Month: September 2022

  • India

    വര്‍ക് ഫ്രം ഹോം, മൂണ്‍ലൈറ്റിംഗ് വര്‍ധിക്കാന്‍ കാരണമായി; പിടിക്കപ്പെട്ടാല്‍ പണിപോകും

    ബെംഗളൂരു: ജീവനക്കാരോട് ഇരട്ട തൊഴില്‍ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നല്‍കി ഐടി ഭീമനായ ഇന്‍ഫോസിസ്. മറ്റൊരു കമ്പനിക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് ഇന്‍ഫോസിസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ജീവനക്കാരെ പിരിച്ചുവിട്ട് കരാര്‍ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. മൂണ്‍ലൈറ്റിംഗ് എന്നാണ് ഒരു കമ്പനിയില്‍ ജോലി ചെയ്യവേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വിളിക്കുന്നത്. കോവിഡ് പടര്‍ന്നു പിടിച്ചതോടു കൂടി ഐടി കമ്പനികള്‍ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വര്‍ക് ഫ്രം ഹോം സിസ്റ്റം കോവിഡ് കഴിഞ്ഞിട്ടും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. ആഴ്ചകള്‍ക്ക് മുമ്പ് വിപ്രോയും ജീവനക്കാര്‍ക്ക് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാറിലുള്ള കമ്പനിയോട് ചെയ്യുന്ന വഞ്ചന ആയാണ് മൂണ്‍ലൈറ്റിംഗിനെ വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അഭിപ്രായപ്പെട്ടത്. ജീവനക്കാര്‍ സാധാരണ ജോലിക്ക് പുറത്ത് മറ്റു ജോലികള്‍ സ്വീകരിക്കുന്നത് തീര്‍ത്തും വഞ്ചനാപരമായ കാര്യമാണ്. ഇന്നലെയാണ് മറ്റു തൊഴിലുകള്‍ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്.…

    Read More »
  • Careers

    ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 24

    ദില്ലി: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെ​ഗുലർ/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോ​ഗ്യതയും താത്പര്യവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ippbonline.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോ​ഗ്യത മാനദണ്ഡം, പ്രായപരിധി എന്നിവ ഓരോ തസ്തികക്കും വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വിജ്ഞാപനം പരിശോധിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുക. അഭിമുഖത്തിന് പുറമേ അസസ്മെന്റ്, ​ഗ്രൂപ്പ് ഡിസ്കഷൻ, ഓൺലൈൻ പരീക്ഷ എന്നിവയുണ്ടായിരിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ യോ​ഗ്യത നേടുന്ന വിദ്യാർത്ഥികളുടെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും. ഈ തസ്തികകളിലേക്കുള്ള അപേക്ഷ ഫീസ് ജനറൽ വിഭാ​ഗത്തിലുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 750 രൂപയും എസ് സി, എസ് ടി, പി ഡബ്ലിയു ‍ഡി വിഭാ​ഗത്തിൽ പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 150 രൂപയും ആയിരിക്കും.

    Read More »
  • Kerala

    പൊലീസ്-അഭിഭാഷക തര്‍ക്കത്തിന് പിന്നാലെ സമരം; കൊല്ലത്ത് കോടതികള്‍ സ്തംഭിപ്പിച്ച് അഭിഭാഷകര്‍

    കൊല്ലം : അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ കോടതികൾ സ്തംഭിച്ചു. അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശിക്ഷ നടപടി ഉണ്ടായില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ് നൽകി. മറുവശത്ത് പൊലീസിനെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബാർ അസോസിയേഷൻ ഇന്നലെ മുതൽ കോടതി നടപടികൾ ബഹിഷ്കരിച്ചത്. കൊല്ലം കോടതി സമുച്ചയത്തിലെ 22 കോടതികളും പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കടയ്ക്കൽ, ചവറ, പരവൂര്‍ എന്നീ സബ് കോടതികളിലേയും അഭിഭാഷകർ സമരത്തിലാണ്. റിമാന്റ് കാലാവധി കഴിഞ്ഞ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് മാത്രം വീഡിയോ കോണ്‍ഫറൻസിലൂടെ നടക്കുന്നുണ്ട്. സിവിൽ കേസുകളിൽ കോടതി നടപടികൾക്ക് കാത്തിരിക്കുന്ന സാധാരണക്കാർക്കാണ് സമരം ഇരുട്ടടിയായത്.  അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ബാർ അസോസിയേഷന്റെ തീരുമാനം. അതേ സമയം, കോടതി…

    Read More »
  • Crime

    കോഴിക്കോട്ട് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം; മുളക് പൊടിയെറിഞ്ഞു, മാലപൊട്ടിക്കാനും ശ്രമം

    കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാർ ബ്രേക്ക് ഡൗണായി വഴിയിൽ നിർത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ മുളക് പൊടി എറിയുകയായിരുന്നു. കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമം നടന്നു. പരുക്കേറ്റ ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    500 കോടിയുടെ അഴിമതി; അണ്ണാ ഡിഎംകെ മുൻമന്ത്രിമാരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

    ചെന്നൈ : തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തി. മുൻ മന്ത്രിമാരായ എസ്.പി.വേലുമണി, സി. വിജയഭാസ്കർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.കോയമ്പത്തൂർ, ട്രിച്ചി, താമ്പരം, ആവടി, ചെങ്കൽപേട്ട് തുടങ്ങി 25 ഇടങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. തെരുവ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ നൽകിയതിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വേലുമണിയ്ക്ക് എതിരായ പരാതി. സ്വകാര്യ മെഡിക്കൽ കോളജ് അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് വിജയ ഭാസ്കറിന്റെ വീട്ടിൽ പരിശോധന നടക്കുന്നത്. തമിഴ്നാട് സ്പീക്കറാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്.

    Read More »
  • NEWS

    കെഎസ്‌ആര്‍ടിസിക്ക് സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം 

    തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ 8.4 കോടി എന്ന സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി കെഎസ്‌ആര്‍ടിസി. പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ് കെഎസ്‌ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

    Read More »
  • Crime

    കുടുംബ വഴക്കിനെത്തുടര്‍ന്ന് രണ്ടാം ഭാര്യയെ കത്തിച്ച് ചാരം കടലിലൊഴുക്കി, ഭാര്യയെ കാണാനില്ലെന്ന് പരാതിയുമായി പോലീസില്‍; ഒടുവില്‍ ശിവസേന നേതാവ് അറസ്റ്റില്‍

    മുംബൈ : രണ്ടാം ഭാര്യയെ കത്തിച്ച് ചാരം കടലിലൊഴുക്കിയ ശിവസേന നേതാവ് അറസ്റ്റിൽ. 47 കാരനായ ഭായ് സാവന്ത് എന്ന് വിളിക്കുന്ന സുകാന്ത് സാവന്ത് ആണ് ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിലായത്. ഭാര്യയുടെ കൊലപാതകത്തിന്റെ തെളിവുകൾ പൂര്‍ണ്ണമായും തുടച്ചുനീക്കാൻ ഇയാൾ കത്തിച്ചതിന്റെ ചാരം കടലിൽ ഒഴുക്കുകയായിരുന്നു. സുകാന്തിന് പുറമെ ഇയാളുടെ സഹായികളായ റുപേഷ് എന്ന ഛോട്ടാ സാവന്ത് (43), പ്രമോദ് എന്ന പമ്യ ഗവ്നാംഗ് (33) എന്നിവരെയും പൊലീസ് പിടികൂടി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതി മൂവരെയും സെപ്തംബര്‍ 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു രത്നഗിരി പഞ്ചായത്ത് സമിതിയുടെ മുൻ പ്രസിഡന്റായ 35 കാരി സ്വപ്നാലിയെയാണ് സുകാന്തും കൂട്ടാളികളും ചേര്‍ന്ന് ജീവനോഡടെ തീക്കൊളുത്തി കൊന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സ്വപ്നാലിയെ കൊലപ്പെടുത്തിയത്. മൂവരും ചേര്‍ന്ന് ഓഗസ്റ്റ് 31ന് ഗണേശ ചതുര്‍ത്ഥി ദിവസം സ്വപ്നാലിയെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ചു.…

    Read More »
  • NEWS

    മൊബൈല്‍ കമ്ബനികളുടെ കൊള്ളയ്ക്ക് അറുതി;ഒരു മാസമെന്ന പേരില്‍ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ ഇനിയില്ല

    ന്യൂഡല്‍ഹി: മൊബൈല്‍ കമ്ബനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തി. 30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനുകളാണ് ടെലികോം കമ്ബനികള്‍ ആരംഭിച്ചത്. ഇതുവരെ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകളാണ് ഒരു മാസമെന്ന രീതിയില്‍ ടെലികോം കമ്ബനികള്‍ നല്‍കിയിരുന്നത്. ഒരു മാസമെന്ന പേരില്‍ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ വഴി ടെലികോം കമ്ബനികള്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം ഉപയോക്താക്കളില്‍ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ചട്ടം ഭേദഗതി ചെയ്യാന്‍ ട്രായ് തീരുമാനിച്ചത്.     30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനിന് പുറമേ എല്ലാ മാസവും ഒരേ തിയതികളില്‍ പുതുക്കാവുന്ന റീച്ചാര്‍ജ് പ്ലാനിനും ടെലികോം കമ്ബനികള്‍ രൂപം നല്‍കിയിട്ടുണ്ട്.

    Read More »
  • Crime

    മെഗ്രാല്‍ പുത്തൂര്‍ കവര്‍ച്ചാ കേസ്: മുഖ്യപ്രതി പിടിയില്‍; കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്

    കാസർകോട്: കാസര്‍കോട് മെഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരുകോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ വച്ച് 2021 സെപ്റ്റംബര്‍ 22 നാണ് കൊള്ളയടിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി കൈലാസിന്‍റെ പണമാണ് കവർന്നത്. ഈ സംഭവത്തിലാണ് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ മാലൂർ സ്വദേശി സിനില്‍ കുമാറിനെ കൊച്ചിയില്‍ നിന്ന് കാസര്‍കോട് പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാം പ്രതിയാണ് സിനില്‍കുമാര്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. സിനിലാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്.…

    Read More »
  • Crime

    12 വയസുകാരൻ ബാലനെ കാണാതായി, രണ്ടര മാസത്തിന് ശേഷം സഹോദരിയുടെ കിടപ്പുമുറിയില്‍ മറവുചെയ്‌ത മൃതദേഹം പുറത്തെടുത്തു

    രണ്ടര മാസമായി കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയായ ബാലന്‍റെ മൃതദേഹം വീടിനുള്ളില്‍ നിന്നും കണ്ടെത്തി. മൂത്ത സഹോദരിയായ ചഞ്ചലയുടെ കിടപ്പുമുറിയില്‍ മറവുചെയ്‌ത നിലയിലാണ് രോഹിത് എന്ന 12 കാരൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ചഞ്ചലയെ പൊലീസ് പിടികൂടി. രാംഗഡ് ജില്ലയിലെ പട്രാതുവിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മാസവും 10 ദിവസവും മുന്‍പ് സഹോദരനെ കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു യുവതി. മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പൊലീസ് കിടപ്പുമുറി കുഴിച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. മൃതശരീരം കുഴിച്ചിട്ട ശേഷം യുവതി തറ സിമന്‍റിട്ട് മൂടുകയും ചെയ്തിരുന്നു. .സഹോദരനെ താന്‍ കൊലപ്പെടുത്തിയെന്ന് നേരത്തെ യുവതി സമ്മതിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുറത്തെടുക്കാനായില്ല. അതിനുശേഷമാണ്, ഞായറാഴ്‌ച മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസത്തിലേറെയായി കാണാതായ മകനെ കണ്ടെത്തുന്നതിന് പിതാവ് നിരവധി തവണയാണ് പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത്. ചഞ്ചലയുടെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടന്ന പൊലീസ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങളുണ്ടായി. ഇതേതുടര്‍ന്ന് യുവതിയെ…

    Read More »
Back to top button
error: