NEWS

കുട്ടനാടിന്‍റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കാന്‍ പുതിയ ബോട്ട് സർവീസ് 

ലപ്പുഴ: കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ അവസരമൊരുക്കി അത്യാധുനിക പാസഞ്ചര്‍ കം ടൂറിസം ബോട്ട് വരുന്നു.
 ശനിയാഴ്ച വൈകിട്ട് 4.30ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്തെ മുനിസിപ്പല്‍ നഗരചത്വരത്തില്‍ മന്ത്രി ആന്‍റണി രാജു ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.

സീ കുട്ടനാട് മാതൃകയില്‍ നേരത്തേയുണ്ടായിരുന്ന സര്‍വിസ് അത്യാധുനികരീതിയില്‍ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള ബോട്ടിന്‍റെ മുകളിലത്തെ 30 സീറ്റ് സഞ്ചരികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. താഴത്തെ നിലയില്‍ യാത്രക്കാര്‍ക്കായി 60 സീറ്റുമുണ്ട്. ആലപ്പുഴ-പുന്നമട-വേമ്ബനാട്ടുകായല്‍, പാണ്ടിശ്ശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തിവഴി ആലപ്പുഴയിലേക്കുമാണ് യാത്ര.

രാവിലെ 5.30 മുതല്‍ സര്‍വിസ് തുടങ്ങും. രണ്ടുമണിക്കൂര്‍ നീളുന്ന യാത്രക്ക് അപ്പര്‍ഡെക്കിന് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ), താഴത്തെ നിലയില്‍ 46 രൂപയുമാണ് (ഒരുവശത്തേക്ക് 23 രൂപ) നിരക്ക്.

Signature-ad

ആലപ്പുഴ ബോട്ട് ജെട്ടിയില്‍നിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സര്‍വിസുള്ളത്.അകത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ കഫ്റ്റീരിയയും ഉള്‍പെടുത്തിയിട്ടുണ്ട്.

 

 

ബോട്ടിന് എട്ട് നോട്ടിക്കല്‍ മൈല്‍ (15-16 കിലോമീറ്റര്‍) വേഗമുണ്ടാകും. ഹൗസ് ബോട്ടുകള്‍ വന്‍തുക ഈടാക്കുമ്ബോള്‍ കുറഞ്ഞചിലവില്‍ കായല്‍കാഴ്ചകള്‍ കാണാനാകുമെന്നതാണ് പ്രത്യേകത.

Back to top button
error: