KeralaNEWS

ഉറപ്പും വേണ്ട വാഗ്ദാനങ്ങളും വേണ്ട, വെട്ടിക്കുറച്ച ആനുകൂല്യം പുനഃസ്ഥാപിച്ച് ഉത്തരവിറക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വെട്ടിക്കുറച്ച ആനുകൂല്യം പുനസ്ഥാപിച്ച് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെജിഎംഒഎ. ഉത്തരവിറക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും കെജിഎംഒ അറിയിച്ചു. ഉറപ്പും വാഗ്ദാനങ്ങളും അല്ല, നടപടിയാണ് വേണ്ടത്. കയ്യും കെട്ടി ഇനിയും നോക്കിയിരിക്കാൻ കഴിയില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് പറഞ്ഞു.

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് കാട്ടിയാണ് കെ ജി എം ഒ എ യുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ്ണ നടത്തും. അടുത്ത മാസം 11 ന് കൂട്ട അവധിയെടുത്ത് സമരം  ചെയ്യാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.  ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം.

Back to top button
error: