Month: September 2022

  • NEWS

    യു.കെയില്‍ കോവിഡിന്റെ പുതിയ വകഭേദം

    ലണ്ടന്‍: യു.എസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യു.കെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യു.കെ.എച്ച്.എസ്.എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, യുഎസിലുടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.

    Read More »
  • India

    മസ്‌കറ്റ്- കൊച്ചി വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

    മസ്‌കറ്റ്: മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന്് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. സുരക്ഷാവിഭാഗം വിമാനത്തില്‍ പരിശോധന ആരംഭിച്ചു.      

    Read More »
  • Breaking News

    സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളില്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും, പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍സ് ഈ മാസം 23 ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു പണിമുടക്കും. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്ന് ഡീലര്‍മാര്‍ പറയുന്നു. എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്ലര്‍മാര്‍ക്ക് ഇന്ധനം ഉറപ്പാക്കാന്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങള്‍ കമ്പനി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡീലര്‍മാര്‍ പറയുന്നു.    

    Read More »
  • Kerala

    കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്

    തിരുവനന്തപുരം: നിയമസഭയില്‍ വെച്ച് കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്. എം എ വാഹിദ്, എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് വാറന്റ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടിച്ചത്.കെ കെ ലതിക നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. കേസില്‍ പല തവണ ആവശ്യപ്പെട്ടിട്ടും മുന്‍ എംഎല്‍എമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. ഇവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

    Read More »
  • India

    നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നു; 8 മരണം

    അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. അഹമ്മദാബാദിലാണ് അപകടം. തകര്‍ന്നുവീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന 8 തൊഴിലാളികളാണു മരിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്ത് യൂണിവേഴ്‌സിറ്റി ക്യാംപസിനടുത്തുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഏഴാം നിലയില്‍നിന്നു താഴത്തേക്കു ലിഫ്റ്റ് വീഴുകയായിരുന്നെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. സ്വകാര്യ കെട്ടിടമാണു തകര്‍ന്നതെന്നും രാവിലെ ഏഴരയോടെയുണ്ടായ സംഭവം ബില്‍ഡര്‍ മറച്ചുവയ്ക്കുകയായിരുന്നെന്നും അഹമ്മദാബാദ് മേയര്‍ കെ.ജെ.പര്‍മാര്‍ പ്രതികരിച്ചു.  

    Read More »
  • NEWS

    ഓണക്കാലത്ത് 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

    തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ 2977 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 418 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടിസ് നല്‍കി. 246 സ്ഥാപനങ്ങള്‍ക്ക് ഫൈന്‍ ചുമത്തി നോട്ടീസ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 108 പായ്ക്കറ്റ് കേടായ പാല്‍, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. പാലിന്റെ 120 സാമ്പിളുകള്‍, നെയ്യ്, പയര്‍, പരിപ്പ്, ശര്‍ക്കര, വെളിച്ചെണ്ണ, ചിപ്‌സ്, പലഹാരങ്ങള്‍ തുടങ്ങിയവയുടെ 1119 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ച് ലാബില്‍ അയച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.  

    Read More »
  • Kerala

    മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കും

    മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും കൃഷി മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാരും തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാര്യം , ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാര്‍ അംഗങ്ങളായും ഗവേണിംഗ് ബോഡി രൂപീകരിക്കും. കാര്‍ഷിക വ്യവസായവും സാങ്കേതികവിദ്യയും, അറിവ് പങ്കിടലും ശേഷി വര്‍ദ്ധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളില്‍ മൂല്യ വര്‍ദ്ധിത കൃഷി മിഷന്റെ മുമ്പാകെ സബ് ആക്ഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിന് സബ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/റിസോഴ്‌സ് സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കും. സംസ്ഥാനതലത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കോ-ഓര്‍ഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കും. കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ സബ് വര്‍ക്കിംഗ് ഗ്രൂപ്പ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കും.…

    Read More »
  • NEWS

    പേന ലീക്കായി; പൊട്ടിത്തെറിച്ച് ചാള്‍സ് മൂന്നാമന്‍

    ലണ്ടന്‍: പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് പരസ്യമായി ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് സംഭവം. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ”ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു” എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളഞ്ഞ ശേഷം ”ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല” എന്ന് പറഞ്ഞാണ് രാജാവ് നടന്നുനീങ്ങിയത്. ഇതിനുപിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചുവൃത്തിയാക്കി. അതേസമയം, മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു പേന ഉപയോഗിച്ച് കാമില പുസ്തകത്തില്‍ ഒപ്പിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും അദ്ദേഹം…

    Read More »
  • Kerala

    തിരുവനന്തപുരത്ത് ജീവനക്കാരന്‍ ബാങ്ക് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കി

    തിരുവനന്തപുരം: ബാങ്ക് കെട്ടിടത്തില്‍നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എസ്.ബി.ഐ. തൈക്കാട് ശാഖയിലെ ജീവനക്കാരനായ മാര്‍ത്താണ്ഡം സ്വദേശി ആദര്‍ശാണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എസ്.ബി.ഐ. തൈക്കാട് ശാഖയിലെ ഹോംലോണ്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആദര്‍ശ്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ഇയാള്‍ പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് പോവുകയും അവിടെനിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയുമായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.  

    Read More »
  • Kerala

    കെ എം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് വിജിലൻസ്, വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരികെ തരണമെന്ന ആവശ്യവുമായി ഷാജി കോടതിയിൽ

    വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി കോടതിയിൽ. കണ്ണൂരിലെ വീട്ടിൽ നിന്നും അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്ന് ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് ഷാജി. കെ എം ഷാജിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത്‌ സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം . 2020 ജനുവരിയിലാണ് കെ.എം. ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.…

    Read More »
Back to top button
error: