Month: September 2022
-
Kerala
പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ട: കെ.എം ഷാജി
കോഴിക്കോട്: താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ടെന്നു മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അവസാന ശ്വാസം വരെ പാര്‍ട്ടിയില്‍ തുടരും. എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തിലേക്ക് പോകില്ല. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാകില്ലെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഷാജിയുടെ പ്രതികരണം. മസ്‌കറ്റില്‍ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ വെച്ചായിരുന്നു ഷാജിയുടെ മറുപടി. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റ്?. വിമര്‍ശനങ്ങള്‍ ഭയന്ന് താന്‍ ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആര്‍ക്കും മോഹം വേണ്ട. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി മുന്നോട്ടുപോകുമെന്നും കെ എം ഷാജി പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗം ഷാജിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കെ.എം ഷാജി പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളില്‍ പ്രസംഗിക്കുന്നു. ലീഗിനെയും…
Read More » -
NEWS
സംസ്ഥാനത്ത് വൈറല്‍ പനി പിടിമുറുക്കുന്നു; ‘ചൂടറിയാതെ’ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഓണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ സംസ്ഥാനത്ത് വൈറല്‍ പനി പിടിമുറുക്കുന്നു. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും വിവിധ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികളാണിപ്പോള്‍ ചികിത്സയിലുള്ളത്. ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ മരുന്ന് കൊടുത്ത് വീട്ടിലേക്ക് പറഞ്ഞയക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. നീണ്ടുനില്‍ക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. സമാന ലക്ഷണങ്ങളോടെ വൈറല്‍ പനിയും ഉള്ളതിനാല്‍ മിക്കവരും കൊവിഡ് ടെസ്റ്റ് നടത്താതെതന്നെ മരുന്നു വാങ്ങി മടങ്ങുകയാണ്. ഇതേസമയം രോഗം ബാധിച്ച പലരും പുറത്തറിയിക്കാതെ തന്നെ ചികിത്സ തേടുന്നുമുണ്ട്. ഇത് മറ്റുള്ളവരിലേക്കും രോഗം പടരാന്‍ ഇടയാക്കും. ഓണക്കാലത്ത് മാസ്‌ക്കിന്റെ ഉപയോഗം വളരെ കുറഞ്ഞതും രോഗം വ്യാപകമാകാന്‍ കാരണമായതായി ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് വ്യാപകമായിട്ടുള്ളത്.കഴിഞ്ഞ ദിവസം കൊല്ലത്ത് പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചിരുന്നു.ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ്…
Read More » -
NEWS
ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
മാവേലിക്കര: ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേത്തുണ്ടത്ത് സ്കൈ ലാന്‍ഡ് എന്ന പേരില്‍ ഓണ്‍ലൈന്‍ ജനസേവാ കേന്ദ്രം നടത്തുന്ന ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ഉത്രാടം വീട്ടില്‍ ബിന്ദു (43), കൊയ്പ്പള്ളികാരാഴ്മ സന്തോഷ് നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര പല്ലാരിമംഗലം മങ്ങാട്ട് വീട്ടില്‍ സന്തോഷ് കുമാര്‍ (52) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ.ആര്‍.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബിന്ദു നടത്തുന്ന കമ്ബ്യൂട്ടര്‍ സ്ഥാപനത്തിലാണ് നിയമന ഉത്തരവുകള്‍ വ്യാജമായി നിര്‍മ്മിച്ചത്. സന്തോഷ് ഇടപാടില്‍ സബ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി.വിനീഷ് രാജനെതിരെ (32) 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു കോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തു വന്നതെന്നും പൊലീസ് പറഞ്ഞു.
Read More » -
Local
വണ്‍വേ തെറ്റിച്ചെത്തിയ മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കോട്ടയം: നഗരമധ്യത്തില്‍ വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനു ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി -20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പില്‍ ആരോമലിനെ (21) പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ എത്തിയ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്തു കൂടി തിരികെ പോകുകയായിരുന്നു. ഈ സമയം എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജങ്ഷന്‍ ചേരുന്ന ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Read More » -
Kerala
തെരുവുനായ്ക്കളുടെ ഭീഷണി; തോക്കുമായി കുട്ടികള്‍ക്ക് രക്ഷിതാവിന്റെ അകമ്പടി
കാസര്‍ഗോഡ്: തെരുവുനായ ആക്രമണത്തില്‍ നിന്ന് മദ്രസാ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറല്‍. കാസര്‍കോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം്. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രക്ഷിതാവായ സമീര്‍ ഇത്തരത്തില്‍ എയര്‍ ഗണ്ണുമായി അകമ്പടി സേവിച്ചത്. 13 കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കുമായി സമീര്‍ നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. തെരുവുനായ്ക്കള്‍ വന്നാല്‍ വെടിവെക്കുമെന്നും പറയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും കൂടിയാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Read More » -
NEWS
പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റു
പത്തനംതിട്ട :തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാല്‍പ്പാദമാണ് അറ്റുപോയത്.അപകടത്തില്‍ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്റെ വീട്ടില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
കുട്ടനാടിന്‍റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കാന്‍ പുതിയ ബോട്ട് സർവീസ്
ആലപ്പുഴ: കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ അവസരമൊരുക്കി അത്യാധുനിക പാസഞ്ചര്‍ കം ടൂറിസം ബോട്ട് വരുന്നു. ശനിയാഴ്ച വൈകിട്ട് 4.30ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്തെ മുനിസിപ്പല്‍ നഗരചത്വരത്തില്‍ മന്ത്രി ആന്‍റണി രാജു ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. സീ കുട്ടനാട് മാതൃകയില്‍ നേരത്തേയുണ്ടായിരുന്ന സര്‍വിസ് അത്യാധുനികരീതിയില്‍ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള ബോട്ടിന്‍റെ മുകളിലത്തെ 30 സീറ്റ് സഞ്ചരികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ യാത്രക്കാര്‍ക്കായി 60 സീറ്റുമുണ്ട്. ആലപ്പുഴ-പുന്നമട-വേമ്ബനാട്ടുകായല്‍, പാണ്ടിശ്ശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തിവഴി ആലപ്പുഴയിലേക്കുമാണ് യാത്ര. രാവിലെ 5.30 മുതല്‍ സര്‍വിസ് തുടങ്ങും. രണ്ടുമണിക്കൂര്‍ നീളുന്ന യാത്രക്ക് അപ്പര്‍ഡെക്കിന് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ), താഴത്തെ നിലയില്‍ 46 രൂപയുമാണ് (ഒരുവശത്തേക്ക് 23 രൂപ) നിരക്ക്. ആലപ്പുഴ ബോട്ട് ജെട്ടിയില്‍നിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സര്‍വിസുള്ളത്.അകത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ കഫ്റ്റീരിയയും ഉള്‍പെടുത്തിയിട്ടുണ്ട്. ബോട്ടിന് എട്ട്…
Read More » -
NEWS
ബട്ടൺ വിഴുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം
ഓച്ചിറ: ബട്ടണ്‍ വിഴുങ്ങിയ ഒരുവയസുകാരന് ദാരുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ സുദര്‍ശനന്‍,ജയലക്ഷ്മി ദമ്ബതികളുടെ ഏകമകന്‍ സരോവറാണ് മരിച്ചത്.ബുധനാഴ്ച രാത്രി 12ഓടെ ഏതോ വസ്തു വിഴുങ്ങിയെന്ന സംശയത്തില്‍ ദമ്ബതികള്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും എക്സ്റേയില്‍ ബട്ടണാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് മരുന്ന് നൽകി വിസര്‍ജത്തിലൂടെ പുറത്തുപോകുമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. കുട്ടി വീണ്ടും അവശനായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അതെ ആശുപത്രിയില്‍ വീണ്ടുമെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അതേസമയം ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ ഓച്ചിറ പൊലീസില്‍ പരാതി നല്‍കി.
Read More » -
NEWS
ഉദ്വേഗനിമിഷങ്ങൾ…! പതിമൂന്നാം നിലയിലെ ജനലില്‍ തൂങ്ങിക്കിടന്ന അഞ്ചു വയസ്സുകാരനെ വാച്ച്മാനും താമസക്കാരും ചേർന്ന് രക്ഷിച്ചു
അഞ്ച് വയസുള്ള ആ ബാലൻ ഫ്ലാറ്റില്‍ കളിച്ചു കൊണ്ടിരിന്നതിനിടെയാണ് കളിപ്പാട്ടം തേടി ജനലിലൂടെ പുറത്തേക്കിറങ്ങിയത്. എത്തിപ്പിടിച്ചപ്പോഴേയ്ക്ക് കളിപ്പാട്ടം താഴെ വീണുപോയി. കുട്ടി പക്ഷേ ജനലഴികളില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഉദ്വേഗജനകമായിരുന്നു ആ നിമിഷങ്ങൾ…! കൈ വിട്ടാൽ പതിമൂന്നാം നിലയിൽ നിന്നും ബാലൻ നിലംപതിക്കും. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടിയെ റോഡില്‍ നില്‍ക്കുകയായിരുന്ന അയല്‍വാസികളില്‍ ചിലരാണ് കണ്ടത്. പരിഭ്രാന്തരായ അയല്‍വാസികളും വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‍തു. എന്നാൽ ആരും ധൈര്യപൂർവ്വം മുന്നോട്ടിറങ്ങിയില്ല. ഇതേ കെട്ടിടത്തിലെ താമസക്കാരനായ ആദില്‍ അബ്‍ദുല്‍ ഹഫീസ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് കുട്ടിയെ ശ്രദ്ധിക്കുന്നത് കണ്ടത് അപകടം മനസിലാക്കിയ അയാൾ ഉടൻ തന്നെ വാച്ച്മാനെയും കൂട്ടി കെട്ടിടത്തിന്റെ 13-ാം നിലയിലേക്ക് കുതിച്ചു. ഫ്ലാറ്റിലെ പതിമൂന്നാം നിലയുടെ ജനലില്‍ തൂങ്ങിക്കിടന്ന ആ അഞ്ചു വയസ്സുകാരനെ പോറൽ പോലുമേൽക്കാതെ അവർ…
Read More » -
Kerala
സ്വകാര്യബസ് കടകള്‍ക്കുള്ളിലേക്ക് പാഞ്ഞുകയറി യാത്രക്കാര്‍ക്കു പരുക്ക്
വൈത്തിരി: മിനിലോറിയുമായി കൂട്ടിയിടിച്ച സ്വകാര്യബസ് കടകള്‍ക്കുള്ളിലേക്കു പാഞ്ഞുകയറി യാത്രക്കാര്‍ക്കു പരുക്ക്. ഇന്നു രാവിലെ എട്ടരയോടെ പഴയ വൈത്തിരിയിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് ലോറിയുമായി കൂട്ടിയിടിച്ചു കടകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കടകളിലും വരാന്തയിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കു രക്ഷപെട്ടു. പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിനും കടകള്‍ക്കും കേടുപാടുകളുണ്ട്. കോഴിക്കോടുനിന്നു ബത്തേരിക്കു വരികയായിരുന്നു ബസ്.
Read More »