KeralaNEWS

മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കും

മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും കൃഷി മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ വൈസ് ചെയര്‍ പേഴ്‌സണ്‍മാരും തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാര്യം , ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാര്‍ അംഗങ്ങളായും ഗവേണിംഗ് ബോഡി രൂപീകരിക്കും. കാര്‍ഷിക വ്യവസായവും സാങ്കേതികവിദ്യയും, അറിവ് പങ്കിടലും ശേഷി വര്‍ദ്ധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളില്‍ മൂല്യ വര്‍ദ്ധിത കൃഷി മിഷന്റെ മുമ്പാകെ സബ് ആക്ഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിന് സബ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/റിസോഴ്‌സ് സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കും. സംസ്ഥാനതലത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കോ-ഓര്‍ഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കും. കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ സബ് വര്‍ക്കിംഗ് ഗ്രൂപ്പ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കും.

Signature-ad

 

 

Back to top button
error: