Month: September 2022

  • Kerala

    ധാരണാപത്രം ഒപ്പുവച്ചു

      ശബരിമല വെർച്വൽ ക്യൂബുക്കിംഗ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൻ്റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവ്വീസുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണാപത്രം ഒപ്പിട്ടു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ് ആണ് റ്റി സി എസ് സീനിയർ ജനറൽ മാനേജർ എസ്.കെ.നായരുമായി കരാർ ഒപ്പിട്ടത്.ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, റ്റി.സി.എസ് പ്രോഗ്രാം മാനേജർ ബീമാ ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ എന്നിവർ ദേവസ്വം ബോർഡ് കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.  

    Read More »
  • Kerala

    ശബരിമല മഹോൽസവം ബുധനാഴ്ച ഉന്നതതല യോഗം

      തിരു: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവത്തിന്റെ ക്രമീകരണങ്ങൾ ആലോചിക്കാൻ ബുധനാഴ്ച ഉന്നതതല യോഗം ചേരും. സെകട്ടറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ ഉച്ചകഴിഞ്ഞ് 3 ന് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.എം പിമാർ, എം എൽ എ മാർ , ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കോവിഡ് സാഹചര്യങ്ങൾ മാറിയ സാഹചര്യത്തിൽ മഹോൽസവ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും കഴിഞ്ഞ രണ്ട് വർഷത്തെ മഹോൽസവങ്ങളും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു നടത്തിയത്.

    Read More »
  • Kerala

    റണ്ണിങ് കോൺട്രാക്ട് റോഡുകളിലും ബോർഡുകൾ സ്ഥാപിക്കുന്നു

    സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിലും ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10 30 ന് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. തിരുവനന്തപുരം ഐ എം ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും . റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി ഈ സർക്കാറിൻ്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകളിലെ പരിപാലനം ഉറപ്പുവരുത്തുന്നതിനായാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിന് തുടക്കമിട്ടത്. ഒന്നും രണ്ടും പാക്കേജുകളിലായി 12,322 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി പരിപാലിക്കുകയാണ്. ഈ റോഡുകളുടെ വിശദാംശങ്ങളാണ് പ്രദർശിപ്പിക്കുക. പരിപാലന ചുമതലയുള്ള കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിശദാംശങ്ങൾ ബോർഡിൽ രേഖപ്പെടുത്തും. ആ റോഡിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ അക്കാര്യം ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടേയോ…

    Read More »
  • Kerala

    മേയര്‍ ബീന ഫിലിപ്പിന് ഫാത്വിമ തഹിലിയയുടെ തുറന്ന കത്ത്, ‘തെരുവ് നായകളോട് സംസാരിച്ച് അങ്ങ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം, ഞങ്ങളൊന്നും കുഴപ്പക്കാരല്ലെന്നും, ചാടിക്കടിക്കാന്‍ വരരുതെന്നും ഉപദേശിക്കണം’

    തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലും നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണമെന്നായിരുന്നു കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിൻ്റെ ഉപദേശം.ഇതിനെ കണക്കറ്റ് പരിഹസിച്ചു കൊണ്ട് മേയര്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്വിമ തഹിലിയ. തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം, ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണമെന്നും ഫാത്വിമ തഹിലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: “ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്, തെരുവ് നായ്ക്കള്‍ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാന്‍ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ട്. അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍…

    Read More »
  • NEWS

    ഏഷ്യാ കപ്പ് ജയിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വീരോചിത സ്വീകരണം

    കൊളംബോ: രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് ശ്രീലങ്ക ആതിഥേയരാവേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് അവസാന നിമിഷം യുഎഇയിലേക്ക് മാറ്റേണ്ടി വന്നെങ്കിലും കാലത്തിന്റെ കാവ്യനീതി പോലെ ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയിലേക്ക് തന്നെയാണ് പോയത്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ജയിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. തുറന്ന ബസില്‍ കളിക്കാര്‍ കിരീടവുമായി ലങ്കന്‍ നഗരങ്ങളിലൂടെ വിക്ടറി പരേഡ് നടത്തി. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ ടീം കൊളംബോയില്‍ വിമാനമിറങ്ങിയത്. ബന്ദാരതിലകെ രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും ഒഫീഷ്യല്‍സും ചേര്‍ന്നാണ് കളിക്കാരെ സ്വീകരിച്ചത്. പിന്നീട് ചുവന്ന നിറമുള്ള തുറന്ന ബസില്‍ കളിക്കാര്‍ നഗരത്തിലൂടെ വിക്ടറി പരേഡ് നടത്തി. കൊളംബോയില്‍ നിന്ന് കതുനായകയിലേക്കായിരുന്നു ലങ്കന്‍ താരങ്ങളുടെ വിക്ടറി പരേഡ് തുടങ്ങിയത്. കളിക്കാരെ അഭിവാദ്യം ചെയ്യാന്‍ റോഡിന്‍റെ ഇരുവശത്തും നൂറുകണക്കിന് ആരാധകാരാണ് തടിച്ചു കൂടിയത്. ഫൈനലില്‍ നിര്‍ണായക ടോസ് നഷ്ടമായിട്ടും…

    Read More »
  • NEWS

    കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി; കേസ്

    കോട്ടയം: കൂട്ടത്തോടെ തെരുവുനായ്ക്കൾ ചത്ത സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ, കോട്ടയത്ത് വീണ്ടും തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന ശേഷം കെട്ടിത്തൂക്കിയത്. ഇന്ന് രാവിലയോടെയാണ് സംഭവം. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.     നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം പോലീസെത്തി മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • NEWS

    പപ്പായ പഴത്തിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!

    നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്സീകാരികള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ്. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ.പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വിറ്റാമിന്‍ – ‘എ’ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തു തേച്ച്‌ ഉണങ്ങുമ്ബോള്‍ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ പപ്പായ നല്ലതാണ്. ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പപ്പായ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. കൂടാതെ, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പപ്പായ സഹായകമാകാറുണ്ട്.     പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത്…

    Read More »
  • NEWS

    നേമം കോച്ചിംഗ് ടെര്‍മിനല്‍ ;ആരെങ്കിലും മുന്നോട്ടുവന്നാല്‍ കൈമാറിയേക്കും

    തിരുവനന്തപുരം :റെയില്‍വേ ഭൂമി, സ്വകാര്യ സംരംഭകര്‍ക്ക് കുറഞ്ഞ പാട്ടത്തിന് നല്‍കാനുള്ള കേന്ദ്രത്തിന്റെ ‘ഗതിശക്തി’ പദ്ധതിയില്‍ നേമവും ഉള്‍പ്പെടാന്‍ സാദ്ധ്യതയേറിയതോടെ, കോച്ചിംഗ് ടെര്‍മിനല്‍ തുടങ്ങാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ കൈമാറിയേക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയ മാതൃകയിലാകും ഇതും.നേരത്തെ പദ്ധതിയില്‍ നിന്ന് റെയില്‍വേ പിന്മാറിയിരുന്നു. കോച്ചിംഗ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് റെയില്‍വേ സര്‍വീസ് ചാര്‍ജും നല്‍കും. കൂടാതെ ഷോപ്പിംഗ് കോംപ്ളക്‌സ് ഉള്‍പ്പെടെ നിര്‍മ്മിച്ച്‌ അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനുമാകും. കൊച്ചുവേളി, എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും ഗതിശക്തി പദ്ധതി വഴി നടപ്പാക്കാനാണ് ആലോചന.

    Read More »
  • NEWS

    ശബരി എക്സ്പ്രസിൽ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയിൽ

    കൊച്ചി: ശബരി എക്സ്പ്രസ് (Sabari Express) ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍.ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. സെക്കന്ദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിന്‍റെ ഏറ്റവും മുന്‍ഭാഗത്തുള്ള ഡിസേബിള്‍ഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും.റയിൽവെ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Business

    അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരം പിന്നിട്ട് സൂചികകൾ: സെൻസെക്‌സ് 60,550 കടന്നു

    മുംബൈ: നാലാമത്തെ ദിവസവും മുന്നേറ്റത്തില്‍ സൂചികകള്‍. സെന്‍സെക്‌സ് 60,500ഉം നിഫ്റ്റി 18,000 വും പിന്നിട്ടു. 451.03 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 60,566.16ല്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റിയാകട്ടെ 130.50 പോയന്റ് ഉയര്‍ന്ന് 18,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഇരു സൂചികകളും അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിദേശ നിക്ഷേപകര്‍ തന്ത്രം മാറ്റിയതാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. വില്‍പനക്കാരില്‍നിന്ന് വാങ്ങലുകാരായി അവര്‍. റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ പിന്തുണകൂടിയായപ്പോള്‍ സൂചികകള്‍ക്ക് മുന്നേറാന്‍ കാലതാമസമുണ്ടായില്ല. ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിന്‍ബലത്തില്‍ വിപണിയെ റെക്കോഡ് ഉയരത്തിലേയ്ക്ക് നയിച്ചേക്കാനും ഇടയുണ്ട്. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 23ഉം നിഫ്റ്റിയിലെ 50 ഓഹരികളില്‍ 34ഉം നേട്ടത്തിലായിരുന്നു. ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

    Read More »
Back to top button
error: