Month: September 2022

  • NEWS

    ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

    ഗ്രൂപ്പ് എ ഖത്തര്‍ നെതര്‍ലന്‍ഡ്‌സ് സെനഗല്‍ ഇക്വഡോര്‍ ഗ്രൂപ്പ് ബി ഇംഗ്ലണ്ട് യുഎസ്‌എ ഇറാന്‍ വെയ്ല്‍സ് ഗ്രൂപ്പ് സി അര്‍ജന്റീന മെക്‌സിക്കോ പോളണ്ട് സൗദി അറേബ്യ ഗ്രൂപ്പ് ഡി ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് ടുണീഷ്യ ഓസ്‌ട്രേലിയ ഗ്രൂപ്പ് ഇ ജര്‍മ്മനി സ്‌പെയ്ന്‍ ജപ്പാന്‍ കോസ്റ്ററിക്ക ഗ്രൂപ്പ് എഫ് ബെല്‍ജിയം ക്രൊയേഷ്യ മൊറോക്കോ കാനഡ ഗ്രൂപ്പ് ജി ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയ കാമറൂണ്‍ ഗ്രൂപ്പ് എച്ച്‌ പോര്‍ച്ചുഗല്‍ ഉറുഗ്വെ ദക്ഷിണ കൊറിയ ഘാന

    Read More »
  • NEWS

    ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും; സീറ്റ്​ ബെൽറ്റും എയർബാഗും ഉപയോഗിക്കാൻ മറക്കരുത്

    യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് സീറ്റ് ബെൽറ്റും (primary restraint system – PRS) ഉം എയർ ബാഗും (supplementary restraint system -SRS) സംയോജിതമായിട്ട് പ്രവർത്തിച്ചാൽ മാത്രമെ 70 കി.മീ മുകളിലേക്കുള്ള സ്പീഡിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇട്ടാൽ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം. ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേൽക്കുന്നത്. ഇത് തടയാനാണ് സീറ്റ്‌ ബെൽറ്റ്. വാഹനം അപകടത്തിൽപ്പെട്ടാൽ സെക്കൻഡുകൾക്കുള്ളിൽ എയർബാഗ് തുറക്കും. വൻശക്തിയോടെയായിരിക്കും എയർബാഗുകൾ വിരിയുക. ബെൽറ്റിട്ടില്ലെങ്കിൽ എയർബാഗിന്റെ ശക്തിയിൽ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേൽക്കാൻ സാധ്യതയുണ്ട്. സീറ്റ്‌ ബെൽറ്റ് ധരിച്ചാൽ യാത്രക്കാരന്റെ മുന്നോട്ടായൽ കുറയും. തലയിടിക്കാതെ എയർബാഗ് വിരിയുകയും ചെയ്യും. സീറ്റ്​ ബെൽറ്റ്​ ഇട്ടില്ലെങ്കിൽ ചിലപ്പോൾ എയർബാഗ്​ തുറക്കുന്നതുകൊണ്ട്​ പ്രയോജനം ലഭിക്കില്ല, എന്നുമത്രമല്ല പരിക്ക്​ ഇരട്ടിയാകാനും സാധ്യതയുണ്ട്​. മാത്രമല്ല പല വാഹനങ്ങളിലും, എയർ ബാഗ് പ്രവർത്തിക്കുന്നതിന്​ സീറ്റ്​ ബെൽറ്റ്​ ഇടേണ്ടത്​ നിർബന്ധമാണ്​. ആധുനിക സെൻസർ…

    Read More »
  • NEWS

    കേരള ബ്ലാസ്റ്റേഴ്സ് × ഈസ്റ്റ് ബംഗാൾ മത്സരം ഒക്ടോബര്‍ 7ന് കൊച്ചിയിൽ

    കൊച്ചി:ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.ഒക്ടോബര്‍ 7നാണ് മത്സരം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്‍സൈഡര്‍ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകള്‍ സ്വന്തമാക്കുവാൻ സാധിക്കും. 299 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോര്‍ത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയുമാണ് 299 രൂപക്ക് ആരാധകര്‍ക്ക് കയറാന്‍ പറ്റുന്ന ടിക്കറ്റുകള്‍. ആരാധകര്‍ ഏറ്റവും കൂടുതല്‍ കയറുന്ന ഈസ്റ്റ് അപ്പര്‍ ഗ്യാലറിക്കും വെസ്റ്റ് അപ്പര്‍ ഗ്യാലറിക്കും 399 രൂപയാണ് നിരക്ക്. ബ്ലോക്ക് ബി2, ബി3 സെക്ഷന് 499 രൂപയാണ്. മറ്റു ബ്ലോക്കുകള്‍ക്ക് 899 രൂപയും വി ഐ പി ടിക്കറ്റിന് 1999 രൂപയും ആണ് നിരക്ക്.     സീസണ്‍ ടിക്കറ്റുകളുടെ  വില്പ്പന നേരത്തെ തന്നെ ക്ലബ് ആരംഭിച്ചിരുന്നു. 2499 രൂപയാണ് സീസണ്‍ ടിക്കറ്റിന്റെ വില. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും ഈ ടിക്കറ്റ് ഉപയോഗിച്ച്‌ കാണാന്‍ സാധിക്കും.

    Read More »
  • NEWS

    പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു

    പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം തുടരുന്നതിനിടയിൽ പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. മലപ്പുറം ചുങ്കത്തറയില്‍ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പില്‍ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തില്‍ കയ്യില്‍ പരുക്കേറ്റത്. പാലക്കാട് തച്ചനാട്ടുകരയിലും ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.     കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.

    Read More »
  • NEWS

    കേരളത്തില്‍നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തു;ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 8 കോടി

    ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 8 കോടി രൂപയുടെ സമ്മാനം. മില്ലേനിയം മില്യണയര്‍ മൈല്‍സ്റ്റോണ്‍ സീരീസ് 400 നറുക്കെടുപ്പില്‍ മലയാളിയായ മുഹമ്മദ് നസറുദ്ദീനാണ് ഒന്നാം സമ്മാനമായ എട്ടു കോടിയോളം രൂപയ്ക്ക് (10 ലക്ഷം ഡോളര്‍) അര്‍ഹനായത്. 3768 നമ്ബര്‍ ടിക്കറ്റിലൂടെയാണു മുഹമ്മദ് നസറുദ്ദീനെ ഭാഗ്യം തേടിയെത്തിയത്. കേരളത്തില്‍നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഓഗസ്റ്റ് 31-ന് രണ്ടു ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്. 1999-ല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 196-ാമത്തെ ഇന്ത്യക്കാരനാണു മുഹമ്മദ് നസറുദ്ദീന്‍. നറുക്കെടുപ്പില്‍ ഏറ്റവുമധികം പങ്കെടുക്കുന്നവരും കൂടുതല്‍ സമ്മാനം നേടിയവരും ഇന്ത്യക്കാരാണ്. ഇതിന് മുൻപ് മില്ലേനിയം മില്യണയര്‍ സീരീസ് 396ല്‍ മലയാളിയായ കോശി വര്‍ഗീസ് ഒന്നാം സമ്മാനമായ 10 ലക്ഷം യു എസ് ഡോളര്‍ സ്വന്തമാക്കിയിരുന്നു.

    Read More »
  • Local

    മിന്‍സയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്

    കോട്ടയം: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നാലുവയസുകാരി മിന്‍സാ മറിയം ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ കോട്ടയം ചിങ്ങവനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു. ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തെല്ലാം മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്കായിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍നിന്നു പുറപ്പെട്ട മൃതദേഹം, മകള്‍ ഓടിനടന്ന മുറ്റത്തേക്കു പ്രവേശിച്ചപ്പോള്‍ മൃതദേഹത്തെ അനുഗമിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി. ഇന്നലെ വൈകിട്ടാണ് മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. മകള്‍ വീട്ടുമുറ്റത്ത് തന്നെയുണ്ടാവണമെന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി മിന്‍സയുടെ സംസ്‌കാരത്തിനായി വീട്ടുമുറ്റത്ത് തന്നെ ഇടമൊരുക്കിയത്. നാലാം ജന്മദിനാഘോഷം കഴിഞ്ഞ് സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കൊടുവിലായിരുന്നു മിന്‍സയുടെ ദാരുണ മരണം. സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണു ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ അന്വേഷണം…

    Read More »
  • NEWS

    ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ 

    ന്യൂഡല്‍ഹി:  അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ഫിഫ വ്യക്തമാക്കി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കിയതോടെയാണ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന സാഹചര്യമുണ്ടായത്. 2022 ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം, ഗോവ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.     ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 11ന് യുഎസ്‌എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.

    Read More »
  • NEWS

    ഖത്തർ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്

    ദോഹ:ഖത്തർ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്.ഇതുവരെയുള്ള കണക്ക് പ്രകാരമാണിത്. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ വിറ്റുപോയ 18 ലക്ഷം ടിക്കറ്റുകളില്‍ 23500 ടിക്കറ്റുകളാണ് ഇന്ത്യയില്‍ നിന്നുള്ളവർ വാങ്ങിയത്. ഇതോടെ റഷ്യന്‍ ലോകകപ്പിലെ പങ്കാളിത്തത്തിന്‍റെ റെക്കോര്‍ഡ് ഇന്ത്യന്‍ കാണികള്‍ ഖത്തറില്‍ മറികടക്കും എന്നുറപ്പായി. 2018ല്‍ റഷ്യയില്‍ ഇന്ത്യയില്‍ നിന്ന് 18000ത്തോളം ആരാധകരാണ് ഫുട്ബോള്‍ മാമാങ്കം കാണാനെത്തിയത്. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക.എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങൾ ഉണ്ടാകും. ഖത്തര്‍ ദേശീയ ദിനമായ ഡ‍ിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.

    Read More »
  • NEWS

    തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

    കൊച്ചി : തൃപ്പൂണിത്തുറ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.  നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

    ബം​ഗ​ളൂ​രു: ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി മോ​ഹ​ന്‍ പ്ര​സാ​ദ് (70), മ​ക​നും ഭ​ദ്രാ​വ​തി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ അ​മ​ര്‍​നാ​ഥ് (30) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ഭ​ദ്രാ​വ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ത​ല​ഗു​പ്പ- ബം​ഗ​ളൂ​രു- മൈ​സൂ​രു ട്രെ​യി​നി​ല്‍ ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയാണ് അപകടം സംഭവിച്ചത്. മകന്‍ അ​മ​ര്‍​നാ​ഥി​നെ കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പിതാവ് മോ​ഹ​ന്‍ പ്ര​സാ​ദ്. ഇ​രു​വ​രും സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ അ​മ​ര്‍​നാ​ഥ് ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തി​യ​​തോ​ടെ കാ​ല്‍​തെ​ന്നി പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​താ​വും അപകടത്തില്‍പ്പെടുകയായിരുന്നു.

    Read More »
Back to top button
error: