ബംഗളൂരു: ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി വീണ് അച്ഛനും മകനും മരിച്ചു. ബംഗളൂരു സ്വദേശി മോഹന്‍ പ്രസാദ് (70), മകനും ഭദ്രാവതിയില്‍ താമസക്കാരനുമായ അമര്‍നാഥ് (30) എന്നിവരാണ് മരണപ്പെട്ടത്.
ഭദ്രാവതിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തലഗുപ്പ- ബംഗളൂരു- മൈസൂരു ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. മകന് അമര്‍നാഥിനെ കാണാന്‍ എത്തിയതായിരുന്നു പിതാവ് മോഹന്‍ പ്രസാദ്.
ഇരുവരും സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു