CrimeNEWS

വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ചു, യുവതിയുടെ കാഴ്ചശക്തി നഷ്ടമായി; ഭര്‍ത്താവിന് ജയില്‍ ശിക്ഷ

കെയ്‌റോ: വഴക്കിനിടെ ഭാര്യയുടെ മുഖത്തടിച്ച ഭര്‍ത്താവിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഈജിപ്തിലാണ് സംഭവം ഉണ്ടായത്. അടിയുടെ ശക്തിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ യുവതിയുടെ ഇടത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു. കെയ്‌റോ ക്രിമിനല്‍ കോടതി ഭര്‍ത്താവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: