NEWS

കേരളത്തില്‍നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തു;ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 8 കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 8 കോടി രൂപയുടെ സമ്മാനം. മില്ലേനിയം മില്യണയര്‍ മൈല്‍സ്റ്റോണ്‍ സീരീസ് 400 നറുക്കെടുപ്പില്‍ മലയാളിയായ മുഹമ്മദ് നസറുദ്ദീനാണ് ഒന്നാം സമ്മാനമായ എട്ടു കോടിയോളം രൂപയ്ക്ക് (10 ലക്ഷം ഡോളര്‍) അര്‍ഹനായത്.
3768 നമ്ബര്‍ ടിക്കറ്റിലൂടെയാണു മുഹമ്മദ് നസറുദ്ദീനെ ഭാഗ്യം തേടിയെത്തിയത്. കേരളത്തില്‍നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഓഗസ്റ്റ് 31-ന് രണ്ടു ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്.
1999-ല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 196-ാമത്തെ ഇന്ത്യക്കാരനാണു മുഹമ്മദ് നസറുദ്ദീന്‍. നറുക്കെടുപ്പില്‍ ഏറ്റവുമധികം പങ്കെടുക്കുന്നവരും കൂടുതല്‍ സമ്മാനം നേടിയവരും ഇന്ത്യക്കാരാണ്.
ഇതിന് മുൻപ് മില്ലേനിയം മില്യണയര്‍ സീരീസ് 396ല്‍ മലയാളിയായ കോശി വര്‍ഗീസ് ഒന്നാം സമ്മാനമായ 10 ലക്ഷം യു എസ് ഡോളര്‍ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: