Month: September 2022

  • NEWS

    റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

    കോട്ടയം: അതിരമ്ബുഴയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. അതിരമ്ബുഴ ഓണംതുരുത്ത് സ്വദേശി കെ.കെ റെജിയാണ് (45) മരിച്ചത്. അതിരമ്ബുഴ മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്‌ടമായ ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു.     ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് ബോധരഹിതനായ റെജിയെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

    Read More »
  • NEWS

    വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു

    സുല്‍ത്താന്‍ബത്തേരി:  അയല്‍വീട്ടില്‍ വാങ്ങിയ പുതിയ വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്‌ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു. നമ്ബിക്കൊല്ലി കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്ബതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അയല്‍പക്കത്തെ വീട്ടില്‍ വാങ്ങിയ പുതിയ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • India

    പൈലറ്റുമാർക്കും കാബിൻ ക്രൂവിനും വീണ്ടും നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധന

    ദില്ലി: രാജ്യത്ത് പൈലറ്റുകൾക്കും വിമാനങ്ങളിലെ കാബിൻ ക്രൂവിനുമുള്ള നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധനകൾ പുനരാരംഭിക്കുന്നു. അടുത്ത മാസം 15 മുതൽ പരിശോധന വീണ്ടും തുടങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നേരത്തെ നിർബന്ധിത പരിശോധനകൾ നിർത്തി വച്ചിരുന്നു. കൊവിഡ് വ്യാപന തോത് കുറയുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഡിജിസിഎ നൽകിയ ഹർജി പരിഗണിക്കവേ, എടിസി ജീവനക്കാർ, വാണിജ്യ പൈലറ്റുമാർ, ക്യാബിൻ ക്രൂ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റ് നിബന്ധനകൾക്ക് അനുസൃതമായി നടത്താൻ ദില്ലി ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊവിഡിന് മുമ്പ് യാത്ര പുറപ്പെടുന്നതിന് മുമ്പും യാത്ര അവസാനിപ്പിച്ച ശേഷവും പൈലറ്റുമാരും കാബിൻ ക്രൂവും നിർബന്ധിത ‘ബാറ്റ്’ (BAT) ടെസ്റ്റിന് വിധേയരാകേണ്ടിയിരുന്നു. എന്നാൽ കൊവിഡ് ഇളവുകൾക്ക് പിന്നാലെ, വിമാന സർവീസ് പുനരാംഭിച്ചപ്പോൾ ഈ നിബന്ധനയിൽ ഡിജിസിഎ ഇളവ് നൽകിയിരുന്നു.…

    Read More »
  • Crime

    ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്ക്…. മോഷ്ടിച്ച തുക അനാഥാലയങ്ങള്‍ക്ക് സംഭാവന നല്‍കും; മദ്രസകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ‘നല്ലവനായ കള്ളന്‍’ പിടിയില്‍

    മലപ്പുറം : ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) അറസ്‌റ്റ് ചെയ്തത്. മോഷണത്തിന് പിടിയിലായതോടെ മോഷ്ടിച്ച തുക അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്നുവെന്നാണ് പ്രതി പറയുന്നത്. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്നാണ് ഷംസാദിനെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങള്‍ നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുല്‍ ഇസ്ലാം സംഘം ഓഫിസിന്റെ വാതില്‍ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഷംസാദ് പിടിയിലായത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസില്‍ ഇയാളെ ദിണ്ഡിഗല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിണ്ഡിഗല്‍ പൊലീസുമായി പൊന്നാനി സി ഐ ബന്ധപ്പെട്ടാണ് പൊന്നാനിയിലെത്തിച്ചത്. ചോദ്യം ചെയ്യലില്‍ മമ്പുറം മഖാം, പാണ്ടിക്കാട് മദ്‌റസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴ മദ്രസ…

    Read More »
  • Kerala

    ഇവിടൊരാൾ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു; രാഹുൽഗാന്ധിയെ ട്രോളി ശിവൻകുട്ടി

    തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടയിലും കോൺഗ്രസ് നേതാക്കൾ ബി ജെപി ചേരിയിലേക്ക് പോകുന്നതിൽ രാഹുൽ ഗാന്ധിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്ന് നടന്നാൽ ഇതാണ് സ്ഥിതിയെങ്കിൽ എന്ന ക്യാപ്ഷനിലാണ് ശിവൻകുട്ടിയുടെ ട്രോൾ. ഇവിടൊരാൾ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നു – എന്നാണ് ശിവൻകുട്ടി കുറിപ്പിൽ പറയുന്നത്. ഒപ്പം ഗോവയിൽ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരുന്നതിന്‍റെ വാർത്തയും പങ്കുവച്ചിട്ടുണ്ട്. അതേസമയം ഗോവയിൽ 8 കോൺഗ്രസ് എം എൽ എമാരാണ് ഇന്ന് പാർട്ടിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും അടക്കമുള്ളവരാണ് കോൺഗ്രസ് പാളയം വിടുന്നത്. എട്ട് പേർ ബിജെപിയിലേക്ക് പോയാൽ ഗോവയിൽ ശേഷിക്കുക മൂന്ന് കോൺഗ്രസ് എംഎൽഎമാർ മാത്രമാകും. അങ്ങിനെ വന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും മറുകണ്ടം ചാടുന്ന എംഎൽഎമാർക്കാകും. രാഹുൽ…

    Read More »
  • Kerala

    നിയമസഭാ കൈയാങ്കളി കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ

    തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങള്‍ അന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.  വി ശിവൻകുട്ടി,  ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍.  അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ,…

    Read More »
  • Local

    ഇലക്ട്രിക് വാഹനം ഇടിച്ചു പരിക്കേറ്റ വൃദ്ധ നീതിക്കായി കേഴുന്നു, കേസെടുക്കാൻ പറ്റില്ലെന്ന് ആലപ്പുഴ പൊലീസ്

    ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയ മണിമംഗലം വീട്ടിൽ രാജമ്മയാണ് പരാതിക്കാരി. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്ക് ഏറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിൽ എത്തിയ പതിനഞ്ചുകാരൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 71കാരിയായ രാജമ്മയുടെ കൈ- കാലുകൾക്ക് ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനാൽ ആറു തുന്നിക്കെട്ടുകളും ഉണ്ടായിരുന്നു. ആശുപത്രിയിൽ നല്ലൊരു തുക ചിലവായി. നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാകട്ടെ വിചിത്ര മറുപടിയാണ് ലഭിച്ചത്. വാഹനം ഓടിച്ച യുവാവിന് ലൈസൻസ് ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ…

    Read More »
  • Kerala

    റേഷന്‍ കടയിലെത്തിയിട്ടും ഓണക്കിറ്റ് കിട്ടാത്തവർക്ക് സർക്കാർ വക ‘സത്യപ്രസ്താവന,’ പല സ്ഥലത്തും കിറ്റില്‍ മുഴുവന്‍ സാധനങ്ങളും ഇല്ലെന്ന് പരാതി

       ഉത്രാടദിനത്തിൽ രാത്രി എട്ടിനകം റേഷൻകടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിയവർക്ക് അത് ലഭ്യമാക്കാൻ ‘സത്യപ്രസ്താവന’യുമായി സർക്കാർ. രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഉറപ്പാക്കി ഒപ്പിട്ടുനൽകാനുള്ള ഒരു സത്യപ്രസ്താവനയാണ് സർക്കാർ പുറത്തിറക്കിയത്. ഇങ്ങനെ കിറ്റ്‌ കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോൺനമ്പർ, കാർഡ്നമ്പർ എന്നിവ കടയുടമകൾ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവർക്ക് കിറ്റെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സത്യപ്രസ്താവന ഇറക്കിയിരിക്കുന്നത്. “ ….എന്ന വ്യക്തി സർക്കാർ നിർദേശ പ്രകാരം നൽകുന്ന ഓണക്കിറ്റ് സെപ്റ്റംബർ ഏഴിന് രാത്രി എട്ടിനകം റേഷൻകടകളിലെത്തി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ, കിറ്റ് നൽകാൻ കഴിയാത്തതിനാൽ ആയതിനുള്ള ടോക്കൺ നൽകിയിട്ടുള്ള വിഭാഗത്തിൽപ്പെട്ട വ്യക്തിയുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു” എന്നാണ് സത്യപ്രസ്താവനയിലുള്ളത്.ഇതിനുതാഴെ റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഒപ്പിടുകയും ചെയ്യണം. എന്നാൽ, ഇതിനുശേഷം ഇവർക്ക് കിറ്റെത്തിക്കാൻ എന്തുനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇപ്പോഴും…

    Read More »
  • India

    എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കും

    ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനും കേന്ദ്രസര്‍ക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും. കഴിഞ്ഞ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 19ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍. രാഷ്ട്രപതി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ 12ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ എത്തിയിരുന്നു. 11ന് ഇന്ത്യയില്‍ ദേശീയ ദുഃഖാചരണവും നടത്തി.

    Read More »
  • NEWS

    ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വില്‍ക്കാന്‍ ഓഹരിയുടമകളുടെ അനുമതി

    സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന് 4400 കോടി ഡോളറിന് ട്വിറ്റര്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഓഹരിയുടമകള്‍. കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിക്ഷേപകരുമായി നടന്ന കോണ്‍ഫറന്‍സ് കോളിലാണ് തീരുമാനമായത്. ഏപ്രിലില്‍ തന്നെ കമ്പനി ഇലോണ്‍ മസ്‌കിന് വില്‍ക്കാന്‍ ട്വിറ്റര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, സ്പാം അക്കൗണ്ടുകളുടേയും ബോട്ട് അക്കൗണ്ടുകളുടേയും എണ്ണവുമായി ബന്ധപ്പെട്ട് കമ്പനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് മസ്‌ക് ഈ ഇടപാടില്‍ നിന്ന് പിന്‍മാറി. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണിപ്പോള്‍. ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് മസ്‌കിന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഏറ്റെടുക്കലുമായി മുന്നോട്ട് പോവണം എന്നുമാണ് ട്വിറ്ററിന്റെ വാദം. ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കമ്പനി വാങ്ങുന്നതിനായി കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും. പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ബോട്ട് അക്കൗണ്ടുകള്‍ ഉള്ളത് എന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ എണ്ണം കമ്പനി വ്യക്തമാക്കിയില്ല. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കമ്പനി പറയുന്നതിനേക്കാള്‍ കൂടുതലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക്…

    Read More »
Back to top button
error: