
അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. അഹമ്മദാബാദിലാണ് അപകടം. തകര്‍ന്നുവീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന 8 തൊഴിലാളികളാണു മരിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുജറാത്ത് യൂണിവേഴ്‌സിറ്റി ക്യാംപസിനടുത്തുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഏഴാം നിലയില്‍നിന്നു താഴത്തേക്കു ലിഫ്റ്റ് വീഴുകയായിരുന്നെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു.
സ്വകാര്യ കെട്ടിടമാണു തകര്‍ന്നതെന്നും രാവിലെ ഏഴരയോടെയുണ്ടായ സംഭവം ബില്‍ഡര്‍ മറച്ചുവയ്ക്കുകയായിരുന്നെന്നും അഹമ്മദാബാദ് മേയര്‍ കെ.ജെ.പര്‍മാര്‍ പ്രതികരിച്ചു.






