NEWS

ബട്ടൺ വിഴുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം

ച്ചിറ: ബട്ടണ്‍ വിഴുങ്ങിയ ഒരുവയസുകാരന് ദാരുണാന്ത്യം.
ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ സുദര്‍ശനന്‍,ജയലക്ഷ്മി ദമ്ബതികളുടെ ഏകമകന്‍ സരോവറാണ്  മരിച്ചത്.ബുധനാഴ്ച രാത്രി 12ഓടെ ഏതോ വസ്തു വിഴുങ്ങിയെന്ന സംശയത്തില്‍ ദമ്ബതികള്‍ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും എക്സ്റേയില്‍ ബട്ടണാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് മരുന്ന് നൽകി വിസര്‍ജത്തിലൂടെ പുറത്തുപോകുമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
കുട്ടി വീണ്ടും അവശനായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അതെ ആശുപത്രിയില്‍ വീണ്ടുമെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അതേസമയം ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച്‌ ബന്ധുക്കള്‍ ഓച്ചിറ പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: