പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം തുടരുന്നതിനിടയിൽ പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു.
നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്.
മലപ്പുറം ചുങ്കത്തറയില്‍ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പില്‍ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തില്‍ കയ്യില്‍ പരുക്കേറ്റത്. പാലക്കാട് തച്ചനാട്ടുകരയിലും ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.