KeralaNEWS

സ്വകാര്യബസ് കടകള്‍ക്കുള്ളിലേക്ക് പാഞ്ഞുകയറി യാത്രക്കാര്‍ക്കു പരുക്ക്

വൈത്തിരി: മിനിലോറിയുമായി കൂട്ടിയിടിച്ച സ്വകാര്യബസ് കടകള്‍ക്കുള്ളിലേക്കു പാഞ്ഞുകയറി യാത്രക്കാര്‍ക്കു പരുക്ക്. ഇന്നു രാവിലെ എട്ടരയോടെ പഴയ വൈത്തിരിയിലാണ് അപകടം.

നിയന്ത്രണം വിട്ട ബസ് ലോറിയുമായി കൂട്ടിയിടിച്ചു കടകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കടകളിലും വരാന്തയിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കു രക്ഷപെട്ടു.

പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിനും കടകള്‍ക്കും കേടുപാടുകളുണ്ട്. കോഴിക്കോടുനിന്നു ബത്തേരിക്കു വരികയായിരുന്നു ബസ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: