്തിന്‍റെ ഡ്രൈവർക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍…

    Read More »
  • Crime

    വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ചു, യുവതിയുടെ കാഴ്ചശക്തി നഷ്ടമായി; ഭര്‍ത്താവിന് ജയില്‍ ശിക്ഷ

    കെയ്‌റോ: വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ച ഭര്‍ത്താവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഈജിപ്തിലാണ് സംഭവം ഉണ്ടായത്. അടിയുടെ ശക്തിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ യുവതിയുടെ ഇടത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു. കെയ്‌റോ ക്രിമിനല്‍ കോടതി ഭര്‍ത്താവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.

    Read More »
  • India

    ഗോഗ്ര-ഹോട് സ്പ്രിംങ്സ് മേഖലയിലെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയായി; 6 ദിവസത്തെ നടപടികള്‍ക്കൊടുവിലാണ് ഇന്ത്യന്‍ സേനയും ചൈനീസ് സേനയും പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്

    ലഡാക്ക്: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട‍് സ്പ്രിംങ്‌സ് മേഖലയിലെ സൈനിക പിന്‍മാറ്റം പൂ‍ർത്തിയായി. 6 ദിവസത്തെ നടപടികൾക്കൊടുവിലാണ് ഇന്ത്യൻ സേനയും ചൈനീസ് സേനയും  പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ നിര്‍മാണ പ്രവർത്തനങ്ങള്‍ അടക്കം ഇരു സൈന്യങ്ങളും പൊളിച്ചു നീക്കി. പതിനാറ് തവണ നടത്തിയ കമാൻഡ‍ർ തല ചർച്ചക്കൊടുവിലാണ് ഇരു രാജ്യങ്ങളും സൈനിക പിൻമാറ്റ ധാരണയിലെത്തിയത്. അതേസമയം മറ്റു മേഖലകളിലെ പിൻമാറ്റത്തില്‍ ഇന്ത്യയും ചൈനയും  തമ്മിലുള്ള ചർച്ച തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായി കോർപ്പറേഷന്‍ ഓർഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിലേക്ക് പോകാനിരിക്കെയാണ് സൈനിക പിൻമാറ്റം. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. നേരത്തെ, ഗോഗ്ര ഹോട് സ്പ്രിംങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചിരുന്നു. പിൻമാറ്റം സാവധാനത്തിൽ, വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നായിരുന്നു ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവനയിൽ ഉണ്ടായിരുന്നത്. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗത്തിന് പിന്നാലെയാണ് പിന്മാറ്റം തുടങ്ങിയത്. അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം…

    Read More »
  • Kerala

    പ്രസിഡന്റ് അവിശ്വാസത്തെ പിന്തുണച്ചു; തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

    തിരുവനന്തപുരം: തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സമാജ് വാദി പാർട്ടിയുടെ ഒരു സീറ്റിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സമാജ് വാദി പാർട്ടി അംഗമായ ഷീനാ ആന്റണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫുമായി ഉടക്കിയ ഷീനാ ആന്റണി യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പുതിയ യുഡിഎഫ് ഭരണ സമിതിയിലും ഷീനാ ആന്റണിയെ പഞ്ചായത്ത് പ്രസിഡൻറാക്കും.

    Read More »
  • LIFE

    വിജയ്‌യുടെ വില്ലനാകാന്‍ വമ്പന്‍ പ്രതിഫലം ആവശ്യപ്പെട്ട് സഞ്ജയ് ദത്ത്

    ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67, വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ‘വിക്രം’ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതാണ് എന്നതുതന്നെ പ്രതീക്ഷകള്‍ക്ക് കാരണം. ‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ്‍യെ നായകനാക്കി ഒരു ചിത്രം ഒരുക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ‘ദളപതി 67’ന്റെ വില്ലനായി പരിഗണിക്കപ്പെടുന്ന സഞ്‍ജയ് ദത്തിന്റെ പ്രതിഫലം സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് ചിത്രത്തിലെ വില്ലനാകും എന്ന് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാൻ സഞ്‍ജയ് ദത്ത് ആവശ്യപ്പെടുന്നത് 10 കോടി രൂപയാണ് എന്നാണ് ടോളിവുഡ‍് ഡോട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ‘ദളപതി 67’ല്‍ അര്‍ജുൻ നിര്‍ണായക ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ…

    Read More »
  • Kerala

    ഉറപ്പും വേണ്ട വാഗ്ദാനങ്ങളും വേണ്ട, വെട്ടിക്കുറച്ച ആനുകൂല്യം പുനഃസ്ഥാപിച്ച് ഉത്തരവിറക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

    തിരുവനന്തപുരം: വെട്ടിക്കുറച്ച ആനുകൂല്യം പുനസ്ഥാപിച്ച് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെജിഎംഒഎ. ഉത്തരവിറക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും കെജിഎംഒ അറിയിച്ചു. ഉറപ്പും വാഗ്ദാനങ്ങളും അല്ല, നടപടിയാണ് വേണ്ടത്. കയ്യും കെട്ടി ഇനിയും നോക്കിയിരിക്കാൻ കഴിയില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് പറഞ്ഞു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് കാട്ടിയാണ് കെ ജി എം ഒ എ യുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ്ണ നടത്തും. അടുത്ത മാസം 11 ന് കൂട്ട അവധിയെടുത്ത് സമരം  ചെയ്യാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.  ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം.

    Read More »
  • Kerala

    ബിജെപി ദേശീയ ഘടകത്തിലെ അഴിച്ചുപണിക്ക് പിന്നാലെ മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കേരളത്തിലെത്തുന്നു

    ദില്ലി: ബിജെപി ദേശീയ ഘടകത്തിലെ അഴിച്ചുപണിക്ക് പിന്നാലെ മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കേരളത്തിലെത്തുന്നു. സംസ്ഥാന ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. ഒരാഴ്ചത്തെ സന്ദർശനത്തിനായി സെപ്തംബർ 23ന് അദ്ദേഹം കേരളത്തിൽ എത്തും. ആദ്യം കൊച്ചിയിലും ശേഷം കോട്ടയത്തും തുടർന്ന് തിരുവനന്തപുരത്തും സന്ദർശനം നടത്തും. കേരളത്തിന്റെ ചുമതല ലഭിച്ചതിൽ വലിയ സന്തോഷം എന്ന് ജാവ്ദേക്കർ ദില്ലിയിൽ പറഞ്ഞു. പാർട്ടിയുടെ വളർച്ച മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ദേശീയതലത്തിൽ അഴിച്ചുപണി നടന്നത്. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്,  ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകിയായിരുന്നു അഴിച്ചു പണി. പ്രകാശ് ജാവ്ദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും…

    Read More »
Back to top button
error: